"പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്ത റൈഡിനു ശേഷം തന്റെ മകളെ കാണാൻ ചെന്നപ്പോൾ പേടിച്ചു വിറച്ചു കൊണ്ട് ഇരിക്കുന്ന മകളെയാണ് കാണാൻ സാധിച്ചത്. കാരണം ചോദിച്ചെങ്കിലും മകൾ ഒന്നും പറയാൻ തയ്യാറായില്ല"..കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മത പരിവർത്തനം അഖില എന്ന പെൺകുട്ടി ഹാദിയ ആയി മാറിയത് വീണ്ടും വാർത്തകളിൽ നിറയുമ്പോൾ..!

ദി കേരള സ്റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ രൂക്ഷമായതിനിടയിൽ സിനിമ വിലക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി. വിസമ്മതിച്ചു. സിനിമയെ വിലക്കണമെന്നും പറയുന്നത് പച്ചക്കള്ളമാണെന്നും പറഞ്ഞവരോട് ഇന്ത്യയിൽ നിന്ന് അഫ്ഘാനിസ്ഥാനിലേക്കു പോയവരുടെ കണക്കുകൾ നൽകിയാണ് സിനിമ അനുകൂലികൾ പ്രതിരോധിച്ചത്. ജെ എൻ യു വില കഴിഞ്ഞ ദിവസം എ ബി വി പി ചിത്രത്തിന്റെ പ്രദർശനം സഘടിപ്പിച്ചിരുന്നു. ഇന്നലെ എറണാകുളം ഷേണായിസ് തീയേറ്ററിൽ കേരള സ്റ്റോറി സ്പെഷ്യൽ ഷോയും ഉണ്ടായിരുന്നു. പ്രതീഷ് വിശ്വനാഥൻ അടക്കമുള്ളവർ ഇത് ഫേസ്ബുക്കിൽ പോസ്റ്റ് ആയി ഇടുകയും ചെയ്തു.
ഇതോടെ 2017 കാലയളവ് മുതൽ ഐസിസിൽ ചേരാൻ രാജ്യം വിട്ടുപോയവരെ കുറിച്ച് ചർച്ചകൾ ഉയർന്നു. ഒരു സുപ്രഭാതത്തിൽ ഒരു കുടുംബത്തെ ഒന്നടങ്കം കണാതാവുക! 2012 മുതൽ 16വരെയുള്ള കാലത്ത് കണ്ണൂർ, കാസർകോട് ജില്ലകളിലെ പലഭാഗത്തും കണ്ട ഒരു പ്രതിഭാസത്തെപ്പറ്റിയും. 2017-2019 കാലയളവിൽ മാത്രം കേരളത്തിൽ നിന്നും 149 പേർ ഐസിസിൽ ചേർന്ന് രാജ്യം വിട്ടുപോയി എന്നാണ് എൻഐഎ ഫയലുകളിൽ പറയുന്നത് എന്നതും എല്ലാം ചർച്ചയായി ഉയർന്നു വന്നു .
ഇതോടെ കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മത പരിവർത്തനം അഖില എന്ന പെൺകുട്ടി ഹാദിയ ആയി മാറിയത് വീണ്ടും ചർച്ചകളിൽ ഉയർന്നു വന്നു. ഇതോടെ അഖിലയുടെ അച്ഛൻ അശോകന്റെ വാക്കുകൾ വീണ്ടും ശ്രദ്ധനേടുകയാണ്. ഒരു ഓൺലൈൻ ചാനലിന് കൊടുത്ത ഇന്റർവ്യൂവിൽ അദ്ദേഹം വ്യക്തമാക്കുന്നത് വളരെ ഗുരുതരമായ ഒരു പ്രശ്നം തന്നെയാണ്.
പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്ത റൈഡിനു ശേഷം തന്റെ മകളെ കാണാൻ ചെന്നപ്പോൾ പേടിച്ചു വിറച്ചു കൊണ്ട് ഇരിക്കുന്ന മകളെയാണ് കാണാൻ സാധിച്ചത്. കാരണം ചോദിച്ചെങ്കിലും മകൾ ഒന്നും പറയാൻ തയ്യാറായില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു. സാധാരണ മകളെ കാണാൻ പോകുമ്പോൾ ചുറ്റും കാവൽ പോലെ നിൽക്കുന്ന ആരെയും അന്ന് തനിക്കു കാണാൻ സാധിച്ചില്ല എന്നും അശോകൻ കൂട്ടിച്ചേർത്തു . വിവാഹ നാളുകളിൽ അല്ലാതെ മകളുടെ ഭർത്താവു എന്ന് അവകാശപ്പെടുന്ന വ്യക്തിയെ താൻ കണ്ടിട്ടില്ല എന്നും അദ്ദേഹം പറയുന്നു. ഹദിയയുടെ അമ്മ ഹൃദയസ്തംഭനം മൂലവും മറ്റു ചില ശാരീരിക പ്രശ്നങ്ങൾ മൂലവും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയപ്പോൾ പോലും വിളിക്കുകയും കാണാൻ വരാം എന്ന് പറയുകയും ചെയ്‌തെങ്കിലും ഒരിക്കലും വന്നിട്ടില്ല എന്നും അശോകൻ പറഞ്ഞു.
ഈ ഇന്റർവ്യൂ പുറത്തു വന്നതോടെ ഷെഫിൻ ജഹാൻ എവിടെ എന്ന ചോദ്യം ഉയർന്നിരിക്കുകയാണ് വിവിധ ഇടങ്ങളിൽ നിന്ന്. ഹാദിയ കേസ് നടക്കുമ്പോൾ സമൂഹ മാധ്യമങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്ന ഷെഫീൻ നെ ഇപ്പോൾ കാണാനെ ഇല്ല. ഷെഫിൻ എവിടേയ്ക്ക് പോയി എന്നത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കേണ്ട വിഷയമായി ഉയർത്തിക്കാട്ടപെടുകയാണ്.
ഹാദിയ കേസ് വിഷയത്തിൽ അന്ന് കേസ് നടത്താൻ പോപുലർ ഫ്രണ്ട് കോടികൾ സമാഹരിച്ചത് വാർത്തയായിരുന്നു. ഇപ്പോൾ നിരോധിത സംഘടനയായ പോപ്പുലർ ഫ്രോണ്ടുമായി ഷെഫിന് ഉള്ള ബന്ധം അന്നത്തെ ഹാദിയ കേസിൽ രാജ്യവിരുദ്ധ ശക്തികളുടെ സഹായം ലഭിച്ചിരുന്നോ എന്നും അന്വേഷിക്കേണ്ട വിഷയമായി. മാറിയിരിക്കുകയാണ്.
ഇതേ ഇന്റർവ്യൂവിൽ അന്ന് രാഹുൽ ഈശ്വറിന് എതിരെയും അശോകൻ ആഞ്ഞടിച്ചു. തന്റെ കുടുംബത്തോട് എതിർ ഭാഗത്തു നിന്നും കാശുവാങ്ങി വിശ്വാസ വഞ്ചന കാണിച്ചു എന്നും ആരും അയാളെ വിശ്വസിക്കരുത് എന്നും അശോകൻ പറഞ്ഞു. കഴിഞ്ഞ ദിവസം നിമിഷ ഫാത്തിമയെ പ്രണയം നടിച്ചു മതം മാറ്റിച്ചു എന്ന് പറയപ്പെടുന്ന സജാദ് എന്നയാളുടെ സിജിസ് പിസയുടെ പരസ്യത്തിൽ രാഹുൽ ഈശ്വറിന്റെ ഭാര്യ എത്തിയത് വൻ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. ഇതിനു പുറകെയാണ് അഖിലയുടെ പിതാവിന്റെ ആരോപണവും എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha