മന്ത്രി വെള്ളത്തില്‍ ചാടി മുങ്ങുന്ന കാറില്‍ നിന്നും 6 പേരെ രക്ഷിച്ചു, ഒറ്റദിവസംകൊണ്ട് ഹീറോയായ കിമ്മണെ രത്‌നാകര്‍
കര്‍ണാടകത്തിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കിമ്മണെ രത്‌നാകറാണ് തടാകത്തിലേക്ക് ചാടി 6 പേരെ രക്ഷിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് മന്ത്രി കിമ്മണെയുടെ ധീരകൃത്യത്തിന് നാട് സാക്ഷ്യം വഹിച്ചത്. ജന്മനാടായ തീര്‍ഥഹള്ളിയില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ള യാത്രയിലായിരുന്നു 61 കാരനായ കിമ്മണെ. തീര്‍ഥഹള്ളിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ബേഗുവള്ളിയിലെത്തിയപ്പോള്‍ ഒരു മാരുതി സ്വഫ്ട് കാര്‍ കിമ്മണെ സഞ്ചരിച്ച ഇന്നോവ കാറിനെ മറികടന്നുപോയി. 15 മിനിറ്റിന് ശേഷം ബേഗുവള്ളി തടാകത്തിനടുത്തെത്തിയപ്പോള്‍ കിമ്മനെ കാണുന്നത് അതേ സ്വിഫ്ട് വെള്ളനിറത്തിലുള്ള കാര്‍ തടാകത്തില്‍ മുങ്ങുന്നതാണ്. മറ്റൊന്നും ആലോചിച്ചില്ല. കാര്‍ നിര്‍ത്താന്‍ മന്ത്രി ആവശ്യപ്പെട്ടു. മന്ത്രി നേരെ വെള്ളത്തിലേക്ക് ചാടി. പിന്നാലെ അദ്ദേഹത്തിന്റെ അംഗരക്ഷകന്‍ ഹാള്‍സ്വാമി, ഡ്രൈവര്‍ ചന്ദ്രശേഖര്‍, അകമ്പടി വാഹനത്തിന്റെ ഡ്രൈവര്‍ കൃഷ്ണമൂര്‍ത്തി എന്നിവരും വെള്ളത്തിലേക്ക് ചാടി. മുങ്ങുന്നകാറില്‍ നിന്ന് രക്ഷതേടി കൈകളുയുര്‍ത്തുന്നവരെയാണ് അവര്‍ കണ്ടത്. ആദ്യം പിന്നിലെ ഒരു വാതില്‍ തുറന്ന് മൂന്നു കുട്ടികളുമായി കരയിലേക്ക്. വീണ്ടും നാലും പേരും തിരിച്ചെത്തി 55 വയസ്സുള്ള ഒരു സ്ത്രീ ഉള്‍പ്പടെ കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരയും രക്ഷിച്ചു. അപ്പോഴേക്കും ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്നയാള്‍ അബോധാവസ്ഥയിലായിക്കഴിഞ്ഞു.
കരയിലെത്തിയ മന്ത്രി ഉടന്‍ തന്നെ ഒരു ഡോക്ടറെ വിളിച്ചുവരുത്തി അപകടത്തില്‍പ്പെട്ടവര്‍ക്ക് വേണ്ട വൈദ്യസഹായവും നല്‍കി. ഉദയ്കുമാര്‍(40),ഭാര്യ സുമ(35), ഉദയകുമാറിന്റെ അമ്മ ഗീത(55), 14 ഉം എട്ടും വയസ്സ് പ്രായമുള്ള മക്കള്‍ മൂന്നു വയസ്സ് പ്രായമുള്ള ബന്ധു ഉദയ് എന്നിവരെയാണ് രക്ഷപെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Likeചെയ്യുക
https://www.facebook.com/Malayalivartha