Widgets Magazine
22
Dec / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേപ്പാളിൽ വീണ്ടും 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം...ജീവനാശമോ സ്വത്ത് നഷ്‌ടമോ സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല...നേപ്പാൾ ഗുരുതരമായ ഭൂകമ്പങ്ങളെ ഇനിയും നേരിടും..


സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാഹിത്യകാരൻ, എംടി വാസുദേവൻ നായരുടെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി...മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കൈകാലുകൾ ചലിപ്പിച്ചെന്നും ഡോക്ടർമാർ..


അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിചാരണ തടസ്സപ്പെടുത്തി, പ്രതികളെ രക്ഷിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു..എസ്. ഡി.പി.ഐ പ്രതി സ്ഥാനത്തുള്ള കേസിൽ കോടതിയിലേക്കും തീവ്രവാദികളുടെ കറുത്ത കരങ്ങൾ കടന്നുചെന്നുവെന്നാണ് സംശയിക്കുന്നത്...


പുട്ടിന്റെ രഹസ്യ സൈനികത്താവളത്തില്‍ കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തിന് പിന്നില്‍ ദുരൂഹത..നിരവധി ആയുധസംഭരണ കേന്ദ്രങ്ങളും ബങ്കറുകളും ഉള്ള അതീവ സുരക്ഷാ മേഖലയാണ് നശിച്ചത്...


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം... ഇന്ന് ഒരു ജില്ലകളിലും കനത്ത മഴ മുന്നറിയിപ്പില്ല...വടക്കൻ കേരളത്തിൽ ഒഴികെ പരമാവധി നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യത..

സ്മാർട്ട് ആശയങ്ങൾ സ്റ്റാർട്ടപ്പാക്കി കെഎസ്‌ഐഡിസി; സ്റ്റാർട്ടപ്പുകൾക്കായി ഇതുവരെ അനുവദിച്ചത് 33.72 കോടി

25 MARCH 2023 10:01 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് കരുത്തേകി സംസ്ഥാന സർക്കാരും കെഎസ്‌ഐഡിസിയും. യുവ സംരംഭകരുടെ മികച്ച ബിസിനസ് ആശയങ്ങൾ സംരംഭങ്ങളാക്കാനുള്ള കൈത്താങ്ങായി നടപ്പാക്കുന്ന സീഡ് ഫണ്ട്, സ്‌കെയിൽ അപ്പ് പദ്ധതികൾ വഴി കഴിഞ്ഞ ഏഴു വർഷത്തിനിടെ അനുവദിച്ചത് 33.72 കോടി രൂപ.

സ്റ്റാർട്ടപ്പുകളുടെ പ്രാരംഭഘട്ടത്തിനുള്ള സീഡ് ഫണ്ടായി 28.29 കോടി രൂപയും വിപുലീകരണത്തിനുള്ള സ്‌കെയിൽ അപ്പ് പദ്ധതിയിലൂടെ 5.43 കോടി രൂപയുമാണ് കെഎസ്‌ഐഡിസി നൽകിയത്. 134 സ്റ്റാർട്ടപ്പുകൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. 11 സ്റ്റാർട്ടപ്പുകൾക്ക് സ്‌കെയിൽ അപ്പ് പദ്ധതിയിലൂടെയും തുക അനുവദിച്ചിട്ടുണ്ട്.

നൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായതും വൻ തോതിൽ വാണിജ്യവത്ക്കരിക്കാൻ സാധ്യതയുള്ളതുമായ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് അവയുടെ പ്രാരംഭ ഘട്ടത്തിൽ പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് സീഡ് ഫണ്ട് പദ്ധതി. ആരോഗ്യമേഖല, കൃഷി, വെബ് ആൻഡ് ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ്, ഇ-കോമേഴ്സ്, എഞ്ചിനീയറിങ്, ആയുർവേദം, ധനകാര്യ സ്ഥാപനങ്ങൾ, സിനിമാ-പരസ്യമേഖല, വിദ്യാഭ്യാസം, എച്ച്ആർ, ബയോടെക്‌നോളജി, ഡിഫൻസ് ടെക്‌നോളജി തുടങ്ങിയവ ഉൾപ്പെടുന്ന നിരവധി ടെക്‌നിക്കൽ മേഖലകൾക്കാണ് സഹായം.

പ്രൊജക്ട് ചെലവിന്റെ 90 ശതമാനം വരെയാണ് വായ്പ. പരമാവധി 25 ലക്ഷം രൂപ വരെ നൽകും. ഈ വായ്പ ഒരു വർഷത്തേക്കുള്ള സോഫ്റ്റ് ലോണായിട്ടാണ് അനുവദിക്കുന്നത്. മൂന്ന് വർഷമാണ് തിരിച്ചടവ് കാലാവധി. റിസർവ് ബാങ്ക് സമയാസമയങ്ങളിൽ തീരുമാനിക്കുന്ന പോളിസി ബാങ്ക് റേറ്റ് അടിസ്ഥാനമാക്കിയാണ് പലിശ നിരക്ക് തീരുമാനിക്കുന്നത്.

സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ വിപുലീകരണത്തിന് കെഎസ്ഐഡിസി ഇതുവരെ 5.43 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 2021 മുതൽ 2023 വരെയുള്ള കാലയളവിൽ 11 സ്റ്റാർട്ടപ്പുകൾക്കു തുക അനുവദിച്ചു. സീഡ് സ്റ്റേജ് വിജയകരമായി പൂർത്തിയാക്കുകയും തങ്ങളുടെ നൂതന ഉൽപ്പന്നം/ സേവനം വാണിജ്യവത്ക്കരിക്കുകയും ചെയ്യുന്ന സ്റ്റാർട്ടപ്പുകൾക്ക് അവരുടെ സംരംഭത്തിന്റെ വളർച്ച ഘട്ടത്തിൽ അവയുടെ പ്രവർത്തന മേഖല വിപുലീകരിക്കുന്നതിന് 50 ലക്ഷം വരെ ഏഴ് ശതമാനം പലിശ നിരക്കിൽ വായ്പയായി നൽകുന്നതാണ് 'സ്‌കെയിൽ അപ്പ്'പദ്ധതി. പ്രൊമോട്ടർമാരുടെ വ്യക്തിഗത ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് കെഎസ്ഐഡിസി ലോൺ നൽകുന്നത്.

കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കുന്ന ലോൺ തിരികെ അടയ്ക്കാൻ മൂന്ന് വർഷം വരെ സ്റ്റാർട്ടപ്പുകൾക്ക് സമയം ലഭിക്കുമെന്നതാണ് പ്രത്യേകത. 30 തവണകളായി തിരികെ അടയ്ക്കാം. ആറ് മാസത്തെ മൊറട്ടോറിയം ഉണ്ടായിരിക്കും. സംരംഭം രജിസ്റ്റേർഡ് കമ്പനിയായിരിക്കണം. നടപ്പു സാമ്പത്തിക വർഷത്തിൽ സീഡ് ഫണ്ട്, സ്‌കെയിൽ അപ്പ് പദ്ധതികളിലൂടെ മുപ്പതോളം സംരംഭങ്ങൾക്കു പിന്തുണ നൽകാനാണ് കെഎസ്ഐഡിസി ഉദ്ദേശിക്കുന്നത്. പദ്ധതികളുടെ കൂടുതൽ വിവരങ്ങൾ കെഎസ്ഐഡിസിയുടെ www.ksidc.org ൽ ലഭിക്കും. ഫോൺ: 0484 2323010.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് 17 കാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി  (55 minutes ago)

സൗദിയിൽ ഇനി പഴയതുപോലെയല്ല, പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ വിവാഹം...ബന്ധുക്കളുടെ മരണം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ കമ്പനി പ്രത്യേക അവധി നൽകണം, തൊഴില്‍ നിയമത്തില്‍ വീണ്ടും കാതലായ മാറ്റങ്ങള്‍ വര  (1 hour ago)

15 കാരന്‍ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സി ആര്‍ പി എഫ് ജവാന് ഗുരുതര പരിക്ക്  (1 hour ago)

ഭണ്ഡാരപ്പെട്ടിയില്‍ ഉള്ളത് ക്ഷേത്ര സ്വത്താണ്: അബദ്ധത്തില്‍ ഭണ്ഡാരപ്പെട്ടിയില്‍ വീണ ഐഫോണ്‍ തിരികെ തരാന്‍ പറ്റില്ലെന്ന് ക്ഷേത്രം അധികൃതര്‍  (1 hour ago)

ശബരിമലയില്‍ വീണ്ടും പന്നിയുടെ ആക്രമണം: സന്നിധാനത്ത് വച്ച് കാട്ടുപന്നിയുടെ ആക്രമണത്തില്‍ 9 വയസുകാരന് ഗുരുതര പരുക്ക്  (1 hour ago)

വിന്റര്‍ സോളിസ്റ്റിസ് പ്രതിഭാസം: ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകലാണ് കടന്ന് പോയത്  (1 hour ago)

താമസസ്ഥലത്ത് വാഷിങ് മെഷീനിൽ നിന്ന് ഷോക്കേറ്റു, സൗദിയിൽ മലയാളി യുവാവ് മരിച്ചു  (1 hour ago)

ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സുകള്‍ക്കുള്ള ജിഎസ്ടി ഇളവ് തള്ളി 55-ാമത് ജിഎസ്ടി കൗണ്‍സില്‍  (2 hours ago)

ഇടുക്കിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് എഞ്ചിനീറിങ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

സഹകരണ ബാങ്കിനു മുന്നില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിന് യാത്രാമൊഴി  (2 hours ago)

മഞ്ഞപ്പിത്ത ബാധയ്ക്ക് കാരണം വെല്‍ക്കം ഡ്രിങ്കെന്ന് സംശയം: കളമശേരിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 13ല്‍ നിന്ന് 29 ആയി ഉയര്‍ന്നു  (3 hours ago)

ആള്‍ത്തിരക്കുള്ള മാര്‍ക്കറ്റിലൂടെ കാര്‍ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ മരണം 4 ആയി; 41 പേരുടെ നില ഗുരുതരമാണ്  (3 hours ago)

ലഹരി വസ്തുക്കള്‍ നല്‍കി മയക്കി സഹപ്രവര്‍ത്തകയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി; ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി കൂടുതല്‍ ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചു  (4 hours ago)

കേരളത്തിലേക്ക് 416 സ്പെഷ്യല്‍ ട്രിപ്പുകള്‍; പത്ത് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി  (4 hours ago)

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന അതിജീവിതയുടെ ഹര്‍ജി തള്ളി  (5 hours ago)

Malayali Vartha Recommends