മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ശ്രീധരന്‍ നായര്‍ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കി
സോളാര്‍ അഴിമതിയില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് മൊഴിനല്‍കിയിട്ടില്ലെന്ന് ശ്രീധരന്‍ നായര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ശ്രീധരന്‍ നായര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. താന്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് മൊഴി നല്‍കിയതായി എ.ഡി.ജി.പി എ ഹേമചന്ദ്രന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞത് വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. പത്തനംതിട്ട കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. രഹസ്യമൊഴി നല്‍കിയ ശേഷം പോലീസ് തന്നെ ചോദ്യംചെയ്തിരുന്നു. എന്നാല്‍ താന്‍ പറഞ്ഞതായി പോലീസ് അറിയിച്ചകാര്യങ്ങള്‍ തെറ്റും നുണയുമാണ്. മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് താന്‍ പോലീസിനോട് പറഞ്ഞിട്ടില്ല. എന്നാല്‍ ഇക്കാര്യങ്ങള്‍ എഴുതി നല്‍കാന്‍ കോടതി ശ്രീധരന്‍നായരോട് ആവശ്യപ്പെട്ടു.
ജോയ് കൈതാരത്തിന്റെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ശ്രീധരന്‍നായരുടെ അഭിഭാഷകന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. നുണപരിശോധനയ്ക്ക് വിധേയനാകണമെന്നമെന്ന് ആവശ്യപ്പെട്ട് സപ്തംബര്‍ ഏഴിന് പോലീസ് കത്ത് നല്‍കിയിരുന്നു. താന്‍ കേസില്‍ പരാതിക്കാരനാണെന്നും അതിനാല്‍ നുണപരിശോധനയ്ക്ക് തയാറല്ലെന്നും ശ്രീധരന്‍നായരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha