സിലി, മരിച്ച് രണ്ട് മാസത്തിനകം ജോളി തന്നോട് വിവാഹാഭ്യർത്ഥന നടത്തി: അന്ത്യചുംബനം നല്‍കിയപ്പോള്‍, അസ്വസ്ഥത ഉണ്ടാക്കി:- ആറ് കൊലപാതകങ്ങളിലെ ജോളിയുടെ പങ്ക് പിന്നീട് തിരിച്ചറിഞ്ഞു; ജോളിയുടെ, രണ്ടാം ഭർത്താവ് ഷാജു പറഞ്ഞത്...
കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് റോയ് തോമസ് വധക്കേസിൽ അഞ്ചാം സാക്ഷിയും ഒന്നാംപ്രതി ജോളിയുടെ നിലവിലെ ഭര്‍ത്താവുമായ ഷാജു സക്കറിയയുടെ ആദ്യവിസ്താരം മാറാട് പ്രത്യേകകോടതി ജഡ്ജി എസ്.ആര്‍. ശ്യാംലാല്‍ മുമ്പാകെ പൂര്‍ത്തിയായി. ഭാര്യ സിലി മരിച്ച് രണ്ടുമാസത്തിനകം ജോളി തന്നോട് വിവാഹാഭ്യര്‍ഥന നടത്തിയെന്നും വിവാഹത്തിനു മുമ്പുതന്നെ തന്റെ വരുമാനത്തില്‍ ജോളിക്ക് കണ്ണുണ്ടായിരുന്നെന്നും ഷാജു മൊഴി നല്‍കി. ആദ്യ ഭാര്യ സിലി മരിച്ചപ്പോള്‍ ആഭരണങ്ങള്‍ ഊരിവാങ്ങിയത് ജോളി ആയിരുന്നു.
താന്‍ സിലിക്ക് അന്ത്യചുംബനം നല്‍കിയപ്പോള്‍ സമീപത്തു നിന്ന ജോളി അന്ത്യചുംബനം നല്‍കിയത് അസ്വസ്ഥത ഉണ്ടാക്കിയെന്നും ഷാജു മൊഴിനല്‍കി. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിച്ചതിനുശേഷം ജോളിക്ക് വലിയപ രിഭ്രാന്തിയായിരുന്നു. കൂടത്തായിയിലെ ആറു കൊലപാതകങ്ങളിലും ജോളിക്ക് പങ്കുണ്ടെന്നു തനിക്ക് പിന്നീട് മനസ്സിലായി. ജോളി പലതവണ എന്‍.ഐ.ടി.ക്കു സമീപം തന്നെ കാറില്‍ ഇറക്കിയിട്ടുണ്ട്. എന്‍.ഐ.ടി.യിലെ ലക്ചറര്‍ ആണെന്നാണ് ജോളി തന്നോട് പറഞ്ഞത്. എന്നാല്‍, ജോളിക്കു ജോലിയില്ലെന്ന് പിന്നീട് ബോധ്യമായെന്നും സാക്ഷി കോടതിയില്‍ പറഞ്ഞു.
കൂടത്തായി കൂട്ടക്കൊലയില്‍ ആദ്യം സംശയം തുടങ്ങിയത് റോയിയുടെ മരണത്തോടെയാണ്....റോയിയെ കൊലപ്പെടുത്തി സ്വത്ത് തട്ടിയെക്കാനായിരുന്നു ജോളിയുടെ പദ്ധതി. റോയിയുടെ അച്ഛൻ ടോം തോമസിനെ കൊലപ്പെടുത്തിയപോലെ സയനേഡ് നൽകിയാണ് റോയിയേയും കൊലപ്പെടുത്തിയത്. സ്വത്തുക്കള്‍ തന്‍റെ ഭര്‍ത്താവിന്‍റെ പേരിലേക്ക് എത്തിക്കാനായിരുന്നു ടോം തോമസിനെ കൊലപ്പെടുത്തിയത്.
ആരുമില്ലാതിരുന്ന സമയത്ത് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ടോം തോമസിന് നല്‍കി. പിന്നീട് റോയിയെ കൊലപ്പെടുത്തി സ്വത്ത് തട്ടിയെക്കാനായിരുന്നു ജോളിയുടെ പദ്ധതി.. ടോം തോമസിനെ കൊലപ്പെടുത്തിയ പോലെ ഭക്ഷണത്തില്‍ സയനൈഡ് നല്‍കി.....നാലുവര്‍ഷം മുമ്പ് ഉപയോഗിച്ച് സൈയനൈഡ് ബാക്കിയുണ്ടായിരുന്നെന്നും അതാണ് ഉപയോഗിച്ചതെന്നും ജോളി മൊഴി നല്‍കിയെങ്കിലും പൊലീസ് അത് തള്ളിക്കളഞ്ഞിരുന്നു.
