കുടുംബശ്രീക്ക് പെന്‍ഷന്‍; ഇലക്ഷന്‍ ലക്ഷ്യമിട്ട്
കുടുംബശ്രീ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാനുളള സര്‍ക്കാര്‍ നീക്കം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്. 38 ലക്ഷം പേരാണ് കുടുംബശ്രീയില്‍ അംഗങ്ങളായിട്ടുള്ളത്. ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് അടിസ്ഥാന മേഖലയിലേക്കുള്ള സര്‍ക്കാരിന്റെ പ്രധാന ചുവടുവയ്‌പായിരിക്കും.
ആദ്യഘട്ടമെന്ന നിലയില്‍ അയല്‍ക്കൂട്ടത്തിലുള്ള മുഴുവന്‍ പേര്‍ക്കും പെന്‍ഷനും ഇന്‍ഷ്വറന്‍സും നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. രണ്ടാംഘട്ടമായി അറുപത്തിയഞ്ച് വയസ്സു കഴിഞ്ഞ കുടുംബശ്രീ അംഗങ്ങള്‍ക്ക് 1000 രൂപ പെന്‍ഷന്‍ ഏര്‍പ്പെടുത്തും. ഇതിനാവശ്യമായ പദ്ധതിക്ക് രൂപം നല്‍കി കഴിഞ്ഞു. ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. 1998 ലാണ് കുടുംബശ്രീ ആരംഭിച്ചത്.
ഇന്‍ഷ്വറന്‍സും പെന്‍ഷനും നടപ്പിലാക്കുന്നതോടെ പകുതിയിലധികം കുടുംബങ്ങള്‍ക്ക് സംരക്ഷണം നല്‍കാനാവും. കുടുംബശ്രീ അംഗങ്ങളില്‍ ഭൂരിഭാഗവും ഇടതു പക്ഷ ചിന്താഗതിക്കാരാണ്. പെന്‍ഷനും ഇന്‍ഷ്വറന്‍സും ഏര്‍പ്പെടുത്തുന്നതോടെ ഇവര്‍ വലതുപക്ഷത്തേക്ക് ചുവടുമാറ്റുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കുടുംബശ്രീ- ജനശ്രീ വിവാദത്തില്‍ സര്‍ക്കാര്‍ ജനശ്രീക്കൊപ്പമാണെന്ന ധാരണ തിരുത്താനും പുതിയ പദ്ധതിക്ക് കഴിയും.
കേരളീയ കുടുംബങ്ങളില്‍ സ്‌ത്രീകളുടെ തീരുമാനങ്ങള്‍ക്ക് വലിയ സ്ഥാനമാണുള്ളത്. കുടുംബശ്രീ അംഗങ്ങള്‍ സ്‌ത്രീകളാണെന്നിരിക്കെ ഇവരുടെ തീരുമാനം നിര്‍ണായകമാകും. പങ്കാളിത്ത പെന്‍ഷന്‍ മാതൃകയിലാണ് പെന്‍ഷന്‍ നടപ്പാക്കുന്നത്.
എന്നാല്‍ ചാരായ നിരോധനം ഏര്‍പ്പെടുത്തി സ്‌ത്രീകളുടെ കൈയ്യടി നേടിയ എ.കെ. ആന്റണിയുടെ പരിശ്രമം ഫലപ്രാപ്‌തിയിലെത്തിയില്ല. അതുപോലെ പെന്‍ഷനും ഇന്‍ഷ്വറന്‍സും വാങ്ങി സ്‌ത്രീകള്‍ ഇടതുപക്ഷത്തിന് വോട്ടു ചെയ്യുമോ എന്ന് കണ്ടറിയണം. ഏതായാലും തീരുമാനം മന്ത്രി എം.കെ. മുനീറിന് ഗുണം ചെയ്യും.
https://www.facebook.com/Malayalivartha