ലീഗ് നേതാവിന്റെ ബന്ധുവായ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറെ നീക്കി; റഷീദ് സി.ബി.ഐ അന്വേഷണം നേരിടുന്ന കാര്യം ഇ.അഹമ്മദ് രാജ്യസഭയില്‍ മറച്ചുവെച്ചു
മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.അബ്ദുള്‍ റഷീദിനെ തല്‍സ്ഥാനത്തു നിന്ന് നീക്കി. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നലെ രാത്രി കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കി. അഴിമതി കേസില്‍ സി.ബി.ഐ പ്രതിപട്ടികയില്‍ അബ്ദുള്‍ റഷീദിന്റെ പേര് ചേര്‍ത്തതിനെ തുടര്‍ന്നാണ് നടപടി.
ആഗസ്ത് നാലിന് പാസ്‌പോര്‍ട്ട് ഓഫീസറുടെ ഡെപ്യൂട്ടേഷന്‍ കാലാവധി രണ്ട് വര്‍ഷം പൂര്‍ത്തിയായിരുന്നു. ഒരുവര്‍ഷം കൂടി ഡെപ്യൂട്ടേഷന്‍ നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് അബ്ദുള്‍ റഷീദ് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചെങ്കിലും, അഴിമതിക്കേസില്‍ പ്രതിയായതിനാല്‍ അക്കാര്യം മന്ത്രാലയം അനുവദിച്ചില്ല.
അതേസമയം റഷീദ് സി.ബി.ഐ അന്വേഷണം നേരിടുന്നതായ വിവരം കേന്ദ്രമന്ത്രി ഇ.അഹമ്മദ് രാജ്യസഭയില്‍ മറച്ചുവെച്ചു. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നാണ് അഹമ്മദ് രാജ്യസഭയില്‍ പറഞ്ഞത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് റഷീദിനെതിരെ അന്വേഷണം നടക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം മറച്ചുവെച്ചത്.
മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസില്‍ മാത്രമായി റെയ്‌ഡ് നടന്നിട്ടി. 2003ല്‍ രാജ്യവ്യാപകമായി പരിശോധന നടന്നിരുന്നു. അതിന്റെ ഭാഗമായി മലപ്പുറത്തും റെയ്‌ഡ് നടന്നു. എന്നാല്‍ അതില്‍ അസ്വഭാവികത ഇല്ലെന്നുമാണ് അഹമ്മദ് പറഞ്ഞത്. അച്ച്യുതന്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് അഹമ്മദ് ഇങ്ങനെ പറഞ്ഞത്. എന്നാല്‍ മന്ത്രിയുടെ മറുപടിയില്‍ ദുരൂഹതയുണ്ടെന്നും റഷീദിന്റെ ലീഗ് ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അച്ച്യുതന്‍ എം.പി പറഞ്ഞു.
മലപ്പുറത്തെ വ്യാജപാസ്‌പോര്‍ട്ടുകളുടെയും കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്തിന്റെയും പേരില്‍ അബ്ദുള്‍ റഷീദ് ആരോപണ വിധേയനായി. പരാതിയെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് ഓഫീസറുടെ വീട്ടിലും ഓഫീസിലും സി ബി ഐ നടത്തിയ റെയ്ഡില്‍ കണക്കില്‍പെടാത്ത രണ്ടര ലക്ഷത്തോളം രൂപയും രേഖകളും കണ്ടെടുക്കുകയുണ്ടായി. അബ്ദുള്‍ റഷീദിന്റെ ബാങ്ക് അക്കൗണ്ടുകളും സി ബി ഐ മരവിപ്പിച്ചു.
പാസ്‌പോര്‍ട്ട് ഓഫീസര്‍ അബ്ദുള്‍ റഷീദിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും രംഗത്തുവന്നിരുന്നു. റഷീദ് പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിതനായതുമുതല്‍ മനുഷ്യക്കടത്ത് വര്‍ധിച്ചു എന്നാണ് അച്ച്യുതാനന്ദന്‍ കഴിഞ്ഞമാസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. റഷീദിന്റെ നിയമനത്തിന് പുറകില്‍ കുഞ്ഞാലിക്കുട്ടിയും ഇ.അഹമ്മദുമാണെന്നും വി.എസ് ആരോപിക്കുകയുണ്ടായി.
അബ്ദുള്‍ റഷീദ് 2011 ആഗസ്ത് നാലിനാണ് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറായി രണ്ടുവര്‍ഷത്തെ ഡെപ്യൂട്ടേഷനില്‍ ചുമതലയേറ്റത്. മുസ്‌ലീംലീഗ് നേതാവിന്റെ ബന്ധുവായ ഇദ്ദേഹത്തിന്റെ നിയമനം നേരത്തേ വിവാദമായിരുന്നു. മഹാരാഷ്ട്രയിലെ താനെ പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ. വിജയകുമാറാണ് റഷീദിന് പകരം ചുമതലയേല്‍ക്കുക. അബ്ദുള്‍ റഷീദ് ചുമതലയേല്‍ക്കുന്നതിന് മുമ്പ് വിജയകുമാറായിരുന്നു മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍.
https://www.facebook.com/Malayalivartha