കുറുക്കുവഴിയിലൂടെ പ്രതിസന്ധി തീര്‍ക്കാന്‍ കെഎസ്‌ആര്‍ടിസി സ്വന്തം പമ്പുകള്‍ സപ്ലൈകോയ്‌ക്ക് വാടകയ്‌ക്ക് നല്‍കി അതിലൂടെ ഡീസലടിക്കും, സബ്‌സിഡിയും കിട്ടും വാടകയും കിട്ടും
നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് സപ്‌ളൈകോ വഴി ഡീസല്‍ വാങ്ങാന്‍ ധാരണയായി. സിവില്‍ സപ്ലൈസില്‍ നിന്ന് റീട്ടെയില്‍ വിലക്ക് എണ്ണ വാങ്ങാന്‍ ആണ് ശ്രമിക്കുക. കെ.എസ്.ആര്‍.ടി.സിയുടെ 67 പമ്പുകളാണ് സിവില്‍ സപ്ലൈസ് കോര്‍പറേഷന് വാടകക്ക് നല്‍കുന്നത്. അങ്ങനെ കെഎസ്‌ആര്‍ടിസിയുടെ സ്വന്തം പമ്പുകളിലൂടെ തന്നെ ഡീസലടിയ്‌ക്കാന്‍ കഴിയും. സപ്ലൈകോ വന്‍കിട ഉപഭോക്താവായി എണ്ണക്കമ്പനികള്‍ കണക്കാക്കിയിട്ടില്ല. അതിനാല്‍ സബ്‌സിഡി നിരക്കില്‍ തന്നെ കെഎസ്‌ആര്‍ടിസിയ്‌ക്ക് ഡീസല്‍ ലഭിക്കും. മാത്രവുമല്ല വാടകയിനത്തില്‍ നല്ലതുക കെഎസ്‌ആര്‍ടിസിക്ക് ലഭിക്കുകയും ചെയ്യും.
കെ.എസ്.ആര്‍.ടി.സിയുടെ ഈ പമ്പുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന് സര്‍ക്കാര്‍ എണ്ണ കമ്പനികളോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ആവശ്യത്തോട് അനുഭാവപൂര്‍ണ്ണമായാണ് എണ്ണക്കമ്പനികള്‍ പ്രതികരിച്ചതെന്നും ഗതാഗത മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കുമെന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. ജീവനക്കാരുടെ എണ്ണം കുറക്കില്ല, ആനുകൂല്യങ്ങളോ പെന്‍ഷനോ വെട്ടിക്കുറിക്കില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.
https://www.facebook.com/Malayalivartha