വീണയെ തൂക്കാനുറച്ച് ഇ.ഡി... കരഞ്ഞ് കാലുപിടിച്ച് റിയാസ്... പിണറായിക്ക് ഓണ സമ്മാനം... ഒടുവിൽ വായ തുറന്ന് മരുമകൻ

ഏറ്റവും ഒടുവിൽ മാസപ്പടി വിവാദത്തിൽ എൻഫോഴ്സ്‌മെനറ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങിയതായി റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും എക്സാലോജിക് കമ്പനിയും അന്വേഷണ പരിധിയിൽ ഉൾപ്പെടുമെന്നാണ് വിവരം. കള്ളപ്പണം തടയൽ നിയമപ്രകാരം കേസ് നിലനിൽക്കുമോ എന്ന് പരിശോധിക്കും, രേഖയിൽ പറഞ്ഞിട്ടുള്ള വ്യക്തികൾ, സ്ഥാപനം എന്നിവ കേന്ദ്രീകരിച്ച് പരിശോധന ഉണ്ടാകും.
കൊച്ചി ഓഫീസിൽ ലഭിച്ച പരാതികളിലാണ് പരിശോധന നടക്കുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഭർത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട് മാത്രമല്ല, നിരപരാധിയെന്ന് അറിയാവുന്നത് കൊണ്ടാണ് പാർട്ടി ഒപ്പം നിൽക്കുന്നത്.
ഇനിയും എന്ത് പരിശോധന വേണമങ്കിലും അതുമായി ബന്ധപ്പെട്ട് നടത്താമെന്നും റിയാസ് പറഞ്ഞു. എവിടെ നിന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും വിളിച്ചു പറയുകയാണ് കുഴൽനാടൻ. ആരോപണങ്ങൾ തെറ്റുമ്പോൾ വീണിടത്ത് കിടന്ന് ഉരുളും. നീതിക്കൊപ്പം എന്നും നിലനിൽക്കുന്ന പാർട്ടിയാണ് സിപിഎം. ആരോപണങ്ങളില്‍ മിണ്ടിയാലും മിണ്ടിയില്ലെങ്കിലും വാര്‍ത്തയാകുകയാണെന്നും മന്ത്രി പറഞ്ഞു.
പറയാനുള്ളതൊക്കെ പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നും അതിനപ്പുറം ഒന്നും പറയാനില്ലെന്നും റിയാസ് കൂട്ടിച്ചേർത്തു. ചിലർക്ക് എൽഡിഎഫ് സർക്കാരിനെ ജനങ്ങൾ വീണ്ടും അധികാരത്തിലെത്തിച്ചതിൽ ദഹിക്കാത്ത പ്രശ്നം ഉണ്ട്. അതിനിപ്പോ ഒന്നും ചെയ്യാൻ പറ്റില്ല. ഇവിടെ അതിനുളള മരുന്നുണ്ടോ എന്ന് അറിയില്ലെന്നും റിയാസ് പറഞ്ഞു. തുടര്‍ഭരണത്തില്‍ ഉറക്കം നഷ്ടപ്പെട്ടവര്‍ മരുന്ന് കഴിക്കുകയോ വ്യായാമം ചെയ്യുകയോ ആണ് വേണ്ടത്.
എനിക്ക് അനങ്ങാന്‍ പറ്റാത്ത സാഹചര്യമാണ്. മുന്നോട്ട് നടന്നാല്‍ മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്തുവെന്ന് പറയാന്‍ സാധ്യതയുണ്ട്. മിണ്ടാതിരുന്നാല്‍ ഉത്തരംമുട്ടി എന്ന് പറയും. ചിരിച്ചാല്‍, പരിഹസിച്ച ഭീകരന്‍ എന്ന് വാര്‍ത്ത വരാൻ സാധ്യതയുണ്ട്. ഇനി തിരിഞ്ഞു നടന്നാല്‍, ഒളിച്ചോടിയെന്നും പറയാന്‍ സാധ്യതയുണ്ട്. ഞാനും ഒരു മനുഷ്യനാണ്, റിയാസ് പറഞ്ഞു.
ഓരോരുത്തരും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി ഇല്ല. നിയമ വ്യവസ്ഥ അനുസരിച്ച് കാര്യങ്ങള്‍ നടക്കട്ടെ. ഒന്നിലും ഭാഗവാക്കല്ലാത്ത ആളുകളെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണ്. നാമനിർദേശ പത്രികയിൽ നൽകിയ വിവരങ്ങൾ അന്ന് തന്നെ എല്ലാവരും കണ്ടതാണ്. സുതാര്യമാണ് ഇവയെല്ലാമെന്നും റിയാസ് പ്രതികരിച്ചു.
താനുള്‍പ്പെടുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ പ്രസ്താവന പുറത്തുവന്നിട്ടുണ്ട്. നിയമപരമായ വശങ്ങള്‍ വിശദീകരിച്ചതാണ്. അതിന്റെ മറ്റ് വശങ്ങളും വ്യക്തമാക്കിയതാണ്. ഇതെല്ലാം പരിശോധിക്കാന്‍ ഈ രാജ്യത്ത് നിയമസംവിധാനങ്ങളുണ്ട്. അവര്‍ അത് പരിശോധിക്കട്ടെ. ഒരു തരത്തിലുള്ള ഭയപ്പാടും വിഷയത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയേറെ ആരോപണങ്ങൾ ഉയർന്നുവന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ ഒരുവാക്ക് ഉരിയാടിയോ എന്ന് കെ.പി.സി അധ്യക്ഷൻ കെ. സുധാകരൻ. മുഖ്യമന്ത്രിയുടെ സമീപനമല്ല മാത്യു കുഴല്‍നാടന്റെ സമീപനമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. എത്ര നട്ടെല്ലോടുകൂടിയാണ് മാത്യു കുഴൽനാടൻ സി.പി.എമ്മിനെ വെല്ലുവിളിച്ചത്.
സി.പി.എമ്മിന്റെ ഏത് നേതാക്കള്‍ക്ക് വേണമെങ്കിലും തന്റെ രേഖകള്‍ പരിശോധിക്കാമെന്ന് പറഞ്ഞ നേതാവാണ് അദ്ദേഹം. ഇത് കേള്‍ക്കുന്ന ആളുകള്‍ക്ക് വിഷയം സുതാര്യമാണെന്ന് മനസ്സിലാകും. പിണറായി വിജയന്റെ മകള്‍ക്കെതിരെ വന്ന ആരോപണങ്ങളില്‍ ഇത്തരത്തില്‍ പ്രതികരിക്കാനുള്ള നട്ടെല്ല് സി.പി.എമ്മിനുണ്ടോ എന്നും സുധാകരൻ ചോദിച്ചു.
അതേസമയം, വീണയ്‌ക്കെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴൽനാടൻഎം.എൽ.എ രംഗത്തെത്തി. വീണയുടെ കമ്പനി . 42 ലക്ഷം രൂപ അധികമായി സി.എം.ആർ.എല്ലിൽ നിന്ന് വാങ്ങിയതിന് രേഖകളുണ്ടെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. വീണയുടെ കമ്പനിയുടെ കണക്കുകൾ നിരത്തിയായിരുന്നു എം.എൽ.എയുടെ ആരോപണങ്ങൾ. കൂടാതെ ഈ കമ്പനിയുടെ ഉടമയുടെ ഭാര്യയുടെ കമ്പനിയിൽ നിന്നും പണം വാങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.
സിഎംആർഎലിൽനിന്ന് 42,48,000 രൂപ വീണ വാങ്ങി. 2014–15ലാണ് വീണ കമ്പനി ആരംഭിച്ചത്. ഇതിനായി 14 ലക്ഷം രൂപ നിക്ഷേപിച്ചു. 2015–16 വർഷം 25 ലക്ഷം വരവുണ്ടായി. ചെലവ് 70 ലക്ഷം. 44 ലക്ഷത്തിലേറെ നഷ്ടമുണ്ടായി. പിന്നാലെ സിഎംആർഎൽ കമ്പനി ഉടമയുടെ ഭാര്യയിൽനിന്ന് വീണയ്‌ക്ക് 25 ലക്ഷം ലഭിച്ചു. പിറ്റേ വർഷം 37 ലക്ഷം രൂപ നൽകി.
2017–18 വർഷം 20.38 ലക്ഷം രൂപ ലാഭം. പിറ്റേവർഷം 17 ലക്ഷം രൂപ നഷ്‌ടമുണ്ടായി. പിന്നാലെ കമ്പനിക്കായി വീണ 59 ലക്ഷം രൂപ മുടക്കിയതായും രേഖകൾ ചൂണ്ടിക്കാട്ടി കൊണ്ട് കുഴൽനാടൻ വിവരിച്ചിരുന്നു. വിഷയത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാലന് അദ്ദേഹം ഇമെയിൽ വഴി പരാതി നൽകുകയും ചെയ്‌തിരുന്നു.
https://www.facebook.com/Malayalivartha