സിനിമാസ്റ്റെലില്‍ കാര്‍ ചെയ്‌സിങ്ങ് നടത്തി സ്‌ത്രീയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സലിംരാജിനെ നാട്ടുകാര്‍ പൊക്കി, കോഴിക്കോട്ടെത്തിയത് ക്വട്ടേഷനെന്ന് സൂചന
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാനായ സലിംരാജ് ഉള്‍പ്പെടെയുള്ള ഏഴംഗ സംഘത്തെ കോഴിക്കോട്ട് നാട്ടുകാര്‍ തടഞ്ഞുവച്ചു. കോഴിക്കോട് ജില്ലയിലെ കരിക്കാകുളത്ത് ഉച്ചയ്‌ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ പ്രസന്നന്‍, റഷീദ എന്നിവര്‍ സഞ്ചരിച്ചിരുന്ന സ്വിഫ്‌റ്റ് കാറിനെ സലിം രാജും സംഘവും ഇന്നോവ കാറില്‍ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് കരിക്കാകുളത്ത് വച്ച് സ്വിഫ്‌റ്റ് കാറിനു മുന്നില്‍ കാര്‍ നിര്‍ത്തി കാറിലുണ്ടായിരുന്ന സ്‌ത്രീയെ ബലമായി പിടിച്ച് സലിംരാജ് തന്റെ കാറില്‍ കയറ്റാന്‍ ശ്രമിച്ചു. ഇതുകണ്ട നാട്ടുകാര്‍ സംഭവത്തില്‍ ഇടപെട്ടു. തുടര്‍ന്ന് ഇവരെ ഇരുപത് മിനുറ്റോളം നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. കൊല്ലം ഓച്ചിറ സ്വദേശിയായ സ്ത്രീ ബന്ധുവാണെന്നാണ് മാധ്യമപ്രവര്‍ത്തരോടും പോലീസിനോടും സലീം രാജ് പറഞ്ഞിരുന്നത്. പിന്നീട് സ്ത്രീ തന്റെ ബന്ധുവല്ലെന്ന് സലീംരാജ് സമ്മതിച്ചു.
പ്രദേശത്ത് പോലീസ് എത്തിയെങ്കിലും നാട്ടുകാര്‍ വിട്ടു നല്‍കാന്‍ സമ്മതിച്ചില്ല. തുടര്‍ന്ന് എം.എല്‍.എ പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അനുരജ്ഞന ചര്‍ച്ചക്ക് ശേഷമാണ് ഇവരെ പോലീസിന് വിട്ടുകൊടുത്തത്. സ്വിഫ്റ്റ് കാറില്‍ സ്വര്‍ണവും പണവും ഉള്ളതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സലീംരാജ് അടക്കമുള്ള സംഘത്തെ ചേവായൂര്‍ സി.ഐ. ചോദ്യം ചെയ്തുവരികയാണ്. സലിംരാജും സംഘവും കോഴിക്കോട് എത്തിയത് ക്വട്ടേഷനെന്ന് സൂചന.
https://www.facebook.com/Malayalivartha