മലയാളി വാര്‍ത്തയുടെ കണ്ടെത്തല്‍ സത്യമായി, സോളാര്‍ 'കത്തിക്കാന്‍' വിരമിച്ച ജഡ്‌ജി
സോളാര്‍ വിവാദം സിറ്റിംഗ് ജഡ്‌ജി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച ഉടന്‍ സിറ്റിംഗ് ജഡ്‌ജിയെ കിട്ടില്ലെന്ന വാര്‍ത്ത'മലയാളി വാര്‍ത്ത' പുറത്തുവിട്ടിരുന്നു. വാര്‍ത്ത, യാഥാര്‍ത്ഥ്യമാക്കി കൊണ്ടാണ് കഴിഞ്ഞദിവസം ഹൈക്കോടതിയുടെ തീരുമാനം പുറത്തു വന്നത്. സോളാര്‍ കേസ് അന്വേഷിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്‌ജിയെ നിയോഗിച്ചേക്കും. സിറ്റിംഗ് ജഡ്‌ജിയെ തരാനാകില്ലെന്ന ഹൈക്കോടതി തീരുമാനത്തെ തുടര്‍ന്നാണ് വിരമിച്ച ന്യായാധിപനെ സര്‍ക്കാര്‍ അന്വേഷിക്കുന്നത്.
കേരളത്തില്‍ സിറ്റിംഗ് ഹൈക്കോടതി ജഡ്‌ജി അന്വേഷിച്ച അവസാന കേസ് കല്ലുവാതുക്കല്‍ മദ്യദുരന്തമായിരുന്നു. അന്ന് കേരളഹൈക്കോടതിയില്‍ നിന്നും ജഡ്‌ജിയെ കിട്ടാതെ കര്‍ണാടകത്തില്‍ നിന്നും ജഡ്‌ജിയെ കൊണ്ടുവന്നു. മലയാളിയായ സിറ്റിംഗ് ജഡ്‌ജി ജസ്റ്റിസ് വി. പി. മോഹന്‍ കുമാറാണ് അന്ന് നിയോഗിക്കപ്പെട്ടത്.
സിറ്റിംഗ് ജഡ്‌ജിയുടെ സേവനം ആവശ്യപ്പെട്ട് രണ്ടാഴ്‌ചമുമ്പാണ് സര്‍ക്കാര്‍ ഹൈക്കോടതിക്ക് കത്ത് നല്‍കിയത്. കത്ത് നല്‍കിയതല്ലാതെ യാതൊരു സമ്മര്‍ദ്ദവും സര്‍ക്കാര്‍ ചെലുത്തിയില്ല.
ഏഴ് ഹൈക്കോടതി ജഡ്‌ജിമാരുടെ ഒഴിവുള്ള കേരളത്തില്‍ ഒരു ജഡ്‌ജിയെ സോളാര്‍ അന്വേഷിക്കാന്‍ നിയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തു.
നേരത്തെ തട്ടേക്കാട്, പുല്ലുമേട്, കുമരകം, മാറാട് തുടങ്ങിയ ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ സിറ്റിംഗ് ജഡ്‌ജിയുടെ സേവനം ആവശ്യപ്പെട്ടിരുന്നെങ്കിലും കിട്ടിയില്ല. നീലലോഹിതദാസനാടാരുടെ ലൈംഗിക പീഡനം അന്വേഷിക്കാന്‍ ജസ്റ്റിസ് ശശിധരനെ വിട്ടുകൊടുത്തെങ്കിലും പിന്നീട് ഹൈക്കോടതി ഇടപെട്ട് പിരിച്ചു വിട്ടു. ഇത്തരം അന്വേഷണങ്ങള്‍ക്ക് സിറ്റിംഗ് ജഡ്‌ജിയെ വിട്ടു കൊടുക്കാനാവില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു.
13-08-2013 ന് മലയാളി വാര്‍ത്ത പുറത്തുവിട്ട വാര്‍ത്തയുടെ പൂര്‍ണരുപം
സിറ്റിംഗ് ജഡ്‌ജിയെ കിട്ടില്ല, വിരമിച്ച ജഡ്‌ജി അന്വേഷണം നടത്തിയാല്‍ തന്നെ കുറഞ്ഞത് മൂന്നു വര്‍ഷമെടുക്കും
https://www.facebook.com/Malayalivartha