സിയെസ്‌കോ അനാഥാലയം സര്‍ക്കാര്‍ അടച്ചു പൂട്ടണമെന്ന് ദേശീയ വനിതാ കമ്മീഷന്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അറബിയെകൊണ്ട് വിവാഹം കഴിപ്പിച്ച സിയെസ്‌കോ അനാഥാലയം സര്‍ക്കാര്‍ അടച്ചു പൂട്ടണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മമത ശര്‍മ്മ. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിക്കാന്‍ മറ്റ് അനാഥാലയങ്ങള്‍ക്ക് നടപടി പാഠമാവണം. പരാതി ലഭിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മമത ശര്‍മ്മ പറഞ്ഞു.
ജൂണ്‍ 13നാണ് യുഎഇ പൗരനുമായുള്ള വിവാദ അറബിക്കല്യാണം നടന്നത്. വരന്‍ വിവാഹം കഴിഞ്ഞ് മൂന്നാഴ്ചയ്ക്കു ശേഷം വിദേശത്തേക്ക് മുങ്ങിയ വരന്‍ കുട്ടിയെ മൊഴി ചൊല്ലുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha