ഓണത്തിനു ശേഷം കാണാം... തിരുവഞ്ചൂരിനെ മാറ്റാന്‍ ഐ ഗ്രൂപ്പ് ആവശ്യപ്പെടും, ഹൈക്കമാന്‍ഡിന് പരാതിയും നല്‍കും
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.എമ്മിനെ സഹായിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മാറ്റണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെടും. ഓണത്തിനു ശേഷം ഇത്സംബന്ധിച്ച ശക്തമായ പരിപാടികള്‍ ആസൂത്രണം ചെയ്യും. ഹൈക്കമാന്‍ഡിന് പരാതി നല്‍കുന്നതടക്കമുള്ള കാര്യങ്ങളാണ് പരിഗണനയിലുള്ളത്. ഇതിന് മുന്നോടിയായാണ് കെ.മുരളീധരന്‍ ഇടപെട്ട് കോഴിക്കോട് ജില്ലാ കമ്മിറ്റിയിലെ ഐ ഗ്രൂപ്പ് നേതാക്കളെ ഇളക്കിവിട്ടത്. ഐ ഗ്രൂപ്പ് നേതാവ് ഐ. മൂസയാണ് തിരുവഞ്ചൂരിനെതിരെ കടുത്ത വിമര്‍ശനവുമായി വാര്‍ത്താ സമ്മേളനം നടത്തിയത്.
തിരുവഞ്ചൂരിനെ മാറ്റിനിര്‍ത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള തെളിവുകള്‍ അദ്ദേഹത്തിന്റെ പക്കലുള്ളതിനാല്‍ തല്‍ക്കാലം ഒന്നും സംഭവിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സി.പി.എമ്മിലെ ഔദ്യോഗിക വിഭാഗവുമായി സഹകരിച്ച് സെക്രട്ടേറിയറ്റ് ഉപരോധവും സോളാര്‍ സമരങ്ങളും തിരുവഞ്ചൂര്‍ ഒതുക്കിയതോടെ ഐ ഗ്രൂപ്പ് ക്യാമ്പ് അസ്വസ്ഥമായിരുന്നു. ടി.പി വധക്കേസിലെ പ്രതികളില്‍ 20 പേരെ വെറുതെ വിട്ടപ്പോള്‍ അവര്‍ ആഞ്ഞടിക്കുകയായിരുന്നെന്ന് മാത്രം.
ടി. പി വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഐ ഗ്രൂപ്പ് നേതാവായിരുന്നു എന്ന തിരുവഞ്ചൂരിന്റെ പരാമര്‍ശം അവരെ കൂടുതല്‍ ചൊടിപ്പിച്ചത്. അതേസമയം സാക്ഷികള്‍ക്ക് ഭയമില്ലാതെ മൊഴി നല്‍കാനുള്ള സാഹചര്യം ഒരുക്കിയില്ല എന്നാണ് പോലീസിനും പോലീസ് മന്ത്രിക്കും നേരെ ഐ ഗ്രൂപ്പ് ഉയര്‍ത്തുന്ന ആരോപണം. കേന്ദ്ര ആഭ്യന്തര മന്ത്രിയായ മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും ഐ ഗ്രൂപ്പ് നേതാക്കള്‍ പ്രസ്താവന നടത്തി. മുല്ലപ്പള്ളി ഗ്രൂപ്പ് മാറി എന്നുവരെ ആരോപിക്കുന്നവരുണ്ട്. സി.പി.എമ്മിലെ ഉന്നത നേതാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് മുല്ലപ്പള്ളി നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ അതേക്കുറിച്ച് പ്രതികരിക്കുന്നുമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫെയ്‌ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha