സുപ്രീം കോടതിയുടെ കണ്ണിലും കെഎസ്‌ആര്‍ടിസി വന്‍കിട മതലാളിതന്നെ... ഡീസല്‍ സബ്‌സിഡിയില്ല, നിരക്കുകൂട്ടി നഷ്‌ടം നികത്താം
നഷ്‌ടത്തില്‍ നിന്നും നഷ്‌ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്‌ആര്‍ടിസി മറ്റൊരു പ്രതിസന്ധിയിലേക്ക്. കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ സബ്‌സിഡി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. നഷ്ടമുണ്ടെങ്കില്‍ നിരക്ക് കൂട്ടി നഷ്ടം നികത്താന്‍ കെ എസ് ആര്‍ ടി സി തയ്യാറാകണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. സുപ്രീംകോടതി ഉത്തരവ് ഇന്നു മുതല്‍ നിലവില്‍ വരും. കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ സബ്‌സിഡി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി തള്ളിയത്.
കേരളത്തിലെ ദുര്‍ഭരണം കൊണ്ടാണ് കെ എസ് ആര്‍ ടി സി നഷ്ടത്തിലായതെന്നും കോടതി നിരീക്ഷിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും സൗജന്യയാത്ര അനുവദിച്ചത് എന്തിനാണെന്നും കോടതി ചോദിച്ചു.
പൊതുവിപണിയിലെ വിലയില്‍ കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അതേസമയം യാത്രാനിരക്ക് കൂട്ടി ജനത്തെ ബുദ്ധിമുട്ടിക്കില്ലെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്. ഡീസല്‍ സബ്‌സിഡി ലഭിക്കാതെ കെ എസ് ആര്‍ ടി സിക്ക് നിലനില്‍ക്കാനുമാകില്ലെന്നും മന്ത്രി പറഞ്ഞു. പരിഹാരമാര്‍ഗങ്ങള്‍ എന്തുവേണമെന്ന് അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Likeചെയ്യുക
https://www.facebook.com/Malayalivartha