മുഖ്യമന്ത്രിയ്‌ക്കും മന്ത്രി കെ.പി. മോഹനനും നേരെ ചീമുടട്ടയേറ്, എല്‍ഡിഎഫ് പ്രവര്‍ത്തകരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു
മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ എല്‍.ഡി.എഫ് പ്രവര്‍ത്തകനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ഹോര്‍ട്ടി കോര്‍പ്പിന്റെ ജില്ലാ സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു എല്‍.ഡി.എഫുകാരുടെ പ്രതിഷേധം.
കരിങ്കൊടി കാണിച്ച പ്രവര്‍ത്തകന്റെ ജനനേന്ദ്രീയത്തില്‍ പൊലീസ് ചവിട്ടി. തുടര്‍ന്ന് ഇയാള്‍ നിലത്തു വീണുപോകുകയായിരുന്നു.
മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ചീമുട്ടയേറ് നടത്തുകയും ചെയ്തു. പരിപാടിക്ക് എത്തിയ മന്ത്രി കെ.പി മോഹനന്റെ വാഹനത്തിനു നേരെ എല്‍ഡിഎഫുകാര്‍ ചീമുട്ടയേറ് നടത്തിയിരുന്നു. പിന്നീട് മുഖ്യമന്ത്രിയെത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടുകയും ചീമുട്ടയേറ് നടത്തുകയും ചെയ്തത്. ഇതിനെത്തുടര്‍ന്ന് പോലീസ് എല്‍ഡിഎഫ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചു
https://www.facebook.com/Malayalivartha