വെള്ളാപ്പള്ളി ഉമ്മന്‍ ചാണ്ടിയുടെ കൈപിടിക്കുന്നു, സുകുമാരന്‍ നായര്‍ ഔട്ട്; സുകുമാരന്‍ നായരുടെ വാളിനേക്കാള്‍ നല്ലത് വെള്ളാപ്പള്ളിയുടെ നാക്കോ?
എന്‍എന്‍എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തമ്മിലുണ്ടായ മാനസികമായ അകലം കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു ധ്രുവീകരണത്തിന് വേദിയാകുന്നു. ഇത്രയും കാലം വിഎസിന്റെ കൈപിടിച്ച വെള്ളാപ്പള്ളി ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കരം കവരുന്നു. സുകുമാരന്‍ നായര്‍ രമേശ് ചെന്നിത്തലയ്‌ക്ക് വേണ്ടി നിലകൊള്ളുമ്പോള്‍ വെള്ളാപ്പള്ളി താന്‍ ഉമ്മന്‍ചാണ്ടിക്ക് ഒപ്പമാണെന്ന് പറയാതെ പറയുന്നു.
എസ്‌എന്‍ഡിപിയും എസ്‌എന്‍ ട്രസ്റ്റും തുടങ്ങുന്ന 12 കോളേജുകളുടെ ഉദ്‌ഘാടനത്തിനെത്തിയ ഉമ്മന്‍ചാണ്ടിയെ കേരളം കണ്ട മികച്ച ഭരണാധികാരി എന്നാണ് വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്.
കേരളം കാത്തിരുന്ന വലിയ മുന്നേറ്റമാണ് ഇതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഗുരുദര്‍ശനം സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന വെള്ളാപ്പള്ളിയുടെ ദീര്‍ഘകാലമായുള്ള ആവശ്യം അംഗീകരിച്ചതായും ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. പിന്നോക്ക സമുദായങ്ങള്‍ക്ക് പ്രത്യേക പാക്കേജിലൂടെ വിദ്യാഭ്യാസ നീതി ലഭ്യമാക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യത്തിനും ഉമ്മന്‍ചാണ്ടി സമ്മതം മൂളി. അറുപതു കൊല്ലത്തിനിടയില്‍ മൂന്നു കോളേജുകള്‍ മാത്രമാണ് തങ്ങള്‍ക്ക് കിട്ടിയതെന്ന വെള്ളാപ്പള്ളിയുടെ പരാതിക്ക് 12 കോളേജുകള്‍ നല്‍കിയാണ് ഉമ്മന്‍ചാണ്ടി മറുപടി പറഞ്ഞത്.
പിന്നോക്ക വിദ്യാഭ്യാസ പാക്കേജ് അനുവദിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം അംഗീകരിക്കുന്നതോടെ സുകുമാരന്‍ നായര്‍ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ വീണ്ടും വാളെടുക്കും. സുകുമാരന്‍ നായരുടെ വാളിനേക്കാള്‍ നല്ലത് വെള്ളാപ്പള്ളിയുടെ നാക്കാണെന്ന വിശ്വാസമാണ് ഉമ്മന്‍ചാണ്ടിയെ നയിക്കുന്നത്.
വിഎസ് അച്യുതാനന്ദന്‍ എല്‍ഡിഎഫില്‍ ഒറ്റപ്പെടുന്നതോടെ വെള്ളാപ്പള്ളിക്ക് മറുവഴി തേടേണ്ടിവരും. ഉമ്മന്‍ചാണ്ടിക്ക് കൊടുത്ത കൈ പുതിയ രാഷ്‌ട്രീയ ധ്രുവീകരണത്തിന്റെ തുടക്കമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫെയ്‌ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha