Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഷ്ട്രീയത്തില്‍ നിന്നേ വിട്ടുനിന്നിരുന്ന അച്ചു കളംനിറഞ്ഞാടിയ കാഴ്ചയാണ് കേരള രാഷ്ട്രീയം പുതുപ്പള്ളിയില്‍ കണ്ടത്; സിപിഎം സൈബര്‍ കൂട്ടത്തിന്റെ ചിറകരിഞ്ഞ് വീഴ്ത്തിയത് അച്ചു ഉമ്മന്‍; സൈബറിടത്തില്‍ താരമായി അച്ചു ഉമ്മൻ

10 SEPTEMBER 2023 06:18 PM IST
മലയാളി വാര്‍ത്ത

പുതുപ്പള്ളിയില്‍ സിപിഎം സൈബര്‍ കൂട്ടത്തിന്റെ ചിറകരിഞ്ഞ് വീഴ്ത്തിയത് അച്ചു ഉമ്മന്‍. രാഷ്ട്രീയത്തില്‍ നിന്നേ വിട്ടുനിന്നിരുന്ന അച്ചു കളംനിറഞ്ഞാടിയ കാഴ്ചയാണ് കേരള രാഷ്ട്രീയം പുതുപ്പള്ളിയില്‍ കണ്ടത്. മാറി നിന്നിട്ടും വലിച്ചിഴച്ചു എന്ന ഒറ്റ ഡയലോഗും അച്ചു സൈബര്‍ കൂട്ടത്തിന് കൊടുത്ത പണിയും സിപിഎം ഒരുകാലത്തും മറക്കില്ല. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തും അതിന് ശേഷവും കേരളം അധികം ചര്‍ച്ച ചെയ്തിട്ടില്ലാത്ത പേരാണ് അച്ചു ഉമ്മന്‍. ചാണ്ടി ഉമ്മന്‍ എന്ന പേര് വല്ലപ്പോഴുമെങ്കിലും കേട്ടിട്ടുണ്ട്. പക്ഷെ ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷമാണ് അച്ചു ഉമ്മന്‍ എന്ന പേര് സജീവ ചര്‍ച്ചയായതും. അച്ചു തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നതും.

ഉപതിരഞ്ഞെടുപ്പില്‍ ആരാണ് മത്സരിക്കേണ്ടതെന്ന് ഉമ്മന്‍ ചാണ്ടിയുടെ കുടുംബം തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞതോടെ അച്ചു ഉമ്മനിലേക്കും അഭ്യൂഹങ്ങളെത്തി. എന്നാല്‍ സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനായിരിക്കുമെന്ന് കുടുംബം വ്യക്തമാക്കുകയായിരുന്നു. അപ്പ കഴിഞ്ഞാല്‍ ചാണ്ടി ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരനെന്നും മക്കള്‍ സ്വന്തം കഴിവു കൊണ്ട് രാഷ്ട്രീയത്തില്‍ വരണമെന്നായിരുന്നു അപ്പയുടെ നിലപാടെന്നും അവര്‍ വിശദമാക്കി. ഒപ്പം തന്നെ തന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണം എന്നും അച്ചു ആവശ്യപ്പെട്ടിരുന്നു. വികസനം പ്രചാരണ ആയുധമാക്കി തുടങ്ങിയെങ്കിലും കുടുംബത്തിന് നേരെ സൈബര്‍ പോരാളികള്‍ ആക്രമണം അഴിച്ചുവിട്ടു. ധരിച്ച വസ്ത്രത്തിന്റെയും ചെരുപ്പിന്റെയും വില ഉള്‍പ്പെടെ സൈബര്‍ പോരാളികള്‍ ആയുധമാക്കി.

ആരോപണം അച്ചു ഉമ്മനില്‍ മാത്രം ഒതുങ്ങിയില്ല അവരുടെ ഭര്‍ത്താവിലേക്കും ബിസ്‌നസിലേക്കും വരെ സൈബര്‍ കൂട്ടം കടന്നുകയറി. ഭര്‍ത്താവിന്റെ കമ്പനിയെക്കുറിച്ചും സ്വത്തുവിവരങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നു വരെ സൈബറിടങ്ങളില്‍ ആവശ്യമുയര്‍ന്നു. അച്ചുവിനെ വളഞ്ഞിട്ട് ആക്രമിക്കുക എന്ന ഒറ്റ ലക്ഷ്യമേ അവര്‍ക്കുണ്ടായിരുന്നുള്ളു. എന്നാല്‍ സൈബര്‍ വെട്ടുകിളി കൂട്ടത്തെ ഒറ്റയ്ക്ക് നിന്ന് നേരിട്ടു അച്ചു ഉമ്മന്‍. ഇതിനോടെല്ലാമുള്ള പക്വമായ പ്രതികരണങ്ങള്‍ ഒരു നേതാവിന്റെ ഛായ അച്ചുവിനും നല്‍കി. നിയമ നടപടി സ്വീകരിക്കുന്നതിനും അച്ചു ഇറങ്ങിത്തിരിച്ചു. വളഞ്ഞിട്ട് ആക്രമിക്കപ്പെട്ടപ്പോള്‍ ഭര്‍ത്താവും കുടുംബവും വരെ പിന്തുണയുമായി എത്തി.

അച്ചു ഉമ്മന്റെ ഓരോ വാക്കും സിപിഎമ്മിനെ പൊളിച്ചടുക്കുന്നതായിരുന്നു. ഉമ്മന്‍ ചാണ്ടിയെ മകന്‍ അനുകരിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നപ്പോഴും കോണ്‍ഗ്രസ് പാളയത്തിന് ഊര്‍ജവുമായി മണ്ഡലത്തില്‍ അച്ചു നേരിട്ട് വോട്ട് ചോദിക്കാനെത്തി. ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളിക്കാര്‍ നല്‍കുന്ന വലിയ യാത്രയയപ്പിന്റെ ഇടിമുഴക്കം വോട്ടെണ്ണല്‍ ദിനം കേള്‍ക്കുമെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു. വോട്ടെണ്ണല്‍ ദിനത്തില്‍ വീട്ടിലേക്കെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അല്‍പം പോലും ആശങ്കയില്ലാതെയാണ് അച്ചുവെത്തിയത്. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ക്കുള്ള മറുപടിയാണ് പുതുപ്പള്ളി നല്‍കിയതെന്നും 53 കൊല്ലം ഉമ്മന്‍ ചാണ്ടി ചെയ്തത് എന്താണെന്ന ചോദ്യത്തിന് മറുപടിയാണ് പുതുപ്പള്ളി നല്‍കിയതെന്നുമായിരുന്നു സഹോദരന്റെ വിജയത്തില്‍ അച്ചു പ്രതികരിച്ചത്.

സൈബറിടത്തില്‍ താരം അച്ചു ഉമ്മനാണ്. കൃത്യവും വ്യക്തവുമായ മറുപടി അച്ചു ഉമ്മനില്‍ നിന്നുണ്ടായി. ചാണ്ടി ഉമ്മന്‍ മൈക്ക് കാണുമ്പോള്‍ പരുങ്ങും എന്നാല്‍ അച്ചു അങ്ങനെയല്ല. ഭര്‍ത്താവിന്റെ കുടുംബ ബിസിനസിനെക്കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവരുടെ ബിസിനസിന്റെ നാള്‍വഴികള്‍ പോലും വിവരിച്ചുകൊണ്ടാണ് പ്രതികരിച്ചത്. എല്ലാ കാര്യങ്ങളെക്കുറിച്ചും അന്വേഷിക്കാമെന്നും അവര്‍ വെല്ലുവിളിച്ചു. വാക്കുകളിലെ കൃത്യതയും വ്യക്തതയും തന്നെയാണ് ആളുകളെ അച്ചു ഉമ്മന്‍ ഫാനാക്കിയത്. തനിക്കെതിരെ ഉയര്‍ന്ന ഓരോ ആരോപണങ്ങള്‍ക്കും സംശയത്തിനിട നല്‍കാതെ ശക്തമായ ഭാഷയില്‍ ഉത്തരം നല്‍കിയതാണ് കോണ്‍ഗ്രസ് അണികളെ അച്ചു ആവേശഭരിതരാക്കിയത്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആരോപണം ഉയര്‍ന്നതിനെ പ്രതിരോധിക്കാനായിരുന്നു അച്ചു ഉമ്മനെ കരുവാക്കിയതെന്ന് വിമര്‍ശനമുയര്‍ന്നു. എന്നാല്‍ അച്ചുവിന്റെ മറുപടി തൃപ്തികരമാകുകയും എതിര്‍പക്ഷത്ത് ആരോപണ വിധേയയായ ആള്‍ യാതൊരു പ്രതികരണത്തിനും തയാറാകാതിരുന്നതും അച്ചുവിന്റെ മൈലേജ് വര്‍ധിപ്പിച്ചു.

ആയിരക്കണക്കിന് ഫോളോവേഴ്‌സാണ് ഒറ്റ ദിവസം കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ അച്ചുവിനു വര്‍ധിച്ചത്. ആക്രമിക്കുന്നവര്‍ക്കും ആരോപണമുന്നയിക്കുന്നവര്‍ക്കും വായടപ്പിക്കുന്ന മറുപടി നല്‍കുകയും ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന അച്ചു, യാത്രയും ഫാഷനുമായി കറങ്ങിത്തിരിയാതെ രാഷ്ട്രീയത്തിലേക്കിറങ്ങണമെന്ന് സൈബര്‍ ഇടങ്ങളില്‍ ആവശ്യം ശക്തമാകുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പയ്യന്നൂരില്‍ പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍  (1 hour ago)

കമ്പനിയിൽ നൈറ്റ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങവെ ഹൃദയാഘാതം, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു  (1 hour ago)

വെള്ളം എന്നു കരുതി മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ച യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഡിസംബർ 31നകം പൂർത്തിയാക്കണം, സ്വദേശിവത്ക്കരണത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ല, യുഎഇയിൽ സ്വദേശി നിയമനം പാലിക്കാത്ത കമ്പനികൾക്കെതിരെ ജനുവരി മുതൽ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്...!!!  (2 hours ago)

അദാനി ഗ്രൂപ്പുമായുള്ള കരാറുകള്‍ റദ്ദാക്കി കെനിയ  (2 hours ago)

ആ 10 സെക്ടറുകൾ ഏതൊക്കെ, പുതിയ സർവീസുകൾ ആരംഭിക്കാനൊരുങ്ങി അബുദാബി ദേശീയ വിമാന കമ്പനി, ഇത്തിഹാദ് എയർവേയ്സിന്റെ പ്രഖ്യാപനത്തിന് ഇനി ദിവസങ്ങൾ മാത്രം...!!!  (2 hours ago)

ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിന് വന്‍ ഭൂരിപക്ഷം ഉണ്ടാകും...  (3 hours ago)

നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് സഹപാഠികള്‍ കസ്റ്റഡിയില്‍  (3 hours ago)

കണ്ണൂരില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു  (4 hours ago)

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്  (4 hours ago)

സജി ചെറിയാനെ സംരക്ഷിക്കുന്ന പിണറായിയോട് ഇടഞ്ഞ് സിപിഐ; എംവി ഗോവിന്ദനും ബിനോയ് വിശ്വത്തിനൊപ്പം  (6 hours ago)

സെക്രട്ടേറിയറ്റ് ടോയ്‌ലെറ്റിലെ ക്ലോസറ്റ് പൊട്ടി; അപകടത്തിൽ ജീവനക്കാരിക്ക് ഗുരുതര പരിക്ക്  (7 hours ago)

അടിസ്ഥാന യോഗ്യത പത്താംക്ലാസ്: ആയിരത്തോളം ഒഴിവുകള്‍  (7 hours ago)

യുക്രെയ്ന് നേരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് റഷ്യ  (7 hours ago)

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി...  (8 hours ago)

Malayali Vartha Recommends