ഒമ്പത് മാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച കേസ്; അമ്മയെ അറസ്റ്റ് ചെയ്‌തു
തിരുവനന്തപുരത്ത് ഒമ്പത് മാസം പ്രായമായ പെണ്‍കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ അറസ്റ്റില്‍. കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ അമ്മതന്നെ പേന കയറ്റുകയായിരുന്നു. കുഞ്ഞിന്റെ ഗര്‍ഭാശയത്തില്‍ വരെ മുറിവുകള്‍ ഉണ്ടായി.
വാമനപുരം കരിങ്കുറ്റിക്കര മുണ്ടന്‍പള്ളിയില്‍ രാജി(23)ആണ് സ്വന്തം കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചത്. ഇവരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഇവര്‍ക്ക് മാനസിക വിഭ്രാന്തിയാണെന്നാണ് പോലീസ് പറയുന്നത്. വിവാഹിതയാകാതെയാണ് രാജി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പിരപ്പന്‍കോട് സ്വദേശിയായ സഞ്‌ജയന്‍(26) രാജിയെ വഞ്ചിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് രാജിക്ക് മാനസികവിഭ്രാന്തി ഉണ്ടായത്.
കഴിഞ്ഞ മാസം 24നാണ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ജനനേന്ദ്രിയത്തില്‍ മുറിവുകളുമായി ഒമ്പത് മാസം പ്രായമായ കുഞ്ഞിനെ പ്രവേശിപ്പിച്ചത്. കട്ടിലില്‍ നിന്നും വീണു എന്നാണ് ആശുപത്രി അധികൃതരോട് രാജി പറഞ്ഞിരുന്നത് എന്നാല്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ വെഞ്ഞാറംമൂട് പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് വിശദമായി ചോദ്യം ചെയ്‌തതോടെ രാജി കുറ്റം സമ്മതിച്ചു.
വെഞ്ഞാറംമൂട്ടിലെ ഒരു കടയില്‍ ജോലിചെയ്‌തുകൊണ്ടിരിക്കെയാണ് രാജി സഞ്‌ജയനുമായി പ്രണയത്തിലാകുന്നത്.
https://www.facebook.com/Malayalivartha