വിദേശ കറന്‍സിയുടെ പേരില്‍ അറസ്റ്റിലായ പഞ്ചായത്ത് പ്രസിഡന്റ് കെപി പുന്നൂസ് പ്രശസ്‌ത സുവിശേഷകന്‍ കെപി യോഹന്നാന്റെ സഹോദരനും കോണ്‍ഗ്രസ് നേതാവും, കണ്ടെത്തിയത് 4500 കോടി
അനധികൃത വിദേശ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പഞ്ചായത്ത് പ്രസിഡന്റ് കെപി പുന്നൂസ് പ്രശസ്‌ത സുവിശേഷകനായ കെപി യോഹന്നാന്റെ സഹോദരന്‍. ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപകനെന്ന നിലയില്‍ ഏറെ പ്രശസ്‌തനാണ് കെപി യോഹന്നാന്‍. പുന്നൂസുമായി യാതൊരു ബന്ധവുമില്ലെന്ന് യോഹന്നാന്‍ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു എങ്കിലും പുന്നൂസിന്റെ മകളാണ് ഇപ്പോഴും യോഹന്നാന്റെ ഓഫീസിലെ കാര്യങ്ങള്‍ നോക്കുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ കള്ളക്കളിയാണെന്നാണ് പൊതുവേയുള്ള അക്ഷേപം.
കോണ്‍ഗ്രസ് നേതാവും നിരണം പഞ്ചായത്ത് പ്രസിഡന്റും കൂടിയായ പുന്നൂസിനെ തിരുവല്ല പോലീസാണ് അറസ്റ്റു ചെയ്‌തത്. 4500 കോടിയോളം ഇന്ത്യന്‍ രൂപയുടെ മൂല്യമുള്ള മൂന്ന് യൂഗോസ്ലോവിയന്‍ കറന്‍സിയോടെ (105 കോടി ദിനാറ) ശനിയാഴ്‌ച പിടിയിലായ തിരുനെല്‍വേലി സ്വദേശി വിമല്‍രാജില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുന്നൂസിനെ അറസ്റ്റ് ചെയ്‌തത്. പുന്നൂസിന്റെ വീട്ടില്‍ നിന്നും കൂടുതല്‍ വിദേശ കറന്‍സികളും ചെക്കു ലീഫുകളും കണ്ടെത്തി.
ഇപ്പോള്‍ നിലവിലില്ലാത്ത കറന്‍സി തട്ടിപ്പു നടത്തി എന്ന പേരിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എന്നാല്‍ ഈ കറന്‍സികള്‍ ഹംഗറി, ഹോളണ്ട് എന്നിവിടങ്ങളില്‍ മാറാന്‍ കഴിയുമെന്നാണ് പറയുന്നത്.
ഒലിവമ്‌ല ട്രസ്റ്റ് എന്ന സ്ഥാപനത്തിന്റെ ട്രസ്റ്റി കൂടിയായ പുന്നൂസിന് വിദേശ കറന്‍സി ഇടനിലക്കാര്‍ വഴി ഇന്ത്യന്‍ കറന്‍സിയാക്കി മാറ്റി നല്‍കുന്ന ഇടപാടുണ്ട്. ഇത്തരത്തിലുള്ള ഒരു ഇടനിലക്കാരനാണ് വിമല്‍രാജെന്നും പോലീസ് പറഞ്ഞു. യൂഗോസ്ലോവിയന്‍ കറന്‍സികള്‍ രൂപയാക്കി മാറ്റി നല്‍കാന്‍ കുറേ ദിവസം മുമ്പ് വിമല്‍രാജ് പുന്നൂസിനെ ഏല്‍പ്പിച്ചിരുന്നു. ഇതിന്റെ കമ്മീഷനെച്ചൊല്ലി തര്‍ക്കമുണ്ടാകുകയും വിമല്‍രാജ് പുന്നൂസില്‍ നിന്നും കറന്‍സി പിടിച്ചുവാങ്ങി ഓടി രക്ഷപ്പെടാനും ശ്രമിച്ചിരുന്നു. നാട്ടുകാരാണ് വിമല്‍രാജിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
അറസ്റ്റിലാകുന്ന സമയത്ത് വിമല്‍രാജിന്റെ കൈവശം 50 കോടി ദിനാറ വീതം മൂല്യമുള്ള രണ്ട് കറന്‍സിയും അഞ്ച് കോടി ദിനാറ മൂല്യമുള്ള ഒരു കറന്‍സിയുമാണ് ഉണ്ടായിരുന്നത്. 42.3 ഇന്ത്യന്‍ രൂപയാണ് ഒരു ദിനാറിന്റെ മൂല്യം.
https://www.facebook.com/Malayalivartha