സിപിഎമ്മിന് ആശ്വാസം, ടിപി ചന്ദ്രശേഖരനന്‍ വധ കേസില്‍ കാരായി രാജന്‍ ഉള്‍പ്പെടെ 20 പേരെ വെറുതെ വിട്ടു
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്‍ ഉള്‍പ്പെടെ 20 പ്രതികളെ കോടതി വെറുതെവിട്ടു. എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശിയും കുറ്റവിമുക്തരായവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി വെറുതെ വിട്ടത്.
പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ക്രിമിനല്‍ നടപടി ചട്ടം 232 പ്രകാരം എതിര്‍സാക്ഷികളോ സാഹചര്യ തെളിവുകളോ ഇല്ലാത്ത പ്രതികളെ കേസില്‍ നിന്ന് ഒഴിവാക്കണം എന്നാണ് പ്രതിഭാഗം വാദിച്ചിരുന്നത്.
https://www.facebook.com/Malayalivartha