നിലംതൊട്ടില്ല ജെയ്ക്ക് ക്യാപ്ടന്‍ പിണറായിയുടെ ചെകിടടക്കം കിട്ടി. കിതക്കാതെ കുതിച്ച് സി.ഒ
![](https://www.malayalivartha.com/assets/coverphotos/w657/294410_1694156264.jpg)
പുതുപ്പള്ളിയുടെ എല്‍ഡിഎഫിന്റെ കിതപ്പ് സഹതാപ തരംഗം മാത്രമാണെന്ന വിലയിരുത്തലില്‍ എത്താന്‍ സിപിഎമ്മിനാകില്ല. സര്‍ക്കാരിനെതിരെയുള്ള ജനവിധിയെന്നു തന്നെ പറയാവുന്ന തരത്തിലാണ് ചാണ്ടി ഉമ്മന്റെ ലീഡ് ഉയര്‍ന്നു കൊണ്ടിരുന്നത്. ഏഴ് റൗണ്ട് എണ്ണിയപ്പോള്‍ ഒരു ബൂത്തില്‍ പോലും എല്‍ഡിഎഫിലെ ജെയ്ക്ക് സി തോമസിന് മുന്നേറാന്‍ കഴിഞ്ഞില്ലെന്നതും ്ശ്രദ്ധേയമാണ്. ക്യാപ്ടന്‍ പിണറായി വിജയന്‍ പുതുപ്പള്ളിയില്‍ പുതുചരിത്രം എഴുതാന്‍ അണികളെയും നേതാക്കളെയും ഇറക്കി വിട്ടെങ്കിലും ജെയ്ക്കിനെ പുതുപ്പള്ളിക്കാര്‍ നിലംതൊടിച്ചീട്ടില്ലായെന്നതാണ് ഫലസൂചനകള്‍ നല്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ മകളേയും കുടുംബത്തേയും വരെ അതിക്രൂരമായി വേട്ടയാടിയ സൈബര്‍ പടയെ പടിക്കു പുറത്തു നിറുത്തി കൊണ്ടാണ് പുതുപ്പള്ളി വിധിയെഴുതിയത്.
ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകളെ മാത്രമല്ല അദ്ദേഹം നടത്തിയ വികസനത്തേയും നെഞ്ചോടു ചേര്‍ത്തു തന്നെയാണ് പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ വിധിയെഴുതിയത് ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ ചരിത്ര വിജയത്തിലേക്കാണ് ചാണ്ടി ഉമ്മന്‍ നീങ്ങുന്നത്. അയര്‍കുന്നം എണ്ണിത്തീര്‍ന്നപ്പോള്‍ കൂറ്റന്‍ലീഡിലേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ എത്തിക്കഴിഞ്ഞു. വെടിക്കെട്ട് ഫലമാകുമെന്ന അച്ചു ഉമ്മന്റെ പ്രവചനവും തെറ്റാത്ത വിധതതിലാണ് ലീഡ് നില കുതിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കുതിപ്പില്‍ അടിതെറ്റി വീണിരിക്കയാണ് ജെയ്ക്ക് സി തോമസ്. അതേസമയം മണ്ഡലത്തില്‍ ചിത്രത്തിലില്ലാത്ത അവസ്ഥയിലാണ് ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍.അലകുന്നവും, അയര്‍ക്കുന്നവും, മണര്‍കാടും എണ്ണി കഴിഞ്ഞപ്പോള്‍ തന്നെ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം ഇരുപത്തയ്യായിരത്തിന് മുകളിലെത്തി. മണര്‍കാട് അല്പം പാളിച്ച പറ്റുമെന്നു കരുതിയിരുന്ന യുഡിഎഫ് നേതാക്കളെ പോലും ഞെട്ടിച്ചു കൊണ്ടാണ് ഫലം വന്നു കൊണ്ടിരിക്കുന്നത്.
തുടക്കം മുതല്‍ തന്നെ ലീഡെടുത്ത ചാണ്ടി ഉമ്മന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ലെന്നതാണ് ഫലം സൂചിപ്പിക്കുന്നത്. ആ നിലയ്ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ലീഡുകള്‍ എടുത്തിരിക്കുന്നത്. ആദ്യ റൗണ്ട് പൂര്‍ത്തിയാക്കി രണ്ടാം റൗണ്ടിലേക്ക് കടക്കുമ്പോള്‍ കഴിഞ്ഞ് തവണ ഉമ്മന്‍ ചാണ്ടി ആദ്യ റൗണ്ടില്‍ നേടിയതിന്റെ രണ്ടിരട്ടി വോട്ടുകള്‍ ചാണ്ടി ഉമ്മന്‍ നേടിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി വികാരം മണ്ഡലത്തില്‍ ആഞ്ഞടിച്ചു എന്ന ട്രെന്റ് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ കുതിപ്പ്.
പോസ്റ്റല്‍ വോട്ടുകല്‍ തരംതിരിച്ചു വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ തുടക്കത്തില്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ലീഡ് നേടി. പോസ്റ്റല്‍ വോട്ടുകളില്‍ പത്ത് വോട്ടുകള്‍ എണ്ണിയപ്പോള്‍ ഏഴു വോട്ടുകള്‍ നേടി ചാണ്ടി ഉമ്മന്‍ മുന്നിലെത്തി. പിന്നാലെ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോഴും ചാണ്ടി ലീഡ് ആവര്‍ത്തിച്ചു. അസന്നിഹിത വോട്ടുകളിലു മുമ്പിലെത്തി ചാണ്ടി ഉമ്മന്‍ പിന്നാലെ ഇലക്ടോണിക് വോട്ടുകള്‍ എണ്ണിത്തുങ്ങിയപ്പോഴും കുതിപ്പു ആവര്‍ത്തിക്കുകയായിരിന്നു.
അതേസമയം വോട്ടെണ്ണല്‍ തുടങ്ങുന്നത് മുമ്പ് യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങിയിയിരുന്നു. അത്രയ്ക്ക് ആത്മവിശ്വാസത്തിലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍. കൗണ്ടിങ് സെന്റിന് മുമ്പ് തന്നെ കൊടികളും ബാനറുകളുമായി മുദ്രാവാക്യങ്ങളോടെ പ്രവര്‍ത്തകര്‍ ഒരുമിച്ച് കൂടിയിട്ടുണ്ട്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയുടെ ചിത്രങ്ങളുമായാണ് എത്തിയത്. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ 72.86 ശതമാനമാണ് പോളിങ്. ഏഴു സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകള്‍ക്ക് നിറം ചാര്‍ത്തുന്ന തരത്തിലുള്ള പ്രചരണത്തിലാണ് കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കൊന്നിനും മറുപടി പറയാതെ പുതുപ്പള്ളിയുടെ വികസനത്തെ കുറിച്ച് പ്രസംഗിച്ചു നടന്ന ഇട നേതാക്കളുടെ ശ്രമം എങ്ങുമെത്തിയില്ല. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ വികസനം മതിയെന്ന് ജനം വിധിയെഴുതിയിരുക്കുകയാണ്. വ്യാജ പ്രചരണങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും തിരഞ്ഞെടുപ്പില്‍ പ്രസക്തിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. അതിരു വിട്ട രാഷ്ട്രീയ വൈരവും വ്യക്തിഹത്യയും ജനത്തിന് മുന്നില്‍ വലിപ്പോകില്ലെന്നുറപ്പായിരിക്കുകയാണ്. ജെയ്ക്കിനേക്കാള്‍ ദയനീയമായാണ് ബിജെ പി കളത്തില്‍ നിന്നത്. ആയിരം വോട്ടു തികയ്ക്കാന്‍ തന്നെ രണ്ട് പഞ്ചായത്ത് എണ്ണേണ്ടി വന്നു എന്നതും ശ്രദ്ധേയമാണ്. ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്ക് പുതുപ്പള്ളി ചുട്ട മറുപടി നല്കിയെന്ന അച്ചു ഉമ്മന്റെ വാക്കുകളില്‍ പുതുപ്പള്ളിയോടുള്ള സ്‌നേഹവും ആദരവും നിറഞ്ഞു നിന്നു. പുതുപ്പള്ളിയില്‍ ചരിത്രം കുറിച്ച ചാണ്ടി ഉമ്മനെ അനുമോദിക്കാതിരിക്കാനാവില്ല.
https://www.facebook.com/Malayalivartha