ടി.പി.വധക്കേസ്; ആഭ്യന്തര വകുപ്പിനെതിരെ മുരളീധരന്‍
ടി.പി.ചന്ദ്രശേഖരന്‍ കേസില്‍ ആഭ്യന്തരവകുപ്പിനെതിരെ കെ.മുരളീധരന്‍ രംഗത്തെത്തി. കേസില്‍ കാരായി രാജനടക്കം 20 പേരെ കോടതി വിട്ടയച്ചതിനു പിന്നില്‍ ആഭ്യന്തരവകുപ്പിന്റെ വീഴ്‌ചയാണെന്ന് മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിലെ വമ്പന്‍ സ്രാവുകള്‍ രക്ഷപെട്ടിരിക്കുകയാണ്. കോടതി വിധി ദൗര്‍ഭാഗ്യകരമാണ്. കേസ് ഇനി മുന്നോട്ട് കൊണ്‌ടുപോകാന്‍ പോലീസിന് കഴിയില്ല. സിബിഐയ്‌ക്ക് കേസ് കൈമാറി ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടു വരണമെന്നും മുരളീധരന്‍ പറഞ്ഞു. പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ സര്‍ക്കാര്‍ അപ്പീലിന് പോകണമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ടി.പി. വധക്കേസ് അന്വേഷണത്തിലും കേസ് നടത്തിപ്പിലും പോലീസിന് വീഴ്‌ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും പറഞ്ഞു. രാഷ്‌ട്രീയ ലക്ഷ്യത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരെ എതിര്‍ക്കുന്നത് ശരിയല്ല. അന്വേഷണ സംഘത്തെ താന്‍ ഒരിക്കലും തള്ളിപ്പറയില്ല. അന്വേഷണ സംഘം അനുഭവിച്ച ദുഃഖവും വേദനയും പങ്കിടാന്‍ ഒരാളുമുണ്ടായിരുന്നില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍വ്യക്തമാക്കി
https://www.facebook.com/Malayalivartha