പിണറായി ഒളിച്ചോടി സ്വപ്‌ന ഇതാ വരുന്നു; സ്വപ്‌നാ സുരേഷിനെ പേടിച്ച് പിണറായി വിജയന്‍ സ്ഥിരം ഒളിച്ചോട്ടത്തിലാണ്.
സ്വപ്‌നാ സുരേഷിനെ പേടിച്ച് പിണറായി വിജയന്‍ സ്ഥിരം ഒളിച്ചോട്ടത്തിലാണ്. പിണറായിക്കും മകള്‍ വീണയ്ക്കുമെതിരെ സ്വപ്‌ന ആരോപണം ഉയര്‍ത്തിയ വേളയില്‍ പിണറായി കുടുംബത്തോടെ വിദേശ പര്യടനത്തിന് പുറപ്പെട്ടു. നാട്ടില്‍ തിരിച്ചെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ഗുസ്തി പിടിച്ചുകൊണ്ടിരിക്കെയാണ് സ്വപ്ന മുന്‍ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും മുന്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനുമെതിരെ ആഞ്ഞടിച്ചത്.
മൂന്നുപേരെയും പെണ്ണുകേസില്‍ തരിപ്പണമാക്കിയതിനൊപ്പം പിണറായി വിജയനെതിരെ വീണ്ടും തെളിവുകള്‍ പുറത്തുവിടുമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ആരിഫ മുഹമ്മദ് ഖാനുമായുള്ള ഏറ്റുമുട്ടലിന് അവധി പറഞ്ഞ് പിണറായി നേരേ ഡല്‍ഹിയിലേക്ക് പറന്നു. ഏതു വിധേനയും വിഷയം മാറ്റി സ്വപ്‌നയുടെ ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള പെടാപ്പാടിലാണ് പിണറായി. ഒട്ടും വൈകാതെ സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട വിലപ്പെട്ട രേഖകള്‍ പുറത്തുവിടുമെന്ന് പറഞ്ഞ നിമിഷം പിണറായി അടുത്ത വിദേശപര്യടനത്തിന് വട്ടംകൂട്ടുകയാണ്. ആത്മകഥയുടെ രണ്ടാം ഭാഗം ഉടന്‍ പുറത്തുവരുമെന്നും ഒട്ടേറെ പേരുടെ പൊയ്മുഖം അഴിഞ്ഞുവീഴുമെന്നും സ്വപ്‌ന പറഞ്ഞതോടെ സ്വപ്‌നയെക്കാള്‍ പിണറായി ഭയപ്പെടുകയാണ് ആത്മകഥയുടെ രണ്ടാം ഭാഗത്തെ.
എന്തായാലും സിപിഎം ആകെ നാറി വഷളായിരിക്കുന്നു. സിപിഎമ്മിന്റെ ചരിത്രത്തില്‍ ഒട്ടേറെപ്പേര്‍ പെണ്ണുകേസില്‍ പെട്ടിട്ടുണ്ടെങ്കിലും മൂന്നു പ്രമുഖര്‍ ഒരേ സമയം ഹണിട്രാപ്പില്‍പ്പെട്ടു നാറി കുളമാകുന്നത് ഇതാദ്യമായാണ്. പി ശശിയും ഗോപി കോട്ടമുറിക്കലും ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖ സഖാക്കള്‍ ഇത്തരത്തില്‍ പെണ്ണുകേസില്‍പെട്ട് പാര്‍ട്ടിയുടെ ശിക്ഷണ നടപടികളില്‍ നാറിപ്പോയിട്ടുണ്ടെങ്കിലും ആദര്‍ശത്തിന്റെ മൂന്ന് ആള്‍രൂപങ്ങള്‍ ഒരുമിച്ചു നിലംപരിശാകുന്നത് ഇതാദ്യമായാണ്. വൃത്തികെട്ടവന്‍മാരെന്നും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവരെന്നും കാമഭ്രാന്തന്‍മാരെന്നുമൊക്കെയാണ് സ്വപ്‌നാ സുരേഷ് തോമസ് ഐസക്കിനെയും കടകംപള്ളിയെയും ശ്രീരാമകൃഷ്ണനെയും മുദ്രയടിച്ചിരിക്കുന്നത്. തന്റെ അച്ഛനാകാന്‍ പ്രായമുള്ള തോമസ് ഐസക് തന്നെ മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിന് ക്ഷണിച്ചുവെന്ന സ്വപ്‌നയുടെ ആരോപണത്തോടെ ഐസക് ആകെ ഐസായിരിക്കുന്നു.
പല കാര്യങ്ങളില്‍ പലപ്പോഴായി തോമസ് ഐസക് ന്യായീകരണം പറഞ്ഞുനോക്കിയെങ്കിലും വൈകാതെ കേരളത്തെ ഞെട്ടിപ്പിക്കുന്ന തെളിവുകള്‍ പുറത്തുവിടുമെന്ന നിലപാടിലാണ് സ്വപ്‌ന. മദ്യപിച്ച് മദോന്മത്തനായിരിക്കുന്ന മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ചിത്രീകരണം സിപിഎമ്മിലെ വല്ലാതെ നാറ്റിച്ചുകളഞ്ഞു. ഭാവിയിലൊരു മുഖ്യമന്ത്രിയാകാം എന്നു കൊതിച്ചിരുന്ന ശ്രീരാമകൃഷ്ണന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമെല്ലാം ഇതോടെ തരിപ്പണമായിരിക്കുന്നു. പാര്‍ട്ടിക്കുള്ളില്‍ മുന്‍പും പല കുറി ആരോപണവിധേയനാണ് ശ്രീമാന്‍ കടകംപള്ളി.
ദേവസ്വം വകുപ്പ് കൈകാര്യം ചെയ്ത പാര്‍ട്ടിയിലെ അറിയപ്പെടാത്ത അയ്യപ്പഭക്തമായ കടകംപള്ളിയെ സാക്ഷാല്‍ ശബരിമല അയ്യപ്പനും കൈവിട്ടുകഴിഞ്ഞു. മുന്‍പൊക്കെ ഒളിഞ്ഞും തെളിഞ്ഞും വന്ന ആരോപണങ്ങളെ പാര്‍ട്ടിതന്നെ മായിച്ചുകളഞ്ഞാണ് കടകംപള്ളിയുടെ ഇമേജ് സിപിഎം നിലനിറുത്തിപ്പോന്നത്. എന്തുകൊണ്ട് സ്വപ്‌നയുടെ വിവാദ ആരോപണങ്ങളില്‍ സിപിഎം വിശദീകരണം നല്‍കുന്നില്ലെന്നതാണ് പ്രസക്തമായ ചോദ്യം.
പാര്‍ട്ടിയിലെ മൂന്ന് അഭിമാന അവതാരങ്ങള്‍ക്കെതിരെ ഇത്തരത്തില്‍ നാണം കെട്ട ആരോപണം പുറത്തുവന്നിട്ടും സിപിഎമ്മിലെ വനിതാ സംഘടനയായ ജനാധിപത്യ മഹിളകളില്‍ ഒരാളും വായ തുറന്നിട്ടില്ല. മുന്‍പ് സരിതയെ കളത്തിലിറങ്ങി ഉമ്മന്‍ ചാണ്ടിക്കെതിരെ ചീത്ത വിളിച്ച മഹതികള്‍ മറവിരോഗം ബാധിച്ചവരെപ്പോലെ മാളത്തില്‍ ഒളിച്ചിരിക്കുന്നു. എന്തിനും ഏതിനും ഇടപെടുന്ന പികെ ശ്രീമതി പോലും ഇക്കാര്യത്തില്‍ മൗനം വിദ്വാന് ഭൂഷണം എന്ന മട്ടില്‍ മൗനം പുലര്‍ത്തി ഒളിവില്‍ കഴിയുകയാണ്.
പെണ്‍മക്കളുള്ള വീട്ടില്‍ കടകംപള്ളി സുരേന്ദ്രനെ കയറ്റാന്‍ കൊള്ളില്ലെന്നായിരുന്നു സ്വപ്നയുടെ പരാമര്‍ശം. പ്രായം അറുതതിലെത്തിയ കടകംപള്ളി പല ന്യായീകരണം പറയുന്നുണ്ടെങ്കിലും വേറെയും സ്ത്രീകള്‍ പരാതിയുമായി രംഗത്തു വരുമോ എന്ന ഭീതിയിലാണ്. കടകംപള്ളി ഹോട്ടലില്‍ മുറിയെടുക്കാമെന്നു പറയുകയും ഫോണില്‍ അശ്ലീല സന്ദേശം അയയ്ക്കുകയും ചെയ്തുവെന്നാണ് സ്വപ്‌ന പറയുന്നത്. ഫോണ്‍ സെക്‌സിന് സമാനമായി കടകംപള്ളി പെരുമാറിയെന്നും കടകംപള്ളിയും ശ്രീരാമകൃഷ്ണനും പെരുമാറുന്നത് കോളേജ് കുമാരന്മാരെ പോലെയാണെന്നും സ്വപ്ന ആരോപിച്ചിരുന്നു. അര ലക്ഷം രൂപയുടെ കണ്ണടയും അയ്യായിരം രൂപയും ഷര്‍ട്ടും പതിനായിരം രൂപയുടെ പേനയുമൊക്കെയായി സര്‍ക്കാര്‍ ചെലവില്‍ ചെത്തി നടന്ന പയ്യനാണ് ശ്രീരാമകൃഷ്ണന്‍. പതിനായിരം രൂപ വിലുയുള്ള മദ്യം ശ്രീരാമകൃഷ്ണന്‍ കുടിച്ചുവെന്നു പറയുന്നതില്‍ ഒരാള്‍ക്കും ആക്ഷേപം ഉന്നയിക്കാനാവില്ല.
ആരോപണങ്ങള്‍ ഓരോന്നായി പുറത്തുവരുമ്പോഴും സ്വപ്‌നയ്ക്ക് സമനില തെറ്റിയതായി കൃഷ്ണനും ഐസക്കും സുരേന്ദ്രനുമൊന്നും പറയുന്നില്ല. കള്ളം പറയുന്നതായി ആരോപണം പറഞ്ഞാല്‍ വരുംദിവസങ്ങളില്‍ സ്വപ്‌ന ഇനിയും ഫോട്ടോകളും തെളിവുകളും പുറത്തുവിടും.ചതിയുടെ പത്മവ്യൂഹമാണ് സ്വപ്‌ന സിപിഎം നേതാക്കള്‍ക്കെരിരെ ഉയര്‍ത്തിയതെന്ന് സിപിഎം നേതൃത്വം ആരോപിക്കുമ്പോഴും പിണറായി മുതലുള്ള നേതാക്കളുടെ വിറയല്‍ മാറിയിട്ടില്ല. പിണറായി സര്‍ക്കാരിനെ വിഴ്ത്തിയിട്ടേ സ്വപ്‌നം പിന്‍വാങ്ങൂ എന്ന നിലവന്നാല്‍ സിപിഎം ഇനിയും നാറി കുളമാകുമെന്ന് തീര്‍ച്ചയാണ്.
https://www.facebook.com/Malayalivartha