സോളാര്‍ കുറ്റപത്രം മനപൂര്‍വം വൈകിപ്പിക്കുന്നു
മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും പങ്ക് ഒഴിവാക്കാന്‍ സോളാര്‍ കുറ്റപത്രം മനപൂര്‍വം വൈകിപ്പിക്കുന്നതായി ആരോപണം. 33 കേസുകളുടെ കുറ്റപത്രം താമസിക്കാതെ അന്വേഷണ സംഘം സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പറയാന്‍ തുടങ്ങിയിട്ട് മൂന്നാഴ്ചയിലധികമായി. കുറ്റപത്രം വൈകിയാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കും.
അതിനുകൂടി വേണ്ടിയാണ് കുറ്റപത്രം വൈകിപ്പിക്കുന്നതെന്ന് ആരോപണമുണ്ട്. ശ്രീധരന്‍ നായരില്‍ നിന്നും 40 ലക്ഷം തട്ടിയ കേസില്‍ സരിതയ്ക്ക് പത്തനംതിട്ട കോടതി ഇന്നലെ ജാമ്യം അനുവദിച്ചു.
വിവാദം തണുത്തതോടെ കുറ്റപത്രം വൈകിപ്പിച്ച് കേസുകള്‍ മരവിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. സിറ്റിംഗ് ജഡ്ജിയെ അന്വേഷണത്തിന് കിട്ടില്ലെന്ന് ഉറപ്പായിട്ടും വീണ്ടും കത്തെഴുതിയത് നടപടികള്‍ വൈകിപ്പിക്കാനാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ഇങ്ങനെ പോകാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതേസമയം പല കേസുകളും പണം നല്‍കി ഒത്തു തീര്‍പ്പാക്കുന്നുണ്ട്. ഇതിനുള്ള പണത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കണ്ടെന്നാണ് പൊലീസിന് കിട്ടിയ നിര്‍ദ്ദേശം.
അതേസമയം സോളാര്‍ തട്ടിപ്പിലൂടെ നേടിയ പണം എവിടെയാണെന്നും എത്ര കോടിയാണ് മൊത്തം തട്ടിയെടുത്തതെന്നും പൊലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ല. പണത്തിന്റെ പകുതിയിലധികവും ബിജുരാധാകൃഷ്ണന്റെ പക്കലാണ്. അതിലേറെയും ശാലുമേനോന് നല്‍കിയെന്ന് സരിത ആരോപിക്കുന്നു. ശാലുവിന്റെ വീട് നിര്‍മാണത്തിനു മാത്രം രണ്ടു കോടിയിലധികമാണ് ബിജു നല്‍കിയത്. 35 ലക്ഷം രൂപയുടെ കാറും വാങ്ങി കൊടുത്തു. കാര്‍ പൊലീസ് കസ്റ്റഡിയിലാണ്.
https://www.facebook.com/Malayalivartha