അറബിക്കല്യാണത്തിന്റെ പേരില്‍ കണ്ണുനീര്‍ കുടിച്ച സ്‌ത്രീതന്നെ മറ്റൊരു പെണ്‍കുട്ടിയെ അറബിയുടെ കൈകളിലെത്തിച്ചു, മാതാവടക്കം 3 പേര്‍ അറസ്റ്റില്‍
അറബിക്കല്യാണത്തിന്റെ പീഡനങ്ങളും തിക്താനുഭവങ്ങളും വേണ്ടുവോളം അനുഭവിച്ചയാളാണ് വിവാദ അറബിയുടെ മാതാവായ സുലൈഖ. വീട്ടിലെ ദാരിദ്ര്യം മൂലമാണ് കോഴിക്കോട് കല്ലായിയില്‍ താമസിക്കുന്ന സുലൈഖ മുപ്പത് വര്‍ഷം മുമ്പ് യു.എ.ഇ സ്വദേശിയായ മുഹമ്മദ് അബ്ദുല്‍ കരീമിനെ വിവാഹം ചെയ്തത്. അഞ്ച് വര്‍ഷം അറബിക്കൊപ്പം യു.എ.ഇയില്‍ താമസിച്ചു. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഉണ്ടായി. പിന്നീട് പെണ്‍കുട്ടിക്കൊപ്പം നാട്ടിലേക്ക് പറഞ്ഞയച്ചു. ഈ മകള്‍ ഇപ്പോള്‍ പ്ലസ്ടുവിന് പഠിക്കുകയാണ്. ഭര്‍ത്താവിനൊപ്പം യു.എ,ഇയില്‍ കഴിഞ്ഞ മകനാണ് ഇപ്പോള്‍ വിവാദമായ അറബിക്കല്ല്യാണത്തിലെ വരന്‍ മുഹമ്മദ് ജാസിം. അറബിക്കല്യാണത്തിന്റെ പേരില്‍ സുലേഖ ഇപ്പോഴും വേദനിക്കുന്നുണ്ട്. എന്നാല്‍ തന്റെ അനുഭവം മറ്റൊരു പെണ്‍കുട്ടിക്കും ഉണ്ടാവരുതെന്ന് അവര്‍ക്കെന്തേ തോന്നിയില്ല എന്നതാണ് പ്രസക്തമായ ചോദ്യം.
അതേസമയം അറബി കല്യാണവുമായി ബന്ധപ്പെട്ട് അറബിയുടെ മാതാവടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനാണ് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. അറബിയുടെ മാതാവ് സുലൈഖ, രണ്ടാം ഭര്‍ത്താവ്, സഹോദിയുടെ മകന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ അറബിയുമായി വിവാഹം നടത്തിയത്.
ചെങ്ങമനാട് പോലീസാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.വിവാഹത്തിന് കാര്‍മികത്വം വഹിച്ച ഓര്‍ഫനേജിനെതിരെയും പോലീസ് കേസെടുക്കുമെന്നാണ് സൂചന.
കോഴിക്കോട് സിയസ്‌കോ അനാഥാലയത്തില്‍ കഴിഞ്ഞ പതിനേഴുകാരിയെയാണ് ജൂണ്‍ പതിമൂന്നിന് നിര്‍ബന്ധിച്ച് വിവാഹം ചെയ്യിച്ചത്. ജാസി മുഹമ്മദ് അബ്ദുള്‍ കരിം എന്ന യുഎഇ പൗരത്വമുള്ള 28കാരനായിരുന്നു വരന്‍. വിവാഹം ചെയ്തയാള്‍ വിദേശത്തേക്കു മടങ്ങിയതോടെ പെണ്‍കുട്ടിയെ അനാഥാലയ അധികൃതര്‍ തിരിച്ചുകൊണ്ടുവന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ പരാതി നല്‍കുകയായിരുന്നു. അറബ് പൗരനാണെന്ന കാര്യം മറച്ചുവെച്ചാണ് അനാഥാലയ അധികൃതര്‍ വിവാഹം രജിസ്ടര്‍ ചെയ്തത്.
https://www.facebook.com/Malayalivartha