നില തെറ്റി 'അമ്മ അവൻ ഒന്ന് നോക്കിയിരുന്നെങ്കിൽ നെഞ്ച്പൊട്ടി ആ 'അമ്മ വിളിക്കുന്നു...കരമനയിലെ വീട്ടിലേയ്ക്ക് അവസാനമായി അപർണയെ എത്തിച്ചപ്പോൾ നടന്നത്..അവസനമായി എത്തിയപ്പോൾ നടന്നത്..

സിനിമ-സീരിയൽ താരം അപർണ നായരുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിൽ നിന്ന് പ്രേക്ഷകരും കലാലോകവും ഇതുവരെ മുക്തമായിട്ടില്ല. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് നടിയെ തിരുവനന്തപുരത്തെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഫെയ്സ്ബുക്കിൽ സജീവമല്ലാതിരുന്ന അപർണ ഇൻസ്റ്റഗ്രാമിലൂടെ വിശേഷങ്ങൾ പങ്കുവെക്കുമായിരുന്നു. മരണത്തിനു തൊട്ടുമുൻപ് പോലും അപർണയുടെ പേജിൽ സന്തോഷത്തിന്റെ ചിത്രങ്ങളായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്. ആരാധകർക്ക് നോവാകുകയാണ് അപർണ പങ്കുവെച്ച ചിത്രങ്ങൾ. ‘എന്റെ ഉണ്ണി കളി പെണ്ണ്’ എന്ന അടിക്കുറിപ്പോടെ ഇളയ മകളുടെ ചിത്രമാണ് അപർണ അവസാനമായി പങ്കുവച്ചത്. മരിക്കുന്നതിന് മണിക്കൂറുകൾ മുൻപായിരുന്നു ഈ പോസ്റ്റ്.
മേഘതീർത്ഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതിസമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങി നിരവധി സിനിമകളിലും ചന്ദനമഴ, ആത്മസഖി എന്നീ സീരിയലുകളിലും അപർണ അഭിനയിച്ചിട്ടുണ്ട്. മക്കൾ: ത്രയ, കൃതിക. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha