സോളാര്‍ തട്ടിപ്പ് കേസ്; സിറ്റിംഗ് ജഡ്‌ജിയെ വിട്ടുനല്‍കാനാകില്ലെന്ന് ഹൈക്കോടതി
സോളാര്‍ തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ വിട്ടു നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ഹൈക്കോടതി രജിസ്‌ട്രാര്‍ ജനറല്‍. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ സമിതി യോഗം ചേര്‍ന്നാണ് വിഷയത്തില്‍ തീരുമാനമെടുത്തത്.
മുന്‍ ഉത്തരവുകളും കീഴ് വഴക്കങ്ങളും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സോളാര്‍ കേസിനായി സിറ്റിംഗ് ജഡ്ജിയെ വിട്ടു നല്‍കേണ്ടെന്ന തീരുമാനമെടുത്തത്. ജസ്റ്റിസുമാരായ തോട്ടത്തില്‍ വി രാധാകൃഷ്ണന്‍, കെ.എം ജോസഫ് തുടങ്ങിയവരടങ്ങുന്ന സമിതിയാണ് തീരുമാനമെടുത്ത്.
നേരത്തെ ജുഡീഷ്യല്‍ അന്വേണങ്ങള്‍ക്ക് സിറ്റിംഗ് ജഡ്ജിയുടെ സേവനം വിട്ടു നല്‍കേണ്ടതില്ലെന്ന തീരുമാനം ഹൈക്കോടതിയില്‍ നിലവിലുണ്ടായിരുന്നു. ഇതിനു മുമ്പ് വന്ന പല ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനുകള്‍ക്കും സര്‍ക്കാര്‍ ഈ ആവശ്യം ഉന്നയിച്ചപ്പോളൊക്കെ ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ സേവനം വിട്ടു നല്‍കാനാവില്ലെന്ന നിലപാടായിരുന്നു സ്വീകരിച്ചത്.
എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധ സമരം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം തിടുക്കത്തില്‍ പ്രഖ്യാപിച്ചത്. സിറ്റിംഗ് ജഡ്‌ജിയെ ഇതിനായി ആവശ്യപ്പെടുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇനി റിട്ടയേര്‍ഡ് ജഡ്‌ജിയെ കേസ് അന്വേഷണത്തിന് നിയോഗിക്കുകയാണ് പോംവഴി. സിറ്റിംഗ് ജഡ്‌ജിയെ ലഭിക്കില്ലെന്ന ഹൈക്കോടതിയുടെ മറുപടി അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.
https://www.facebook.com/Malayalivartha