സരിതയും ബിജുവും പോലീസ് കസ്റ്റഡിയില്‍ ഫോണ്‍ വിളിച്ചു, പോലീസുകാര്‍ വാഹനത്തില്‍ നിന്നും ഇറങ്ങി രഹസ്യമായി വിളിക്കാന്‍ സൗകര്യമൊരുക്കി
സോളാര്‍ തട്ടിപ്പു കേസിലെ പ്രതികളായ സരിത എസ് നായരും ബിജു രാധാകൃഷ്‌ണനും പോലീസ് കസ്റ്റഡിയില്‍ വച്ച് ഫോണ്‍ വിളിച്ചു. തലശ്ശേരി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി മടങ്ങും വഴിയാണ് ഇരുവര്‍ക്കും ഫോണ്‍ ചെയ്യാനുള്ള സൗകര്യം പോലീസ് ഒരുക്കികൊടുത്തത്. സരിത ഇരുപത് മിനിറ്റ് നേരം ഫോണില്‍ സംസാരിച്ചു. എടക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍വെച്ചാണ് സരിത ഫോണ്‍ വിളിച്ചത്. കോടതി ഉത്തരവ് പ്രകാരമാണ് സരിത ഫോണ്‍ വിളിച്ചതെന്ന് തളിപറമ്പ് ഡിവൈഎസ്പി സുദര്‍ശന്‍ പറഞ്ഞു. മജിസ്‌ട്രേറ്റിന്റെ ഓര്‍ഡര്‍ പ്രകാരമാണ് സരിതയ്ക്ക് ഫോണ്‍ നല്‍കിയതെന്നും ഡിവൈഎസ്പി സുദര്‍ശനന്‍ വ്യക്തമാക്കി. സരിത സംസാരിച്ചത് അഭിഭാഷകനോടാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സരിതയ്ക്ക് ഫോണ്‍ വിളിയ്ക്കാനായി പോലീസുകാര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി അവസരമൊരുക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha