സൂര്യനെല്ലി പെണ്‍കുട്ടിയോട് സലിംരാജ് മോശമായി പെരുമാറിയതായി ആരോപണം
സൂര്യനെല്ലി പെണ്‍കുട്ടിയുടെ സുരക്ഷാച്ചുമതല ഉണ്ടായിരുന്നപ്പോള്‍ സലിംരാജ് മോശമായി പെരുമാറിയതായി ആക്ഷേപം. ഇത്സംബന്ധിച്ച് മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും എടുത്തിരുന്നില്ല. പിന്നീട് സംഭവം വിവാദമാകുമെന്ന് അറിഞ്ഞപ്പോള്‍ സലിംരാജിനെ ചുമതലയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
അതേസമയം മുഖ്യമന്ത്രിയുടെ ഇടപെടല്‍ കാരണം സലിംരാജിന്റെ സസ്പന്‍ഷന്‍ കടലാസില്‍ മാത്രമാണെന്ന് ആക്ഷേപമുയര്‍ന്നു. ക്രിമിനല്‍ കേസില്‍ അറസ്റ്റിലായ സലിംരാജിനെതിരെ വകുപ്പുതല നടപടിയുണ്ടാകാത്തത് ഉന്നതരുടെ സമ്മര്‍ദത്താലാണ്. ക്രിമിനല്‍കേസില്‍ പ്രതിയാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്നാണ് സര്‍വീസ് ചട്ടം. ഇതിന് വിരുദ്ധമായാണ് സലിംരാജ് തിരുവനന്തപുരത്ത് സ്‌റ്റേറ്റ് സ്‌പെഷല്‍ബ്രാഞ്ചില്‍ (എസ്എസ്ബി1960) തുടരുന്നതെന്ന് പൊലീസുകാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Likeചെയ്യുക
https://www.facebook.com/Malayalivartha