മന്ത്രിസഭായോഗത്തില്‍ ആര്യാടന് മാണിയുടെ രൂക്ഷ വിമര്‍ശനം, ആര്യാടന്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നു
സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെപ്പറ്റി വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് നടത്തിയ വിമര്‍ശനത്തിന് മന്ത്രിസഭായോഗത്തില്‍ ധനമന്ത്രി കെ.എം. മാണിയുടെ രൂക്ഷ വിമര്‍ശനം. വിവാദങ്ങളുണ്ടാക്കാന്‍ ആര്യാടന്‍ ശ്രമിക്കരുതായിരുന്നുവെന്ന് കെഎം മാണി പറഞ്ഞു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും ആശങ്കപ്പെടാനില്ലെന്നും കെഎം മാണി അറിയിച്ചു. ആര്യാടന്റെ പ്രസ്താവന അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാനാണ് സഹായിച്ചതെന്ന് കെ.എം.മാണി കുറ്റപ്പെടുത്തി. അതോടൊപ്പം പ്രതിപക്ഷത്തിന് ഇത് ആയുധമാവുകയും ചെയ്തതായി കെ.എം.മാണി പറഞ്ഞു.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നത് മറച്ചുവച്ച് ചിലര്‍ ബഡായി പറയുന്നു എന്ന് ആര്യാടന്‍ മുഹമ്മദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതാണ് വിവാദമായത്. എന്നാല്‍ കെഎസ്‌ആര്‍ടിസിയും കെഎസ്‌ഇബിയുമാണ് സംസ്ഥാനത്തെ കടക്കെണിയിലാക്കിയതെന്ന് മാണിയും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha