ഇന്ത്യ ലെവല്‍ വേറെ... അമേരിക്കയേയും റഷ്യയേയും കടത്തിവെട്ടി ദക്ഷിണ ദ്രുവത്തിലിറങ്ങിയ ചന്ദ്രയാന്‍ ചന്ദ്രനിലെ രഹസ്യങ്ങള്‍ ഒപ്പിയെടുക്കുന്നു; ചന്ദ്രനില്‍ പ്രകമ്പനങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തല്‍; ചന്ദ്രനില്‍ ജല സാന്നിധ്യം ഉണ്ടോയെന്ന് കണ്ടെത്തിയാല്‍ അത് ചരിത്ര സംഭവമാകും
![](https://www.malayalivartha.com/assets/coverphotos/w657/293894_1693537714.jpg)
അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ ലോക രാജ്യങ്ങള്‍ ചന്ദ്രയാന്റെ കുതിപ്പ് കണ്ട് ഞെട്ടിയിരിക്കുകയാണ്. ദക്ഷിണ ദ്രുവത്തിലിറങ്ങിയ ചന്ദ്രയാന്‍ ഈ രാജ്യങ്ങളെ ഞെട്ടിപ്പിച്ചാണ് ഓരോ ദിവസവും പുതിയ കാര്യങ്ങള്‍ പുറത്ത് വിടുന്നത്. ചന്ദ്രനില്‍ ജല സാന്നിധ്യം ഉണ്ടോയെന്ന് കണ്ടെത്തിയാല്‍ അതൊരു വലിയ നേട്ടമാകും. മനുഷ്യന് താമസ യോഗ്യമാണെന്ന് അറിയാനാകും.
അതേസമയം ചന്ദ്രനില്‍ ചില പ്രകമ്പനങ്ങള്‍ ഉണ്ടാകുന്നതായി ചന്ദ്രയാന്‍ മൂന്നിന്റെ കണ്ടെത്തി. ലാന്‍ഡറിലെ ഇല്‍സ എന്ന ഉപകരണമാണ് പ്രകമ്പനം രേഖപ്പെടുത്തിയത്. പ്രതിഭാസത്തിന്റെ കാരണം വ്യക്തമല്ല. ആഗസ്റ്റ് 26 നാണ് ചന്ദ്രയാന്‍ മൂന്നിലെ ഇല്‍സ എന്ന ഉപകരണം ചന്ദ്രനിലെ പ്രകമ്പനം രേഖപ്പെടുത്തിയത്. ചന്ദ്രയാന്‍ മൂന്നില്‍ നിന്നുള്ള കൂടുതല്‍ ശാസ്ത്ര വിവരങ്ങളും ദൃശ്യങ്ങളും ഐഎസ്ആര്‍ഒ പുറത്തുവിടുകയാണ്.
റോവറിലെ രണ്ടാമത്തെ പേ ലോഡായ ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സ് റേ സ്‌പെക്ട്രോമീറ്റര്‍ ചന്ദ്രോപരിതലത്തിലെ സള്‍ഫര്‍ സാന്നിധ്യം ഉറപ്പിച്ചു. റോവറിലെ തന്നെ ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക് ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ്പ് എന്ന ഉപകരണം രണ്ട് ദിവസം മുമ്പ് മൂലക സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ചന്ദ്രനിലെ സള്‍ഫറിന്റെ ഉത്ഭവം എങ്ങനെയെന്ന ചോദ്യത്തിനാണ് ഇനി ഉത്തരം കിട്ടേണ്ടത്. ലാന്‍ഡറിലെ പ്രധാന പേ ലോഡുകളില്‍ ഒന്നായ രംഭയില്‍ നിന്നുള്ള വിവരങ്ങളും ഇസ്രൊ ഇന്ന് പുറത്തുവിട്ടിരുന്നു. ചന്ദ്രനിലെ പ്ലാസ്മ സാന്നിധ്യം പഠിക്കാനുള്ള ഉപകരണമാണ് ഇത്. ചന്ദ്രനില്‍ പ്ലാസ്മ സാന്നിധ്യം കുറവാണെന്നാണ് രംഭയുടെ കണ്ടെത്തല്‍.
റോവര്‍ എപിഎക്‌സ്എസ് ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നതിന്റെയും ദിശമാറി സഞ്ചരിക്കുന്നതിന്റെയും ദൃശ്യങ്ങളും ഇസ്രൊ ഇന്ന് പുറത്തുവിട്ടു. അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയാണ് എപിഎക്‌സ്എസ് വികസിപ്പിച്ചത്. തിരുവനന്തപുരത്തെ സ്‌പേസ് ഫിസിക്‌സ് ലബോറട്ടറിയാണ് രംഭയ്ക്ക് പിന്നില്‍.
ചന്ദ്രോപരിതലത്തിലെ പ്രത്യേക പ്രകമ്പനം രേഖപ്പെടുത്തി ചന്ദ്രയാന്‍ 3 ലാന്‍ഡര്‍. ചന്ദ്രനിലെ പ്രകമ്പനം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനുവേണ്ടി വിക്രം ലാന്‍ഡറില്‍ ഘടിപ്പിച്ച പരീക്ഷണോപകരണ മായ ഐഎല്‍എസ്എ (ഇന്‍സ്ട്രുമെന്റ് ഫോര്‍ ദ ലൂണാര്‍ സീസ്മിക് ആക്ടിവിറ്റി) വഴിയാണ് വിവരശേഖരണം നടത്തിയത്. പ്രകമ്പനത്തിന്റെ ഗ്രാഫും ഐ.എസ്.ആര്‍.ഒ. വ്യാഴാഴ്ച പുറത്തുവിട്ടു.
ചന്ദ്രോപരിതലത്തില്‍ സ്വാഭാവികമായി സംഭവിക്കുന്ന പ്രകമ്പനവും പ്രഗ്യാന്‍ റോവറും പരീക്ഷണോപകരണങ്ങളും പ്രവര്‍ത്തിക്കുമ്പോഴുള്ള പ്രകമ്പനവും ഐഎല്‍എസ്എ രേഖപ്പെടുത്തിയിട്ടുണ്ട്. ചന്ദ്രനിലെ പ്രകമ്പനത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിലാണെന്നും ഐ.എസ്.ആര്‍.ഒ. എക്സില്‍ പോസ്റ്റ് ചെയ്തു.
ചന്ദ്രനിലെത്തിക്കുന്ന ആദ്യത്തെ മൈക്രോ ഇലക്ട്രിക്കോ മെക്കാനിക്കല്‍ സിസ്റ്റംസ് ഉപകരണമാണ് ഐഎല്‍എസ്എ. ചന്ദ്രനിലെ വിവിധങ്ങളായ പ്രകമ്പനം സംബന്ധിച്ച നിരീക്ഷണം നടത്തുന്നതിനുവേണ്ടി ലാന്‍ഡറില്‍ ഘടിപ്പിച്ച പരീക്ഷണോപകരണമാണിത്. ബെംഗളൂരുവി ലാണ് ഇത് വികസിപ്പിച്ചത്. നേരത്തേ മറ്റൊരു പരീക്ഷണോപകരണമായ ചാസ്തെ വഴി ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ താപനില സംബന്ധിച്ച നിരീക്ഷണം നടത്തിയിരുന്നു. ചന്ദ്രന്റെ മണ്ണില്‍ താഴേക്ക് പോകുംതോറും ചൂട് കുറഞ്ഞുവരുന്നതായി കണ്ടെത്തി. ചന്ദ്രന്റെ മണ്ണിന് മികച്ച താപ പ്രതിരോധ ശേഷിയുള്ളതായും ഇതുവഴി മനസ്സിലാക്കാനായി.
നേരത്തേ ലാന്‍ഡറിലെ മറ്റൊരു പരീക്ഷണോപകരണമായ ആര്‍.എ.എം.ബി.എച്ച്.എ.-എല്‍.പി. ചന്ദ്രോപരിതലത്തിലെ പ്ലാസ്മ കണങ്ങളുടെ അളവെടുത്തിരുന്നു. ചന്ദ്രോപരിതലത്തിലുള്ള പ്ലാസ്മയുടെ അളവ് താരതമ്യേന കുറവാണെന്നാണ് ഈ നിരീക്ഷണത്തില്‍നിന്ന് പ്രാഥമികമായി മനസ്സിലാക്കാനായതെന്ന് ഇസ്രോ പറയുന്നു. തിരുവനന്തപുരത്താണ് രംഭ എല്‍പി പേലോഡ് വികസിപ്പിച്ചത്.
നേരത്തേ ചന്ദ്രോപരിതലത്തിലെ സള്‍ഫര്‍ സാന്നിധ്യം ചന്ദ്രയാന്‍ സ്ഥിരീകരിച്ചിരുന്നു . എല്‍.ഐ.ബി.എസ് എന്ന ഉപകരണമാണ് സള്‍ഫര്‍ സാന്നിധ്യം കണ്ടെത്തിയത്. അലൂമിനിയം, ക്രോമിയം, കാല്‍സ്യം, ടൈറ്റാനിയം, ഇരുമ്പ് എന്നീ മൂലകങ്ങളും കണ്ടെത്തി. ചന്ദ്രനില്‍ സള്‍ഫര്‍ സാന്നിധ്യം ഉറപ്പിച്ച് ഇന്നും പരീക്ഷണ ഫലങ്ങള്‍ പുറത്തുവന്നു.
"
https://www.facebook.com/Malayalivartha