തിരുവഞ്ചൂരിന്റെ രാജിക്കായി ഐ ഗ്രൂപ്പ്, കോഴിക്കോട് ഡിസിസിയില്‍ കലഹം, 6 ജനറല്‍ സെക്രട്ടറിമാര്‍ വിമര്‍ശനവുമായി രംഗത്ത്
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശവുമായി ഒരുവിഭാഗം ഐ ഗ്രൂപ്പ് നേതാക്കള്‍ രംഗത്തെത്തി. ആറ് ഡി.സി.സി ജനറല്‍ സെക്രട്ടറിമാരാണ് വിമര്‍ശനവുമായി രംഗത്തു വന്നത്. കേസ് നടത്തിപ്പില്‍ ആഭ്യന്തരവകുപ്പും മന്ത്രിയും പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്നും മന്ത്രി സംസാരിക്കുന്നത് ഗ്രൂപ്പ് നേതാവിന്റെ ഭാഷയിലാണെന്നും അവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ആഭ്യന്തരമന്ത്രിസ്ഥാനം രാജിവെക്കുന്നകാര്യം തിരുവഞ്ചൂര്‍ സ്വയം തീരുമാനിക്കണമെന്നും നേതാക്കള്‍ പറഞ്ഞു. മുല്ലപ്പള്ളി മൗനം പാലിക്കുന്നതെന്തുകൊണ്ടാണെന്നും അദ്ദേഹം ഗ്രൂപ്പ് മാറിയോ എന്ന് വ്യക്തമാക്കണമെന്നും ഐ ഗ്രൂപ്പ് പറഞ്ഞു.
എന്നാല്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ പത്രസമ്മേളനം നടത്തിയത് ഡി സി സിയുടെ അറിവോടെയല്ലെന്ന് പ്രസിഡന്റ് കെ സി അബു മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ കെ പി സി സി പ്രസിഡന്റിന് പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha