എത്രദൂരെയാണെങ്കിലും മലയാളികളുടെ മനസ് ഓണത്തോടൊപ്പം, എല്ലാ പ്രിയവായനക്കാര്‍ക്കും മലയാളിവാര്‍ത്തയുടെ ഓണാശംസകള്‍
പൂ പറിക്കാന്‍ തൊടികളും പൂക്കളമിടാന്‍ മുറ്റവും ബഹുഭൂരിപക്ഷത്തിനും ഇല്ലെങ്കിലും ഉള്ളതുകൊണ്ട് ഓണം എന്നപോലെ മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. നാടുകടത്തപ്പെട്ട പൂക്കള്‍കൊണ്ട് മാര്‍ബിള്‍ തറയിലോ മറ്റോ പൂക്കളമൊരുക്കി ഓണത്തെ വരവേല്‍ക്കുകയാണ്.
ഗൃഹാതുരത്വത്തിന്റെ ഒരു ഓര്‍മ്മയായി വീണ്ടും പൊന്നോണം വന്നെത്തി. എല്ലാതിരക്കുകള്‍ക്കും തല്‍ക്കാലം വിട. അല്ലങ്കില്‍ വീട്ടുകാരേന്ന് കേള്‍ക്കാം. നല്ലൊരു ഓണമായിട്ടുകൂടി അവന് സമയമില്ലപോലും. ഓണം എപ്പോഴും ഒരു ഒത്തുകൂടലിന്റെ അനുഭൂതി പകരുന്ന ഒന്നാണ്. നാട്ടിലുള്ളവര്‍ കെട്ടിപ്പെറുക്കി ഓണം കൂടാനായി നഗരത്തിലേക്കും നഗരത്തിലുള്ളവര്‍ കെട്ടിപ്പെറുക്കാതെ നാട്ടിന്‍ പുറത്തേയ്‌ക്കും എത്തുകയാണ്.
ഒന്നിച്ചിരുന്ന് വിഭവസമൃദ്ധമായ സദ്യകഴിക്കുന്നതിന്റെ സുഖവും സന്തോഷവും മറ്റൊന്നിനും കിട്ടില്ലെന്ന് മലയാളികള്‍ക്കറിയാം.
ഇറച്ചിയുടേയോ മീനിന്റേയോ മുള്ള് നാക്കില്‍ തട്ടിയില്ലെങ്കില്‍ തങ്ങളുടെ അന്നത്തെ ദിവസം പോയെന്ന് ചിന്തിക്കുന്ന മലയാളികളുടെ ഈ സമ്പൂര്‍ണ വെജിറ്റബിള്‍ സദ്യ മിക്കവാറും തിരുവോണത്തിന് മാത്രമായിരിക്കും. അതുകഴിഞ്ഞാല്‍ പിന്നെ സ്‌പെഷ്യലില്ലെങ്കില്‍ സദ്യ ഇറങ്ങത്തില്ല. ഇതിനിടയ്‌ക്ക് ഓണം കൂടാന്‍വരുന്ന ചേട്ടന്മാരെ ലാക്കാക്കി അവരുടെ സ്‌പെഷ്യലും ഒരുക്കിയിട്ടുണ്ടാവും. അവധിയായതിനാല്‍ നേരത്തേതന്നെ സ്‌പെഷ്യല്‍ വാങ്ങിയിട്ടുണ്ടാവും.
മലയാളികള്‍ എത്രമാറിയാലും ഓണം അവന്റെ രക്തത്തിലലിഞ്ഞതാണ്. എല്ലാ പ്രാരാബ്‌ധങ്ങക്കും തിരക്കുകള്‍ക്കുമിടയിലും അവന്‍ ഓണമാഘോഷിക്കും. തന്റെ പ്രിയപ്പെട്ടവരില്‍ നിന്നും ഒരു കടലോരം ദൂരെയാണെങ്കിലും ഓണനാളില്‍ അവന്റെ മനസ് എപ്പോഴും അവന്റെ കുടുംബത്തോടൊപ്പമായിരിക്കും. ആ ഒരു മമതായണല്ലോ മലയാളിയെ നയിക്കുന്നതും.
എല്ലാ പ്രിയവായനക്കാര്‍ക്കും മലയാളിവാര്‍ത്തയുടെ ഓണാശംസകള്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Likeചെയ്യുക
https://www.facebook.com/Malayalivartha