മകന്‍ അറബിയാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാമെന്ന് അറബിയുടെ മാതാവ്, യുഎഇയിലെ മിലിട്ടറി ഉദ്യോഗസ്ഥന്‍, ചെറിയാപ്പു 2.30 ലക്ഷം ആവശ്യപ്പെട്ടു
മകന്‍ അറബിയാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാമെന്ന് വിവാഹത്തിന് ശേഷം കടന്നു കളഞ്ഞ അറബ് പൗരന്റെ മാതാവ്. യു.എ.ഇയില്‍ മിലിറ്ററി ഉദ്യോഗസ്ഥനാണ് മകന്‍. അഞ്ച് വയസുവരെ തനിക്കൊപ്പം കേരളത്തിലായിരുന്നു മകന്‍ കഴിഞ്ഞിരുന്നത്. പിന്നീടാണ് പിതാവ് ഇയാളെ യു.എ.ഇയിലേക്ക് കൊണ്ടുപോയതെന്നും മാതാവ് പറഞ്ഞു.
അനാഥാലയത്തിലെ പെണ്‍കുട്ടിയെ മകന്‍ വിവാഹം കഴിച്ചത് തന്റെ നിര്‍ബന്ധം മൂലമെന്നും അവര്‍ വെളിപ്പെടുത്തി. അനാഥാലയത്തില്‍ എത്തി മകനുമായി പെണ്‍കുട്ടിയെ കണ്ടിരുന്നുവെന്നും മാതാവ് പറഞ്ഞു. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടിലും പോയി. പിന്‍മാറാന്‍ ശ്രമിച്ചപ്പോള്‍ മധ്യസ്ഥനായ ചെറിയാപ്പു വിവാഹത്തിന് നിര്‍ബന്ധിക്കുക ആയിരുന്നു. വിവാഹത്തിന് ശേഷം ചെറിയാപ്പു 2.30 ലക്ഷം രൂപ ആവശ്യപ്പെട്ടു. കല്യാണത്തിന് 6 പവന്‍ സ്വര്‍ണ്ണവും 30,000 രൂപയും പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കി.
https://www.facebook.com/Malayalivartha