നിലവിലെ ഭർത്താവ് ഷാജുവിന്റെ കുഞ്ഞിനേയും ഭാര്യയെയും ജോളി കൊലപ്പെടുത്തിയിരുന്നു. ജോളിയെന്ന കൊലയാളിയുടെ ക്രൂരത ഏറ്റവും പ്രകടമാക്കിയ അരുംകൊലയായിരുന്നു ഒരു വയസ് പ്രായമുള്ള ആൽഫൈന്റത്. ഷാജുവിനെ സ്വന്തമാക്കാന്‍ ഷാജുവിന്‍റെ രണ്ടാമത്തെ കുഞ്ഞ് ആല്‍ഫൈനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. അതിന് തിരഞ്ഞെടുത്തത് ആ കുഞ്ഞിന്‍റെ പിറന്നാള്‍ ദിനം തന്നെ. സയനൈഡ് കഴിച്ച് അവശനിലയിലായ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാനും മുന്നില്‍ നിന്ന് ജോളി തന്നെ.
അങ്ങനെ മനപൂര്‍വം വഴികള്‍ മാറിമാറി സഞ്ചരിച്ച് ആശുപത്രിയിലെത്തിക്കുന്നതും മനപൂര്‍വം വൈകിപ്പിച്ചു. അങ്ങനെ ആ കുഞ്ഞ് മരിച്ചു. കുഞ്ഞ് മരിച്ചതോടെ ഷാജുവിനെ സ്വന്തമാക്കാനുള്ള ലക്ഷ്യത്തിലേക്ക് ജോളി ഒരു പടികൂടി അടുത്തു. ഷാജുവിനെ സ്വന്തക്കാന്‍ സിലിയെ കൊലപ്പെടുത്തണമെന്ന് ആദ്യമേ തന്നെ ജോളി തീരുമാനിച്ചിരുന്നു. അതിനായി അടുപ്പം കാട്ടി കൂടെ കൂടി. ഇതൊന്നും ഷാജു അറിഞ്ഞിരുന്നില്ലെന്നാണ് പിന്നീട് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. സിലിയെ കൊലപ്പെടുത്താന്‍ പലതവണ ശ്രമിച്ചു..അതെല്ലാം പരാജയപ്പെട്ടു. ഒടുവില്‍ താമരശേരിയില്‍ വെച്ച് നടപ്പിലാക്കി.
പൊന്നാമറ്റം തറവാട്ടിലെ എല്ലാകാര്യങ്ങളിലും സര്‍വസ്വാതന്ത്യങ്ങളും അന്നാമ്മ തോമസിനായിരുന്നു. സാമ്പത്തീകം കൈകാര്യം ചെയ്യുന്നത് ഉള്‍പ്പെടെ അന്നാമ്മ നിയന്ത്രിച്ചതോടെ കുടുംബത്തിന്‍റെ താക്കോല്‍ സ്ഥാനം കൈക്കലാക്കാന്‍ ജോളി തീരുമാനിച്ചു. അതിനായി അന്നാമ്മ തോമസിനെ വകവരുത്തുകയും ചെയ്തു. അന്നാമ്മ കൊലക്കേസില്‍ ജോളി മാത്രമാണ് പ്രതി. തനിയെ ആസൂത്രണം നടത്തി നടപ്പിലാക്കിയ കൊലപാതകം എന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ കുറിച്ചു.
ആറു കൊലക്കേസില്‍ അന്നാമ്മ കൊലക്കേസില്‍ മാത്രമാണ് ജോളിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നതും, അതേ സമയം ജോളിയുടെ അഭിഭാഷകന്‍ ബി.എ. ആളൂരിന്റെ അസൗകര്യം കാരണം എതിര്‍വിസ്താരം 26-ലേക്ക് മാറ്റി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണികൃഷ്ണന്‍, അഡീഷണല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഇ. സുഭാഷ് എന്നിവര്‍ ഹാജരായി. ഒമ്പതാം സാക്ഷിയും ജോളിയുടെ സഹോദരനുമായ ജോസിന്റെ വിസ്താരം വ്യാഴാഴ്ച നടക്കും.
https://www.facebook.com/Malayalivartha