അഞ്ചല്‍ രാമഭദ്രന്‍ കൊലക്കേസ്: ടി.പി.ചന്ദ്രശേഖരന്‍ മോഡല്‍ കൊലക്ക് സമാനമായി നടന്ന കോണ്‍ഗ്രസ് നേതാവ് അഞ്ചല്‍ രാമഭദ്രന്‍ കൊലപാതകക്കേസ് വിചാരണയില്‍ പ്രതികള്‍ ഗൂഢാലോചന നടത്തുന്നത് കണ്ടതായി 3 സാക്ഷികള്‍ മൊഴി നല്‍കി, വിചാരണ ഇന്നും തുടരും

ടി.പി.ചന്ദ്രശേഖരന്‍ മോഡല്‍ കൊലക്ക് സമാനമായി നടന്ന കോണ്‍ഗ്രസ് നേതാവ് അഞ്ചല്‍ രാമഭദ്രന്‍ കൊലപാതകക്കേസ് വിചാരണയില്‍ പ്രതികള്‍ ഗൂഢാലോചന നടത്തുന്നത് കണ്ടതായി 3 സാക്ഷികള്‍ മൊഴി നല്‍കി.
തിരുവനന്തപുരം സിബിഐ ജഡ്ജി കെ.എസ്.രാജീവ് മുമ്പാകെ നടക്കുന്ന വിചാരണയിലാണ് സാക്ഷിമൊഴി വന്നത്. 38 മുതല്‍ 40 വരെയുള്ള സാക്ഷികളാണ് മൊഴി നല്‍കിയത്. 61 മുതല്‍ 64 വരെ രേഖകള്‍ അക്കമിട്ട് കോടതി തെളിവില്‍ സ്വീകരിച്ചു. വിചാരണ ഇന്നും ( 4723) തുടരും
ഭര്‍ത്താവിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് ഭാര്യ ഇന്ദു കഴിഞ്ഞ വിചാരണയില്‍ സാക്ഷി മൊഴി നല്‍കിയിരുന്നു. മൂന്നാം സാക്ഷിയും കൊല്ലപ്പെട്ട രാമഭദ്രന്റെ ഭാര്യയുമായ ഇന്ദു നിര്‍ണ്ണായക മൊഴി നല്‍കിയത്. 2010 ഏപ്രില്‍ 10 ന് രാത്രി 9 മണിക്കാണ് സംഭവം നടന്നത്.
10 ഓളം സി പി എം പ്രവര്‍ത്തകര്‍ ജീപ്പിലെത്തി മരകായുധങ്ങളായ വാളുകള്‍ , വെട്ടുകത്തി , അരിവാള്‍ എന്നിവ സഹിതം വീട്ടിനുള്ളില്‍ അതിക്രമിച്ചു കടന്ന് വന്ന് തന്റെ കണ്‍മുന്നിലിട്ടാണ് ഭര്‍ത്താവിനെ തുരുതുരാ വെട്ടിയത്. കഴുത്തിലും നെഞ്ചിലും തലയിലുമായാണ് മാരകമായി വെട്ടിയത്. ഭര്‍ത്താവിന് സ്വയരക്ഷക്കായി പ്രതിരോധിക്കാനാവാത്ത വിധത്തിലാണ് പ്രതികള്‍ കൃത്യം നിര്‍വ്വഹിച്ചത്. വാളുകളുടെ അഗ്രം കുര്‍ത്ത് മേലോട്ട് വളഞ്ഞും കൈപ്പിടിയോടു കൂടിയതുമാണ്.
പ്രതികള്‍ കൃത്യത്തിനുപയോഗിച്ച 6 വാളുകളും 1 വെട്ടുകത്തിയും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. ഗൂഢാലോചനക്കാരടക്കം പ്രതിക്കൂട്ടില്‍ നിന്ന 18 പ്രതികളില്‍ കൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത 7 പ്രതികളേയും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞ് ജഡ്ജി സനില്‍കുമാര്‍ മുമ്പാകെ ചൂണ്ടിക്കാട്ടിയാണ് മൊഴി നല്‍കിയത്. തന്റെ കഴുത്തില്‍ അരിവാള്‍ വച്ച് അരിഞ്ഞു കളയുമെന്ന് ആക്രോശിച്ച് ഒരു പ്രതി ഭീഷണിപ്പെടുത്തി തനിക്ക് മരണഭയമുണ്ടാക്കിയതായും ഇന്ദു മൊഴി നല്‍കി. ഭര്‍ത്താവിനെ വെട്ടി ചേതനയറ്റ് വീണ് മൃത പ്രായനാക്കിയ ശേഷം പ്രതികള്‍ സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരുന്ന ജീപ്പില്‍ ആയുധങ്ങളുമായി ഓടിക്കയറി ' അവന്റെ കാര്യം കഴിഞ്ഞെടാ '' എന്ന് ആക്രോശിച്ച് കൊണ്ട് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.
തുടര്‍ന്ന് രാമഭദ്രനെ ആദ്യം അഞ്ചല്‍ മിഷന്‍ ആശുപത്രിയിലേയ്ക്കും അവിടെ നിന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടു പോയി. 11 ന് പുലര്‍ച്ചെ മരിച്ചു. ഏലൂര്‍ എസ് ഐ , അഞ്ചല്‍ സി ഐ , ക്രൈംബ്രാഞ്ച് എന്നിവരുടെ അന്വേഷണം കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷപ്പെടുത്തുന്ന രീതിയിലായതിനാല്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയാണ് സിബിഐക്ക് അന്വേഷണം കൈമാറിയത്.
പുനലൂര്‍ , അഞ്ചല്‍ മേഖലകളിലെ സി പി എം അനുഭാവികളും അണികളും മികച്ച സംഘാടകനായ രാമഭദ്രന്റെ സജീവ , സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തന ഫലമായി സി പി എം വിട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. സിപിഎം പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കുള്ള അണികളുടെ കൊഴിഞ്ഞു പോക്കില്‍ നിന്നുടലെടുത്ത ഈ രാഷ്ട്രീയ പകയും വൈരാഗ്യവുമാണ് ഭര്‍ത്താവിന്റെ ജീവനെടുത്ത അരും കൊലക്ക് കാരണമായതെന്നും ഇന്ദു മൊഴി നല്‍കി.
ജൂലൈ ഒന്നിനാരംഭിച്ച വിചാരണ 16 വരെയാണ് കോടതി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. രേഖകളും തൊണ്ടിമുതലുകളുമായി 192 എണ്ണമുണ്ട്. 206 സാക്ഷികളും 10 മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് വിചാരണ ത്വരിതപ്പെടുത്താന്‍ കോടതി ഉത്തരവിട്ടത്. സുപ്രീം കോടതി 2021 ല്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദേശ പ്രകാരം പ്രോസിക്യൂട്ടര്‍മാരുടെ ക്ലസ്റ്റര്‍ രൂപീകരിക്കാനും സിബിഐ എസ്പി യോട് സി ബി ഐ ജഡ്ജി ഉത്തരവിട്ടു. കേസിന്റെ ചുമതലയുള്ള പ്രോസിക്യൂട്ടര്‍ക്ക് വിചാരണക്ക് ഹാജരാകാന്‍ അസൗകര്യമുണ്ടായാല്‍ വിചാരണ തടസ്സപ്പെടാതിരിക്കാനാണ് ഇപ്രകാരമുള്ള നിര്‍ദ്ദേശം സുപ്രീം കോടതി രാജ്യത്തെ വിചാരണ കോടതികള്‍ക്ക് നല്‍കിയത്.
കേസിലെ പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെയാണ് 2020 ല്‍ കോടതി ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ പ്രതികളുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യത്തിലുമാണ് ജാമ്യം നല്‍കിയത്. പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടി വക്കണം. പാസ്‌പോര്‍ട്ട് എടുത്തിട്ടില്ലായെങ്കില്‍ വിവരത്തിന് സത്യവാങ്മൂലം സമര്‍പ്പിക്കണം. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. തെളിവുകള്‍ നശിപ്പിക്കരുത്. ജാമ്യ വ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കി വീണ്ടും കല്‍ തുറുങ്കില്‍ അടക്കുമെന്നും ജാമ്യ ഉത്തരവില്‍ സിബിഐ ജഡ്ജി സനില്‍കുമാര്‍ വ്യക്തമാക്കി. സംസ്ഥാന മന്ത്രി സഭയിലെ ഫിഷറീസ് വകുപ്പ് മുന്‍ മന്ത്രിയുടെ പി.എ അടക്കമുള്ള സി പി എം നേതാക്കളും അണികളുമായ 19 പ്രതികളാണ് വിചാരണ നേരിടേണ്ടത്.
സി പി എം കൊല്ലം മുന്‍ ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കര്‍ , മുന്‍ അഞ്ചല്‍ ഏരിയാ സെക്രട്ടറി പി.എസ്. സുമന്‍ , ഡിവൈഎഫ്‌ഐ നേതാവ് പുനലൂര്‍ റിയാസ് , മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം കുണ്ടറ മാര്‍ക്‌സണ്‍ യേശുദാസ് , സി പി എം പ്രവര്‍ത്തകരായ ഗിരീഷ് കുമാര്‍ , ജെ. പത്മന്‍ , റ്റി. അഫ്‌സല്‍ , നജുമല്‍ ഹുസൈന്‍ , ഷിബു , വി. വിമല്‍ , എസ്. സുധീഷ് , ഷാന്‍ , രതീഷ് , ബിജു , ജി. രഞ്ജിത് , കൊച്ചുണ്ണി എന്ന സാലി , മുനീര്‍ എന്ന റിയാസ് , ജയമോഹന്‍ , റോയിക്കുട്ടി എന്നിവരാണ് കൊലക്കേസില്‍ വിചാരണ നേരിടേണ്ട പത്തൊമ്പത് പ്രതികള്‍. ഈ പത്തൊമ്പത് പേരടക്കം 21 സി പി എം കാരായിരുന്നു കേസിലെ പ്രതികള്‍.
എന്നാല്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന രണ്ടു പ്രതികളെ സിബിഐ കേസില്‍ മാപ്പു സാക്ഷികളാക്കിയിട്ടുണ്ട്. ഒരു പ്രതി വിചാരണക്ക് മുമ്പ് മരണപ്പെട്ടു. അപ്രകാരം 18 പ്രതികളാണ് നിലവില്‍ വിചാരണ നേരിടുന്നത്. 1872 ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ തെളിവു നിയമത്തിലെ വകുപ്പ് 133 പ്രകാരം കൂട്ടുകുറ്റക്കാരന്‍ മറ്റു പ്രതികള്‍ക്കെതിരെ ക്ഷമതയുള്ള സാക്ഷി ആയിരിക്കുന്നതാണ്. ഒരു കൂട്ടു കുറ്റക്കാരന്റെ ഉപോല്‍ബല (സ്വതന്ത്രമായതും മറ്റു തെളിവുകളെ ദൃഢപ്പെടുത്തുന്നതുമായ തെളിവ്) രഹിതമായ സാക്ഷിമൊഴിത്തെളിവിന്റെ അടിസ്ഥാനത്തില്‍ മറ്റു പ്രതികളെ ശിക്ഷിക്കുന്നത് നിയമ വിരുദ്ധമാകുന്നതല്ലായെന്ന് വകുപ്പ് 133 വിവക്ഷിക്കുന്നുണ്ട്. ഈ വകുപ്പിന്റെ ചുവട് പിടിച്ച് സിബിഐ കേസന്വേഷണ ഘട്ടത്തില്‍ കൂട്ടു പ്രതികളില്‍ കൊലപാതകത്തിലും ഗൂഢാലോചനയിലും മറ്റു പ്രതികളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ പങ്കും പങ്കാളിത്തവുമുള്ള രണ്ടു പ്രതികളെക്കൊണ്ട് സംഭവിച്ച കാര്യങ്ങള്‍ സത്യസന്ധമായി കോടതിയില്‍ പറയാമെന്നുള്ള അവരുടെ സമ്മതം വാങ്ങിയ ശേഷം കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്താനായി അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.
ഈ രണ്ടു പ്രതികളും സ്വമേധയാ തങ്ങള്‍ ചെയ്ത കൃത്യങ്ങളും മറ്റു പ്രതികള്‍ ചെയ്ത നിഷ്ഠൂര കൃത്യങ്ങളും ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് മുമ്പാകെ അടച്ചിട്ട കോടതി മുറിയില്‍ വച്ച് രഹസ്യമൊഴി നല്‍കി. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരമാണ് ഇവരുടെ മൊഴി മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയത്. ഇപ്രകാരമൊരു മൊഴി നല്‍കാന്‍ രണ്ടു പേര്‍ക്കും ബാധ്യതയില്ലെന്നും മൊഴി പ്രതികള്‍ക്കെതിരായ തെളിവായി ഉപയോഗിക്കുമെന്നും വിചാരണയില്‍ മൊഴി മാറ്റിയാല്‍ കോടതിയില്‍ കള്ളത്തെളിവ് നല്‍കിയതിന് ശിക്ഷിക്കുമെന്നും മുന്നറിയിപ്പ് നല്‍കി മറുപടി ഒപ്പിട്ടു വാങ്ങിയ ശേഷമാണ് മജിസ്‌ട്രേട്ട് മൊഴിയെടുത്തത്. തുടര്‍ന്ന് മൊഴിപ്പകര്‍പ്പിന്റെ അടയാള സഹിതം പകര്‍പ്പ് പകര്‍പ്പപേക്ഷ സമര്‍പ്പിച്ച് കോടതിയില്‍ നിന്നും സി ബി ഐ എടുത്ത ശേഷം ഇവരെ മാപ്പ് സാക്ഷികളാക്കുന്നതിലേക്കായി സിജെഎം കോടതിയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.
രണ്ടു പ്രതികളെയും വരുത്തിക്കേട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് നേരിട്ടു നടത്തിയ എന്‍ക്വയറിക്ക് ശേഷമാണ് ഇരുവരെയും മാപ്പുസാക്ഷികളാക്കിയത്. മൊഴി നല്‍കിയത് പര പ്രേരണയോ സ്വാധീനമോ ഭീഷണി മൂലമോ അല്ലാതെ സ്വമേധയാലാണോയെന്നും മാപ്പു സാക്ഷിയാകാന്‍ സമ്മതമാണോയെന്നും ആരാഞ്ഞ് മൊഴിയെടുത്ത് മൊഴിയില്‍ പ്രതികളുടെ വിരല്‍പ്പതിപ്പും കൈയ്യൊപ്പും വാങ്ങിയ ശേഷമാണ് കോടതി ഇരുവര്‍ക്കും മാപ്പു നല്‍കി പ്രതിസ്ഥാനത്തു നിന്ന് കുറവ് ചെയ്ത് മാപ്പുസാക്ഷികളാക്കിയത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 306 പ്രകാരമാണ് പ്രതികളായ ഇരുവര്‍ക്കും മാപ്പ് നല്‍കി മാപ്പുസാക്ഷികളാക്കിയത്. മാപ്പുസാക്ഷിയായ പ്രതി വിചാരണയില്‍ മൊഴി തിരുത്തി കൂറുമാറി പ്രതിഭാഗം ചേര്‍ന്നാല്‍ കൊലക്കേസില്‍ വീണ്ടും പ്രതി സ്ഥാനത്ത് ചേര്‍ത്ത് പ്രത്യേകമായി വിചാരണ ചെയ്യുന്നതാണ്.
മാപ്പുസാക്ഷിയായ സാക്ഷി വിചാരണയില്‍ മൊഴി തിരുത്തി കൂറുമാറി പ്രതിഭാഗം ചേര്‍ന്നാല്‍ കോടതിയില്‍ കള്ളത്തെളിവ് നല്‍കിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 193 പ്രകാരം ഏഴു വര്‍ഷം വരെ തടവും പിഴയും ശിക്ഷിക്കാവുന്നതാണ്. പ്രോസിക്യൂഷന്‍ കേസ് ബലപ്പെടുത്താനും ഇന്ത്യന്‍ തെളിവ് നിയമത്തിലെ വകുപ്പ് 154 പ്രകാരം വിചാരണയില്‍ ആദ്യ മൊഴി തിരുത്തിയുള്ള കൂറുമാറ്റം തടയുന്നതിനുമായാണ് അന്വേഷണ സംഘം നിര്‍ണ്ണായക സാക്ഷികളുടെയും കൃത്യത്തില്‍ കുറഞ്ഞ പങ്കാളിത്തമുള്ള പ്രതികളുടെയും രഹസ്യമൊഴി രേഖപ്പെടുത്താനായി കോടതി മുമ്പാകെ അപേക്ഷ സമര്‍പ്പിക്കുന്നത്. പ്രതി പോലീസ് കസ്റ്റഡിയിലാണെങ്കില്‍ ജയിലിലേക്ക് റിമാന്റ് ചെയ്ത് പിന്നീട് ജയിലില്‍ നിന്ന് വരുത്തിയാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. പോലീസ് നിരീക്ഷണ അകമ്പടിയിലോ കസ്റ്റഡിയിലോ കൊണ്ടുവരുന്ന വ്യക്തിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പാടില്ലായെന്ന് ക്രിമിനല്‍ നടപടിക്രമം വ്യവസ്ഥ ചെയ്തിട്ടുള്ളതിനാലാണ് അപ്രകാരം ചെയ്യുന്നത്. കുറഞ്ഞ പങ്കാളിത്തമുള്ള പ്രതികള്‍ക്ക് നിയമ സംരക്ഷണത്തിലൂടെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനും ദൃക്‌സാക്ഷികളുടെ അഭാവമുള്ള ഗൗരവമേറിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന മറ്റു പ്രതികള്‍ക്ക് ഇതിലൂടെ ശിക്ഷ ലഭിക്കാനും വേണ്ടിയാണ് ഇന്ത്യന്‍ തെളിവു നിയമത്തില്‍ ഈ വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം സി പി എം നേതാക്കള്‍ ഉള്‍പ്പെടുന്ന കൊലക്കേസിലെ ഗൂഡാലോചനക്കാരെ ഒഴിവാക്കിയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി രാമഭദ്രന്റെ ഭാര്യ ബിന്ദു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയത്. ലോക്കല്‍ പോലീസ് സിപിഎം നേതാക്കളെ ഒഴിവാക്കി ക്യത്യത്തില്‍ നേരിട്ട് പങ്കെടുത്ത 17 പേരെ മാത്രമാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സിബിഐയാണ് ഗൂഢാലോചനയില്‍ പങ്കെടുത്ത നേതാക്കളെ ഉള്‍പ്പെടുത്തി പ്രതിപ്പട്ടിക വിപുലീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 109 (കുറ്റകൃത്യത്തിന് പ്രേരണ നല്‍കല്‍) , 414 (കളവു മുതല്‍ ഒളിപ്പിച്ചു വയ്ക്കുന്നതിന് സഹായിക്കല്‍) ,120- ബി (ക്രിമിനല്‍ ഗൂഢാലോചന) , 143 (നിയമവിരുദ്ധ സംഘത്തിലെ അംഗമാകല്‍) , 147 (ലഹള നടത്തല്‍) , 148 (മാരകായുധം ധരിച്ച് ലഹള നടത്തല്‍) , 201 (കുറ്റക്കാരെ ശിക്ഷയില്‍ നിന്ന് മറയ്ക്കാനായി തെളിവ് അപ്രത്യക്ഷമാക്കുകയും വ്യാജമായ വിവരം നല്‍കുകയും ചെയ്യല്‍) , 212 (കുറ്റക്കാര്‍ക്ക് അഭയം നല്‍കി ഒളിവില്‍ പാര്‍പ്പിക്കല്‍) , 302 (കൊലപാതകം) , 447 (കുറ്റകരമായ വസ്തു കൈയ്യേറ്റം) , 448 (ഭവന കൈയ്യേറ്റം) , 449 (കൊല ചെയ്യുന്നതിന് വേണ്ടിയുള്ള ഭവന കൈയ്യേറ്റം) , 452 ( ദേഹോപദ്രവത്തിന് ഒരുക്കം കൂട്ടിയുള്ള ഭവനഭേദനം) , 457 ( രാത്രി പതുങ്ങിയിരുന്നു കൊണ്ടുള്ള ഭവന ഭേദനം) , 506 (ശശ) (വധ ഭീഷണി മുഴക്കല്‍) എന്നീ വകുപ്പുകളും ആയുധ നിയമത്തിലെ ഇരുപത്തിയേഴാം വകുപ്പും ( മാരകായുധങ്ങള്‍ കൈവശം വയ്ക്കല്‍) പ്രതികള്‍ക്കു മേല്‍ ചുമത്തിയാണ് സിബിഐ കോടതി പ്രതികളെ വിചാരണ ചെയ്യുന്നത്.
"
https://www.facebook.com/Malayalivartha