'ഇസ്രയേലിനുനേരെ ഹമാസ് നടത്തുന്ന ആക്രമണങ്ങളെ ഭീകരപ്രവർത്തനമെന്നല്ല, ചെറുത്തുനിൽപ്പ് എന്നാണ് വിശേഷിപ്പിക്കേണ്ടത്...'ഹമാസിന് പിന്തുണയുമായി സ്പീക്കർ എ.എൻ. ഷംസീർ...
![](https://www.malayalivartha.com/assets/coverphotos/w657/297542_1697957181.jpg)
യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും പലസ്തീൻപ്രശ്നം സമാധാനപരമായാണ് പരിഹരിക്കേണ്ടതെന്നും സ്പീക്കർ എ.എൻ. ഷംസീർ. എം.കെ.സി. സ്മാരകസമിതിയുടെ എം.കെ.സി. അബുഹാജി പുരസ്കാരം സൈനുൽ ആബിദീൻ സഫാരിക്ക് സമർപ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.ഇസ്രയേലിനുനേരെ ഹമാസ് നടത്തുന്ന ആക്രമണങ്ങളെ ഭീകരപ്രവർത്തനമെന്നല്ല, ചെറുത്തുനിൽപ്പ് എന്നാണ് വിശേഷിപ്പിക്കേണ്ടത്. ഹമാസ് ആക്രമണത്തെ പല്ലിനുപല്ല് എന്ന നയത്തിൽ തിരിച്ചടിക്കുകയല്ല ഇസ്രയേൽ ചെയ്യേണ്ടത്. സമാധാനപരമായ മാർഗങ്ങളിലൂടെ പലസ്തീനികളുടെ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ ഇസ്രയേൽ വഴിയൊരുക്കണം. ഇന്ത്യ എക്കാലവും പലസ്തീനികളുടെ പക്ഷത്തായിരുന്നു. എന്നാൽ, ഇസ്രയേലിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് നരേന്ദ്രമോദി.
രാജ്യത്ത് മതനിരപേക്ഷത വെല്ലുവിളിക്കപ്പെടുന്ന കാലഘട്ടത്തിൽ ഭരണഘടനാസംരക്ഷണത്തിന് ജനാധിപത്യവിശ്വാസികൾ ഒറ്റക്കെട്ടാവണമെന്നും സ്പീക്കർ പറഞ്ഞു.ഗാസയിൽ ആക്രമണം അതിശക്തമാക്കാൻ ഇസ്രയേൽ. ഒഴിഞ്ഞുപോകാൻ സമയം അനുവദിച്ചിട്ടും അതിന് തയ്യാറാകാതെ ഗാസയിൽ തുടരുന്നവരെ ഹമാസ് ആയി കണക്കാക്കി അതിശക്തമായ ബോംബാക്രമണം നടത്താനാണ് തീരുമാനം. ഗാസയിൽ തുടരുന്നവരെ ഹമാസ് ആയി കണക്കാക്കുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അതിനിടെ ഇസ്രയേലിന് മുന്നറിയിപ്പുമായി ലെബനൻ ആസ്ഥാനമായ ഹിസ്ബുള്ളയും രംഗത്തെത്തി. ഗാസാ മുനമ്പിൽ കടന്നാൽ ഇസ്രയേൽ കനത്ത വില നൽകേണ്ടിവരും എന്നാണ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.
യുദ്ധത്തിന്റെ നടുവിലേക്ക് ഹിസ്ബുള്ള സൈനികൾ ഇറങ്ങിക്കഴിഞ്ഞതായി ഒരു ഉന്നത നേതാവ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.കടുത്ത യുദ്ധത്തിനുശേഷം ഗാസയിലേക്ക് സഹായമെത്തുകയും അമേരിക്കക്കാരായ രണ്ട് ബന്ദികളെ മോചിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ സംഘർഷത്തിന് അയവുവരും എന്നാണ് കരുതിയിരുന്നത്. ഇതിനിടെയാണ് സൈനിക നടപടിയിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ രംഗത്തെത്തിയത്. ഗാസയിലെ ആക്രമണവും ബന്ദികളുടെ മോചനത്തിനുള്ള ശ്രമങ്ങളും തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.ഇസ്രയേലിന്റെ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 4385 പേർ കൊല്ലപ്പെട്ടു. ഹമാസിന്റെ ആക്രമണങ്ങളിൽ 1400 ഇസ്രയേലികൾ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha