സമരം അവസാനിപ്പിക്കാന്‍ താന്‍ മധ്യസ്ഥനായിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി, രണ്ട് ദിവസത്തെ അവധി നല്‍കിയത് സര്‍ക്കാരിന്റെ ബുദ്ധി
എല്‍ഡിഎഫിന്റെ ഉപരോധസമരം അവസാനിപ്പിക്കാന്‍ താന്‍ മധ്യസ്‌ഥനായിട്ടില്ലെന്ന് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മധ്യസ്‌ഥത വഹിക്കുകയല്ല തന്റെ ജോലിയെന്നും മന്ത്രി പറഞ്ഞു. എല്‍ഡിഎഫുമായി ചര്‍ച്ച നടത്തേണ്ട ആവശ്യമില്ല. രണ്ട് ദിവസം സെക്രട്ടേറിയേറ്റിന് അവധി നല്‍കിയത് സര്‍ക്കാരിന്റെ ബുദ്ധിപരമായ നീക്കമാണെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
ഇടതുപക്ഷം നടത്തിയ ഉപരോധ സമരം ഒത്തുതീര്‍പ്പായത് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലായിരുന്നു എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ചന്ദ്രിക പത്രവും ഇത് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം.
ചര്‍ച്ച നടത്തിയല്ല സമരം അവസാനിപ്പിച്ചത്. രണ്ട് ദിവസം സെക്രട്ടേറിയേറ്റിന് അവധി നല്‍കിയാല്‍ എന്ത് നടക്കുമെന്ന് മനസിലാക്കാനുള്ള അനുഭവ സമ്പത്ത് ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ കൂട്ടായാണ് അവധി നല്‍കാന്‍ തീരുമാനിച്ചത്. ഈജിപ്ഷ്യന്‍ സൈന്യം കാണിച്ച വിഡ്ഡിത്തരമൊന്നും ഞങ്ങള്‍ കാണിച്ചില്ല എന്നുമാത്രമേ ഉള്ളൂ.
https://www.facebook.com/Malayalivartha