ഡീസല്‍ സബ്‌സിഡി നിര്‍ത്തലാക്കിയതോടെ വന്‍ പ്രതിസന്ധിയിലായ കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ നീക്കം
ഡീസല്‍ സബ്‌സിഡി നിര്‍ത്തലാക്കിയതോടെ വന്‍ പ്രതിസന്ധിയിലായ കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ ആലോചിക്കുന്നു. ആദ്യ ഘട്ടമായി കളക്ഷന്‍ കുറവുള്ള ആയിരത്തോളം സര്‍വീസുകള്‍ നിര്‍ത്തിവെക്കാനാണ് ആലോചിക്കുന്നത്. 7000 രൂപയില്‍ കുറവുള്ള ഷെഡ്യൂളുകള്‍ നിര്‍ത്തിവെക്കാനാണ് ആലോചന.
നഷ്ടം നികത്താന്‍ മാസം 28 കോടി വീതം സര്‍ക്കാര്‍ അനുവദിക്കണമെന്ന നിലയിലാണ് കെ എസ് ആര്‍ ടി സി. സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അന്തിമതീരുമാനം അടുത്തമന്ത്രിസഭാ യോഗത്തിന് ശേഷമാകും കൈക്കൊള്ളുക.
https://www.facebook.com/Malayalivartha