സിന്ധുരക്ഷക് സ്‌ഫോടനം; മലയാളി നാവികരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
ഐ.എന്‍.എസ് സിന്ധു രക്ഷകില്‍ നടന്ന സ്‌ഫോടനത്തില്‍ മരണപ്പെട്ട മലയാളിനാവികരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. വിഷ്ണു വിശ്വംഭരന്‍, ലിജു ലോറന്‍സ് എന്നിവരുടെ മൃതദേഹങ്ങളാണ് എയര്‍ഇന്ത്യയുടെ പ്രത്യേകവിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി വി.എസ് ശിവകുമാര്‍ എന്നിവര്‍ വീമാനത്താവളത്തിലെത്തി മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി.
സ്‌ഫോടനത്തില്‍ തകര്‍ന്ന സിന്ധുരക്ഷകില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് മൃതദേഹങ്ങള്‍ നാവികസേന കണ്ടെടുത്തത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ഡി.എന്‍.എ പരിശോധന നടത്തിയാണ് മരിച്ചത് ലിജുവും, വിഷ്ണുവുമാണെന്ന് സ്ഥീരീകരിച്ചത്. ഇരുവരുടേയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വീട്ടുവളപ്പുകളില്‍ സംസ്‌കരിക്കും. സിന്ധുരക്ഷകില്‍ കാണാതായ മലയാളികളായ തലശ്ശേരി സ്വദേശി ഇ വികാസ്. പൂജപ്പുര സ്വദേശി വെങ്കിട്ടരാജന്‍ എന്നിവരെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha