Widgets Magazine
19
Apr / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം കൊണ്ടും മേളം തന്നെ... കോണ്‍ഗ്രസിനെ വട്ടം കറക്കി അന്‍വര്‍, ജോയി മത്സരിക്കണമെന്ന് വാശി; അല്ലെങ്കില്‍ ഷൗക്കത്തിനെ തോല്‍പ്പിക്കും; കെപിസിസി അധ്യക്ഷനെ മാറ്റുന്നില്ലെങ്കില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഹൈപവര്‍ കമ്മിറ്റി


വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിം​ഗ്; മെയ് രണ്ടിന് മോദി കേരളത്തിൽ


നിയമന കാലവധി അവസാനിക്കാൻ രണ്ട് നാൾ; സിപിഒ വനിതാ ഉദ്യോ​ഗാർത്ഥിനികളെ കൈവിട്ട് സർക്കാർ


ഇവന്റെ ലീലാവിലാസങ്ങൾ പണ്ടേ എനിക്കറിയാം; ഷൈൻടോം ചാക്കോയ്ക്കെതിരെ പൊട്ടിത്തെറിച്ച് രഞ്ജു രഞ്ജിമാർ


മുഖ്യമന്ത്രിയുടെ നീന്തൽ കുളത്തിന് 4 ലക്ഷം; ഇടംവലം നോക്കാതെ മുഹമ്മദ് റിയാസ്, ധനമന്ത്രിക്കും മൗനം സമ്മതം

നടി പ്രിയങ്കയ് ക്ക് ഉടായ്പ്പിന് ഓസ്‌കാര്‍!പാലാരിവട്ടം പോലീസ് ചോദ്യം ചെയ്തു

15 AUGUST 2023 12:32 PM IST
മലയാളി വാര്‍ത്ത

More Stories...

വടകരയില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി...

എല്ലാം കൊണ്ടും മേളം തന്നെ... കോണ്‍ഗ്രസിനെ വട്ടം കറക്കി അന്‍വര്‍, ജോയി മത്സരിക്കണമെന്ന് വാശി; അല്ലെങ്കില്‍ ഷൗക്കത്തിനെ തോല്‍പ്പിക്കും; കെപിസിസി അധ്യക്ഷനെ മാറ്റുന്നില്ലെങ്കില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഹൈപവര്‍ കമ്മിറ്റി

കൊല്ലത്ത് പൊലീസിന്റെ വാഹന പരിശോധനക്കിടെ 109 ചാക്ക് നിരോധിക പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.. ഡ്രൈവര്‍ വാഹനമുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു

സങ്കടക്കാഴ്ചയായി... കോഴിക്കോട് താമരശ്ശേരി വെളിമണ്ണയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു...

ഓട്ടോറിക്ഷ തൊഴിലാളിയെ നാടന്‍ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയും അനവധി ക്രിമിനല്‍ കേസ് പ്രതിയുമായ ജിതിന്‍ രാജിന് അറസ്റ്റ് വാറണ്ട്

പ്രിയങ്ക എന്ന പേരില്‍ മലയാളത്തില്‍ ഒന്നിലധികം നടിമാരുണ്ടെങ്കിലും ഉടായ്പ്പും പറ്റിപ്പും കേസും ഉള്ളത് കോമഡി, ക്യാരക്ടര്‍ വേഷങ്ങള്‍ ചെയ്യുന്ന പ്രിയങ്കയാണ്. ഈ സുന്ദരി മലയാള സിനിമയില്‍ അറിയപ്പെടുന്ന താരമായിട്ട് കൊല്ലമേറെയായി. സിനിമ മാത്രമല്ല, സീരിയലിലും കോമഡിഷോകളും പ്രിയങ്ക താരമാണ്. ഇതിലെല്ലാം കൂടി മോശമല്ലാത്ത വരുമാനം ലഭിക്കും എന്നിട്ടും ആളുകളെ പറ്റിക്കാനിറങ്ങുന്നത് എന്തിനെന്ന് സഹപ്രവര്‍ത്തകര്‍ക്ക് പോലും പിടികിട്ടുന്നില്ല. ഏറ്റവും അവസാനം കൊച്ചി സ്വദേശിയുടെ ഇന്നോവ ക്രിസ്റ്റ വാടകയ്‌ക്കെടുത്ത താരം മറ്റ് പലര്‍ക്കും വാടയ്ക്ക് കൊടുത്തത് വിവാദമായി മാറിയിരിക്കുകയാണ്.

 

 

 

 

വാഹന ഉടമ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മെയ് അഞ്ചിനാണ് നടി തന്റെ വാഹനം വാടയ്‌ക്കെടുത്തതെന്ന് ഉടമ പറഞ്ഞു. എന്നാല്‍ ഈ വാഹനം മറ്റ് പലര്‍ക്കും വാടകയ്ക്ക് കൊടുക്കുന്നുണ്ടെന്ന് അടുത്തിടെയാണ് മനസ്സിലാക്കിയതെന്നും വ്യക്തമാക്കി. പരാതി സംബന്ധിച്ച് നടിയെ പോലീസ് ചോദ്യം ചെയ്യും. വാഹനം ഉടമയുടേതാണെന്ന് അടക്കമുള്ള രേഖകള്‍ പരിശോധിച്ച ശേഷം ഏറ്റെടുത്ത് കൈമാറും.

 

 

 

 

 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എസ്.ജെ.പി സ്ഥാനാര്‍ത്ഥിയായി അടൂരില്‍ പ്രിയങ്ക മത്സരിച്ചതും വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിംഗുമായി ബന്ധപ്പെട്ട് പിന്നീട് പ്രിയങ്കയെ ചാത്തന്നൂര്‍ പോലീസ് ചോദ്യം ചെയതിരുന്നു. തന്നെ മത്സരിപ്പിച്ചത് വിവാദ വ്യവസായി നന്ദകുമാറാണെന്ന് മൊഴിയും നല്‍കിയിരുന്നു. കുണ്ടറയില്‍ മുന്‍ മന്ത്രി മേഴ്‌സിക്കുട്ടി അമ്മയ്‌ക്കെതിരെ മത്സരിച്ച ഷിജു എം. വര്‍ഗീസും പ്രിയങ്കയും ഡി.എസ്.ജെ.പി സ്ഥാനാര്‍ത്ഥികളായിരുന്നു.

 

 

 

 

 

 

 

കുണ്ടറ ബോംബാക്രമണ കേസില്‍ ഷിജു മുഖ്യപ്രതിയായതോടെ ഡി.എസ്.ജെ.പിയുടെ തെരഞ്ഞെടുപ്പ് ധനസമാഹരണത്തെ കുറിച്ച് പോലീസ് അന്വേഷിച്ചത്. അതിന്റെ ഭാഗമായാണ് ചാത്തന്നൂര്‍ പോലീസ് പ്രിയങ്കയെ ചോദ്യം ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥിയാക്കിയതും തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് പണം നല്‍കിയതും വിവാദ ദല്ലാല്‍ നന്ദകുമാറാണെന്ന് പ്രിയങ്ക അന്ന് മൊഴി കൊടുത്തിരുന്നു. ബോംബാക്രമണവുമായി തനിക്ക് ബന്ധമില്ലെന്നും വ്യക്തമാക്കിയിരുന്നു. നാട്ടുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് മത്സരിച്ചത്. പക്ഷെ, നന്ദകുമാര്‍ മാനസികമായി ഏറെ ബുദ്ധിമുട്ടിച്ചു. ബോംബേറ് ഗൂഢാലോചനയെ കുറിച്ച് അറിയില്ല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നാല് ലക്ഷം രൂപ തന്നു. മൊത്തം ഏഴ് ലക്ഷം ചെലവായി എന്നും പ്രതികരിച്ചിരുന്നു.

കുണ്ടറയിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ഷിജു വര്‍ഗീസിന്റെ കാറിന് നേരെ വോട്ടെടുപ്പ് ദിവസം ആരോ പെട്രോള്‍ ബോംബ് എറിഞ്ഞിരുന്നു. ദല്ലാള്‍ നന്ദകുമാറിന്റെയും മറ്റും ഗൂഡാലോചനയായിരുന്നെന്ന് പോലീസ് പിന്നീട് കണ്ടെത്തി. 30 നിയമസഭാ മണ്ഡലങ്ങളിലാണ് നന്ദകുമാര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. അവര്‍ക്ക് അനുകൂലമായ ജനവിധി നേടിയെടുക്കാനാണ് ഇത്തരത്തിലൊരു കളി നടത്തിയത്. ഈ സംഭവത്തില്‍ പ്രിയങ്കയ്ക്ക് പങ്കുണ്ടോ എന്ന് പോലീസ് സംശയിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ചോദ്യം ചെയ്തത്. എന്നാല്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയ നന്ദകുമാറിനെതിരെ പ്രിയങ്ക പിന്നീട് പോലീസിന് പരാതി കൊടുത്തു. തെരഞ്ഞെടുപ്പ് കമ്മിഷന് കൊടുക്കാനുള്ള കണക്കുകള്‍ നന്ദകുമാറിന്റെ പക്കലാണെന്നും അത് തരുന്നില്ലെന്നും ആരോപിച്ചായിരുന്നു പരാതി.

പ്രിയങ്കയ്‌ക്കെതിരെ നടി കാവേരി കൊടുത്ത കേസാണ് ഏറ്റവും വിവാദമായിട്ടുള്ളത്. ആ സംഭവം ഇങ്ങിനെയാണ്: കാവേരിയെ പറ്റി ഒരു വാരികയില്‍ അപകീര്‍ത്തികരമായ വാര്‍ത്ത വരുമെന്നും അതൊഴിവാക്കാന്‍ അഞ്ച് ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ട് പ്രിയങ്ക കാവേരിയുടെ അമ്മയ്ക്ക് ഫോണ്‍ ചെയ്തു. അമ്മ വാരികയുമായി ബന്ധപ്പെട്ടതോടെ അത് ചീറ്റിപ്പോയി. ഇതോടെ കാവേരിയുടെ വീട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. അവരുടെ നിര്‍ദ്ദേശപ്രകാരം അഞ്ച് ലക്ഷം തരാനൊക്കില്ലെന്നും മൂന്ന് ലക്ഷം തരാമെന്നും ഒരു ലക്ഷം അഡ്വാന്‍സ് തരാമെന്നും കാവേരിയുടെ അമ്മ പ്രിയങ്കയെ അറിയിച്ചു. ആലപ്പുഴയിലേക്ക് വന്നാല്‍ അഡ്വാന്‍സ് തരാമെന്നും പറഞ്ഞു. അങ്ങനെ പണം കൈമാറുന്നതിനിടെ പ്രിയങ്കയെ പോലീസ് അറസ്റ്റ് ചെയ്തു. സിനിമയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഇത്. 2004ല്‍ ആള്‍മാറാട്ടം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. കേസില്‍ താന്‍ നിരപരാധിയാണെന്ന വാദം ആദ്യം മുതലേ പ്രിയങ്ക പറഞ്ഞിരുന്നു. കാവേരി തന്റെ അടുത്ത സുഹൃത്തായിരുന്നെന്നും ഒരു കേസുമായി ബന്ധപ്പെട്ട് കാവേരിയുടെ പേര് മലയാളത്തിലെ പ്രമുഖ പത്രത്തില്‍ അച്ചടിച്ചുവരുമെന്ന് അറിഞ്ഞപ്പോള്‍ അക്കാര്യം അറിയിക്കുകയാണ് ചെയ്തത്. അതിന് ശേഷം ആലപ്പുഴ വെച്ച് നേരിട്ട് കാണണമെന്നാവശ്യപ്പെട്ട് കാവേരി വിളിക്കുകയായിരുന്നു. അവിടെ വെച്ച് കാവേരിയുടെ അമ്മ ഒരു പൊതി തന്റെ കാറിലേക്ക് ഇട്ടെന്നും അത് ഡമ്മി പൊതിയായിരുന്നെന്നും പ്രിയങ്ക അവകാശപ്പെട്ടു. ഒരിക്കല്‍ പോലും താന്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടില്ലെന്നും കാവേരിയും കുടുംബവും ഇങ്ങോട്ട് വന്നിട്ട് പോലും അതിന് സമ്മതിച്ചില്ലെന്നും വ്യക്തമാക്കി. ഗര്‍ഭിണിയായിരുന്ന കാലത്ത് പോലും കോടതി കയറിയിറങ്ങി. അവസാനം കോടതി വെറുതെ വിട്ടു. 17 കൊല്ലം സിനിമയില്‍ നിന്ന് എന്നെ മാറ്റിനിര്‍ത്തിയെന്നും അത് വലിയനഷ്ടമാണെന്നും പറഞ്ഞിരുന്നു. കോവിഡിന് ശേഷം സ്വന്തം ബിസിനസ് തുടങ്ങുമെന്നാണ് പ്രിയങ്ക വ്യക്തമാക്കിയിരുന്നത്. അത് കാര്‍ വാടകയ്‌ക്കെടുത്ത് മറിച്ചുകൊടുക്കലായിരുന്നെന്ന് ആരും വിചാരിച്ചില്ല.

ചിലപ്പോള്‍ ഈ കേസുകളിലൊന്നും പ്രിയങ്ക തെറ്റുകാരിയല്ലായിരിക്കും. എങ്കിലും ഈ വിവാദങ്ങളില്‍ ചെന്ന് പെടുന്നതെങ്ങനെ? അത് താരത്തിന്റെ വീഴ്ചയാണ്. അതിന് നാട്ടുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലുനിലക്കെട്ടിടം തകര്‍ന്നുവീണ് നാലു മരണം.  (23 minutes ago)

ട്രെയിന്‍ തട്ടി മരിച്ച നിലയില്‍  (31 minutes ago)

എല്ലാം കൊണ്ടും മേളം തന്നെ... കോണ്‍ഗ്രസിനെ വട്ടം കറക്കി അന്‍വര്‍, ജോയി മത്സരിക്കണമെന്ന് വാശി; അല്ലെങ്കില്‍ ഷൗക്കത്തിനെ തോല്‍പ്പിക്കും; കെപിസിസി അധ്യക്ഷനെ മാറ്റുന്നില്ലെങ്കില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഹൈപ  (41 minutes ago)

ഡ്രൈവര്‍ വാഹനമുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു  (45 minutes ago)

96 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് 11 പന്ത് ബാക്കി നില്‍ക്കേ ...  (1 hour ago)

ഡോ. മാത്യു സാമുവല്‍ കളരിക്കല്‍ അന്തരിച്ചു....  (1 hour ago)

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു...  (1 hour ago)

ഇത്തരത്തിലൊരു മാര്‍ഗരേഖ രാജ്യത്ത് ആദ്യം  (1 hour ago)

ജിതിന്‍ രാജിന് അറസ്റ്റ് വാറണ്ട്  (1 hour ago)

ചരക്കു കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തിയ ആക്രമണത്തിനുള്ള  (2 hours ago)

വെടിക്കെട്ട് അപകടം....  (2 hours ago)

പാലായിലെ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലില്‍ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയില്‍ വൈകുന്നേരം  (2 hours ago)

ദുഃഖ വെള്ളി ആചരിച്ച് വിശ്വാസികള്‍...  (2 hours ago)

ഇന്ന് ദുഖവെള്ളി  (1 day ago)

നിങ്ങള്‍ക്ക് രാഷ്ട്രപതിയോട് നിര്‍ദ്ദേശിക്കാന്‍ കഴിയില്ല; ജുഡീഷ്യറിക്കെതിരെ വിമര്‍ശനവുമായി ഉപരാഷ്ട്രപതി  (1 day ago)

Malayali Vartha Recommends