പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു, ലിറ്ററിന് 1 രൂപ 63 പൈസ കൂട്ടി
പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലിറ്ററിന് 1 രൂപ 63 പൈസയാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവവില്‍ വരും. ഇതോടെ കേരളത്തില്‍ പെട്രോള്‍ വില 78 രൂപയ്ക്ക് മുകളിലാകും. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഡീസല്‍ വിലയും പാചകവാതക വിലയും വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഡീസലിന് 3 മുതല്‍ 5 രൂപ വരെയും പാചവാതകത്തിന് അമ്പത് രൂപ വരെയും വില വര്‍ധിപ്പിക്കാനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ നീക്കം.
https://www.facebook.com/Malayalivartha