ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ബുധനാഴ്ച മോട്ടോര്‍ തൊഴിലാളി പണിമുടക്ക്
ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് മോട്ടോര്‍ തൊഴിലാളികള്‍ ബുധനാഴ്ച്ച പണിമുടക്കും. സംയുക്ത ട്രേഡ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങില്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചു.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. ഇന്ധനവില വര്‍ധനവ് പിന്‍വലിക്കുക അടക്കം പത്ത് ആവശ്യങ്ങള്‍ സംയുക്ത ട്രേഡ് യൂണിയന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.
പെട്രോളിന് രണ്ടു രൂപ 35 പൈസയും ഡീസലിന് 50 പൈസയും വര്‍ധിപ്പിച്ചിരിന്നു.
https://www.facebook.com/Malayalivartha