തീവ്രവാദികള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍, മുംബൈ സ്‌ഫോടനത്തിലെ പ്രതിയും ദാവൂദിന്റെ അടുത്തയാളുമായ മനോജ്‌ലാല്‍ കണ്ണൂരില്‍ അറസ്റ്റില്‍
രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഭീകരാക്രമണമായ 1993ലെ മുംബൈ സ്‌ഫോടന കേസിലെ പ്രതി കണ്ണൂരില്‍ പിടിയില്‍. സ്‌ഫോടന കേസിലെ ഇരുപത്തിനാലാം പ്രതി മനോജ്‌ലാല്‍ ബുവാരിലാലാണ് പോലീസ് പിടിയിലായത്. ഇയാള്‍ ദാവൂദ് ഇബ്രാഹീം ഉള്‍പ്പെടെയുള്ള പല പ്രമുഖ ഭീകരരുടെയും അടുത്ത അനുയായിയാണ്.
ഇയാളുടെ യഥാര്‍ത്ഥ പേര് മനോജ്‌ലാല്‍ ബുവാരിയെന്നാണെങ്കിലും ഇയാള്‍ അറിയപ്പെട്ടിരുന്നത് മുഹമ്മദ് ഏലിയാസ് മുന്ന ഭായ് എന്ന പേരിലായിരുന്നു. പതിമൂന്നാം വയസിലാണ് മനോജ് മുസ്ലീമായി മതപരിവര്‍ത്തനം ചെയ്യുന്നത്. മുംബൈ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് 13 വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാള്‍ പിന്നീട് ജയിലില്‍ നിന്ന് ഇറങ്ങി ഒളിവില്‍ പോവുകയായിരുന്നു. 2008ല്‍ കണ്ണൂര്‍ സ്വദേശിനിയായ റസിയ എന്ന പെണ്‍കുട്ടിയെ ഇയാള്‍ മുംബൈയില്‍ വെച്ച് വിവാഹം ചെയ്തു. അങ്ങനെയാണ് മനോജ്‌ലാല്‍ കേരളത്തിലെത്തുന്നത്.
കണ്ണൂര്‍ എസ്പിക്ക് കിട്ടിയ രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസാണ് ഇന്ന് പുലര്‍ച്ചയോടെ അത്താനിക്കുന്നില്‍ നിന്നും പ്രതിയെ പിടികൂടിയത്.
ഇയാളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി മുംബൈ സിബിഐ സംഘം ഉടന്‍ തന്നെ കേരളത്തിലെത്തുമെന്നാണ് വിവരം. അതിന് ശേഷമായിരിക്കും ഇയാളെ കോടതിയില്‍ ഹാജരാക്കുക.
1993 മാര്‍ച്ച് 12 നായിരുന്നു മുംബൈ നഗരത്തെ ഞെട്ടിച്ച ഭീകരാക്രമണം നടന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന 13 സ്‌ഫോടനങ്ങളിലായി 257 പേര്‍ മരിക്കുകയും ആയിരത്തിലധികം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha