ജയപ്രസാദ് ആളു കൊള്ളാം; ജനനേന്ദ്രിയത്തിന് കുഴപ്പമൊന്നുമില്ല...
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ജയപ്രസാദിന്റെ ജനനേന്ദ്രിയത്തില്‍ പോലീസ് മര്‍ദ്ദനമേറ്റെന്ന പരാതി വ്യാജമെന്ന് റിപ്പോര്‍ട്ട്.
ആനയറ കൃഷിവകുപ്പില്‍ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയെയാണ് ജയപ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ കരിങ്കൊടി കാണിച്ചത്. പൂന്തുറ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ജയപ്രസാദിന്റെ ജനനേന്ദ്രിയത്തില്‍ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ സംസ്ഥാന മനുഷ്യാവകാശകമ്മീഷന്‍ കേസെടുത്തിരുന്നു.
എന്നാല്‍ ജനനേന്ദ്രിയത്തില്‍ മര്‍ദ്ദനമേറ്റിട്ടില്ലെന്നാണ് പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. നെഞ്ച്, മുതുക്, വയറിന്റെ താഴ്‌വശം തുടങ്ങിയ സ്ഥലങ്ങളില്‍ മര്‍ദ്ദനമേറ്റിട്ടുമുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി, യൂറോളജി വിഭാഗത്തിലെ വിദഗ്‌ദ്ധര്‍ തുടങ്ങിയ മെഡിക്കല്‍ ബോര്‍ഡാണ് ജയപ്രസാദിനെ പരിശോധിച്ചത്. ജയപ്രസാദിനെ എസ്.ഐ വിജയദാസ് മര്‍ദ്ദിക്കുന്നതും ഷൂസിട്ട് ചവിട്ടുന്നതും മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്‌തിരുന്നു. മാധ്യമദൃശ്യങ്ങള്‍ വന്‍വിവാദങ്ങള്‍ക്ക് വഴി തുറന്നു. വി.എസും പിണറായിയും ആശുപത്രിയിലെത്തി അന്വേഷണം ആവശ്യപ്പെടുകയും ചെയ്‌തു.
എന്നാല്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ജനനേന്ദ്രിയത്തില്‍ പരിക്കേറ്റിട്ടുണ്ടെങ്കില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് വരെ കാത്തിരിക്കണമെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ജയപ്രസാദിന് സാധ്യമായ എല്ലാ ചികിത്സകളും നല്‍കണമെന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ മെഡിക്കല്‍ ബോര്‍ഡിനെ നിയമിച്ചത്.
എസ്.ഐ വിജയദാസ് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ഐ.പി.സി. 341,23,324, 506(1),34 വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. തന്നെ പരിശോധിക്കാന്‍ മെഡിക്കല്‍ബോര്‍ഡിന് രൂപം നല്‍കണമെന്നും ജയപ്രസാദ് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha