കുറ്റിപ്പെൻസിൽ കാണ്മാനില്ല; അപ്ഡേറ്റുകൾക്ക് പിന്നാലെ അക്കൗണ്ട് സസ്പെന്‍ഡഡ് എന്ന് സെര്‍ച്ച് റിസള്‍ട്ട് എന്ത് സംഭവിച്ചു എന്ന് റിപ്പോർട്ടുകൾ ഒന്നും വന്നിട്ടില്ല

മലയാളം കണ്ടന്റ് റൈറ്റേഴ്സ് ആശ്രയിച്ചിരുന്ന കുറ്റിപ്പെൻസിൽ പണിമുടക്കി. കുറ്റിപ്പെൻസിലിൽ വളരെ എളുപ്പത്തിലും വേഗത്തിലും മലയാളം ടൈപ്പ് ചെയ്യാൻ സാധിക്കുന്നതാണ്. അതുകൊണ്ടു തന്നെ മിക്ക മലയാളം കണ്ടന്റ് റൈറ്റേഴ്സ് ആശ്രയിച്ചിരുന്നത് ഈ സംവിധാനമാണ്. അക്കൗണ്ട് സസ്പെന്‍ഡഡ് എന്നാണ് സെര്‍ച്ച് റിസള്‍ട്ടില്‍ കാണിക്കുന്നത്.
കുറ്റിപ്പെന്‍സില്‍ അടുത്തിടെയാണ് ആകര്‍ഷകമായ അപ്ഡേറ്റുകളുമായി എത്തിയത് . ഇതിൽ ഒന്നായിരുന്നു ഡാര്‍ക്ക് മോഡ് സെറ്റിങ്സ് കുറ്റിപ്പെന്‍സില്‍ അപ്ഡേറ്റ് ചെയ്തത്. കുറ്റിപ്പെൻസിലിന് എന്താണ് സംഭവിച്ചതെന്ന ഔദ്യോഗിക റിപ്പോർട്ടുകൾ ഇനിയും ലഭ്യമായിട്ടില്ല.
പിഡിഎഫ് ഫയലുകളിലെയും ഇമേജുകളിലെയും മലയാളം കണ്ടന്റ് , ടെക്സ്റ്റ് ആക്കി മാറ്റാനുള്ള യൂട്ടിലിറ്റി കൂടിയാണ് കുറ്റിപെന്‍സില്‍. കൂടാതെ ഇന്‍സ്ക്രിപ്റ്റ് മലയാളം , മംഗ്ലീഷ് ടൈപ്പിങ്ങിനും ഇത് ഉപയോഗിക്കാറുണ്ട്. പെട്ടെന്ന് വേഡ് കൗണ്ട് കണ്ടെത്താന്‍ എളുപ്പമാണെന്നതാണ് ടൈപ്പ് ചെയ്ത മലയാളം അക്ഷരങ്ങൾ എംഎല്‍ /എഫ്എംഎല്‍ സീരിസുകളിലേക്കും‚ എംഎല്‍ /എഫ്എംഎല്‍ സീരിസുകളിൽ നിന്ന് യൂണികോഡിലേക്ക് കണ്‍വെര്‍ട്ട് ചെയ്യാനും കുറ്റിപ്പെൻസിൽ മികച്ച ഓപ്ഷനാണ്. ഉപയോക്താക്കളുടെ പിഡിഎഫ് ഫയലോ ഇമേജ് ഫയലോ സെലക്ട് ചെയ്തു കൊടുത്താൽ, കുറച്ചു സമയത്തിനുള്ളിൽ അതു ടെക്സ്റ്റ് ആക്കി മാറ്റിതരും എന്നിവയും കുറ്റിപ്പെന്‍സിലിന്‍റെ പ്രത്യേകതയാണ്. അഞ്ച് മലയാളം കീബോർഡ് ലേഔട്ടുകളായിരുന്നു അതില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha