സീരിയല്‍ നടിയെ പീഡിപ്പിക്കാന്‍ ശ്രമം; മിമിക്രിതാരമടക്കം മൂന്നുപേര്‍ അറസ്റ്റില്‍
സീരിയല്‍ നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മിമിക്രിതാരമടക്കമുള്ള മൂന്നുപേര്‍ അറസ്റ്റില്‍. ടെലിവിഷന്‍ കലാകാരനായ മധു(40) ഇയാളുടെ അമ്മാവന്‍ ശ്രീകുമാര്‍(50) മധുവിന്റെ സുഹൃത്ത് മോഹനന്‍(45) എന്നിവരാണ് അറസ്‌റ്റിലായത് ഷൂട്ടിംഗിനെന്ന വ്യാജേന പുരുഷന്മാര്‍ മാത്രം താമസിക്കുന്ന വീട്ടില്‍ കൊണ്ടുപോയാണ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ആലപ്പുഴ സ്വദേശിനിയാണ് നടി. ഇവര്‍ തിരുവനന്തപുരത്ത് വരുമ്പോള്‍ മധുവാണ് താമസ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ലൊക്കേഷനില്‍ കൊണ്ടുപോകുകയും ചെയ്തിരുന്നത്.
സീരിയലില്‍ നല്ലൊരു അവസരമുണ്ട് എന്ന് പറഞ്ഞ് വീട്ടില്‍ കൊണ്ടുവന്ന ശേഷം ഇന്ന് ഷൂട്ടിംഗില്ലെന്നും ഒരു ദിവസം ഇവിടെ കഴിഞ്ഞ് പോകാം എന്നും നടിയോട് പറഞ്ഞു. പിന്നെ മധുവിന്റെ കൂട്ടുകാരെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി. നടി ബഹളം വെച്ചതോടെയാണ് നാട്ടുകാര്‍ ഓടിക്കൂടി അക്രമികളെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചത്. നേമം പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസിന്റെ കൈയ്യിലേല്‍പ്പിക്കുന്നതിന് മുന്‍പായി നാട്ടുകാര്‍ ഇവരെ കൈകാര്യം ചെയ്തു.
അതേസമയം പെണ്‍കുട്ടിയും മധുവുമായി പ്രണയത്തിലായിരുന്നെന്നും അത് മുതലെടുത്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ശ്രമിച്ചതെന്നും അറിയുന്നു. പെണ്‍കുട്ടിയും മധുവും പലയിടത്തും വിനോദയാത്രപോയതിന്റെ ചിത്രങ്ങള്‍ ഫെയിസ് ബുക്കിലുണ്ടായിരുന്നു. സംഭവം പുറത്തായതോടെ ഇതെല്ലാം ഡിലീറ്റ് ചെയ്തു. പെണ്‍കുട്ടിയുമൊത്തുള്ള ലൈംഗിക ദൃശ്യങ്ങള്‍ മധുവിന്റെ മൊബൈലില്‍ ഉണ്ടെന്നും കേസ് പിന്‍വലിച്ചില്ലെങ്കില്‍ അത് പുറത്തുവിടുമെന്ന് മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
https://www.facebook.com/Malayalivartha