പതിവുപോലെ കളിച്ചു; തുലഞ്ഞത് കോടികള്‍
ഒടുവില്‍ ഹാരിസണിനു മുമ്പില്‍ സര്‍ക്കാര്‍ മുട്ടുകുത്തി. സര്‍ക്കാര്‍ അഭിഭാഷകരുടെ കെടുകാര്യസ്ഥതയുടെ ഫലമായാണ് സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്‌ടമുണ്ടാക്കുന്ന ഹാരിസണ്‍ കേസില്‍ സര്‍ക്കാര്‍ തോറ്റത്. ഇതുവഴി ഹാരിസണിന് കോടികള്‍ നല്‍കേണ്ട ഗതികേടിലുമായി.
2012 നവംബര്‍ 24 ന് ഹാരിസണ്‍ നല്‍കിയ 18കോടിയുടെ ബാങ്ക് ഗ്യാരണ്ടിയാണ് സര്‍ക്കാര്‍ തിരികെ നല്‍കേണ്ടിവരുന്നത്. വിവിധ ജില്ലകളിലെ തോട്ടങ്ങളില്‍ മൂപ്പെത്തിയ മരം മുറിച്ച് നീക്കാനാണ് ഹാരിസണ്‍ സര്‍ക്കാരിന് ബാങ്ക് ഗ്യാരണ്ടി നല്‍കിയത്.
ഹാരിസണിന്റെ ഉടമസ്ഥതയിലുള്ള അറുപതിനായിരത്തോളം ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് അട്ടിമറിക്കപ്പെട്ടത്. വിദേശ കമ്പനിയായ ഹാരിസണിന് ഇന്ത്യയില്‍ ഭൂമി അനുവദിക്കാന്‍ പാടില്ലെന്ന ഹര്‍ജിയാണ് ഹൈക്കോടതി നിരാകരിച്ചത്. ഇതിനൊപ്പം ഹാരിസണിന് പ്രതികൂലമായി ഉണ്ടായിരുന്ന എല്ലാ ഉത്തരവുകളും ഹൈക്കോടതി പിന്‍വലിച്ചു.
59,697.95 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് ഹാരിസണ്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്നത്. ഇത് തിരിച്ചെടുക്കാനുള്ള നീക്കത്തെ ഹാരിസണ്‍ പൈത്തിരി താലൂക്ക് ലാന്റ് ബോര്‍ഡില്‍ ചോദ്യം ചെയ്‌തിരുന്നു. എന്നാല്‍ ബന്ധപ്പെട്ട രേഖകള്‍ വ്യാജമാണെന്ന് സമര്‍പ്പിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ വൈത്തിരി ലാന്റ് ബോര്‍ഡിന് കേസുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
റവന്യൂ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും സര്‍ക്കാര്‍ അഭിഭാഷകരുടെ ഒത്താശയുമാണ് ഹാരിസണിന് അനുകൂലമായി മാറിയത്. യഥാര്‍ത്ഥ വസ്‌തുതകള്‍ ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ അഭിഭാഷകര്‍ക്ക് കഴിഞ്ഞില്ല.
പുതിയ വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാന്‍ മലയാളി വാര്‍ത്തയുടെ ഫേസ്‌ബുക്കില്‍ Like ചെയ്യുക
https://www.facebook.com/Malayalivartha