Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാത്രി ഷിഫ്റ്റിൽ ജോലിക്കു കയറാമെന്നു വാക്കു നൽകി തലേദിവസം പോയ ഷഹ്ന...സമയം കഴിഞ്ഞിട്ടും കാണാതായപ്പോൾ ഫോണിൽ വിളിച്ചു... പ്രതികരണമുണ്ടായില്ല... തുടർച്ചയായി വിളിച്ചിട്ടും ഫോൺ എടുക്കാതായതോടെ താമസ സ്ഥലത്തേക്ക് വിളിച്ചു. അവരാണ് മരണ വിവരം ആദ്യം അറിഞ്ഞത്..സഹപാഠികൾ പറയുന്നു...

09 DECEMBER 2023 02:06 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ് വന്നെന്ന് ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യല്‍ കമ്മീഷണല്‍ നല്‍കിയ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതി പരിഗണനയില്‍

ജ്വല്ലറി അടച്ച് വീട്ടിലേക്കു പോവുകയായിരുന്ന ഉടമകളെ ആക്രമിച്ച് മൂന്നര കിലോഗ്രാം സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ നാലു പേര്‍ പിടിയില്‍

ഉറങ്ങിക്കിടക്കുന്നതിനിടെ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ച മലയാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരുകോടിയോളം രൂപ

സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണോ എന്നതു സര്‍ക്കാരും മന്ത്രിയുമാണു തീരുമാനിക്കേണ്ടത്; പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തോല്‍ക്കുന്നവരുടെ വിധി... കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ; ശുഭ പ്രതീക്ഷയില്‍ മുന്നണികളെങ്കിലും തോല്‍വിയും ഭയക്കുന്നുണ്ട്

രാത്രി ഷിഫ്റ്റിൽ ജോലിക്കു കയറാമെന്നു വാക്കു നൽകി തലേദിവസം പോയ ഷഹ്നയുടെ മരണ വിവരം ഉൾക്കൊള്ളാൻ ഇപ്പോഴും സഹപാഠികൾക്കായിട്ടില്ല. മെഡിക്കൽ കോളജ് ക്യാംപസിൽ മെഴുകുതിരി തെളിച്ച് അവർ ഷഹ്നയുടെ ഓർമകൾക്ക് തെളിച്ചം നൽകി. " തിങ്കളാഴ്ച രാത്രി ഷഹ്നയ്ക്ക് രാത്രി ഷിഫ്റ്റായിരുന്നു. സമയം കഴിഞ്ഞിട്ടും കാണാതായപ്പോൾ ഫോണിൽ വിളിച്ചു. പ്രതികരണമുണ്ടായില്ല. തുടർച്ചയായി വിളിച്ചിട്ടും ഫോൺ എടുക്കാതായതോടെ താമസ സ്ഥലത്തേക്ക് വിളിച്ചു. അവരാണ് മരണ വിവരം ആദ്യം അറിഞ്ഞത്" – സർജറി വിഭാഗത്തിൽ ഷഹ്നയ്ക്കൊപ്പം ജോലി നോക്കുന്ന ഡോ. സോബിൻ പറഞ്ഞു.

 

 

 

വിവാഹം സംബന്ധിച്ച വിവരങ്ങൾ പങ്കു വച്ചിരുന്നെങ്കിലും സ്ത്രീധന പ്രശ്നമൊന്നും പറഞ്ഞിരുന്നില്ല. മരണ ശേഷം വീട്ടുകാരോട് സംസാരിച്ചപ്പോഴാണ് ആത്മഹത്യയ്ക്ക് പിന്നിലെ യഥാർഥ കാരണം മനസ്സിലായത്. ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയാമായിരുന്നു. ഇടയ്ക്ക് അവധിയെടുത്ത് വീട്ടിൽ പോയിരുന്നു. തിരിച്ചുവന്നപ്പോൾ കൂടുതൽ ഉത്സാഹവതിയായി തോന്നിയെന്നും സോബിൻ പറഞ്ഞു. കേസ് നടത്തിപ്പിൽ എന്തു സഹായം വേണമെങ്കിലും നൽകുമെന്നും ഷഹ്നയുടെ സഹപാഠികൾ പറഞ്ഞു. ക്യാംപസിൽ നടത്തിയ അനുസ്മരണത്തിനിടെ സഹപാഠികളിൽ ചിലർ വിതുമ്പി. അധ്യാപകരും സഹപാഠികളുമെല്ലാം ചേർന്ന് ഷഹ്നയുടെ ചിത്രത്തിന് മുന്നി‍ൽ മെഴുകുതിരി തെളിച്ച് ഓർമകൾ പങ്കിട്ടു.

 

 

 

പൊലീസിന് ജാഗ്രതക്കുറവ് ഉണ്ടായോ?: ഹസൻ‌
തിരുവനന്തപുരം ∙ഡോ.ഷഹ്നയുടെ കുറിപ്പ് കണ്ടെത്തിയിട്ടും അതു പ്രകാരം കേസെടുക്കുന്നതിൽ പൊലീസിന് ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കണമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ ആവശ്യപ്പെട്ടു. സ്ത്രീധനത്തിന്റെ പേരിൽ ജീവനൊടുക്കിയ ഷഹ്നയുടെ വെഞ്ഞാറമൂട്ടിലെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നൽകണം, മുതിർന്ന അഭിഭാഷകനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയോഗിക്കണം. സ്ത്രീധന നിരോധന നിയമം ശക്തമായി നടപ്പാക്കാൻ വേണ്ട നടപടി സർക്കാർ സ്വീകരിക്കണമെന്നും ഹസൻ പറഞ്ഞു. ഇ.ഷംസുദീൻ, പുരുഷോത്തമൻ, ബിനു.എസ്.നായർ, സുധീർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ് വന്നെന്ന് ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യല്‍ കമ്മീഷണല്‍ നല്‍കിയ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (11 minutes ago)

ജ്വല്ലറി അടച്ച് വീട്ടിലേക്കു പോവുകയായിരുന്ന ഉടമകളെ ആക്രമിച്ച് മൂന്നര കിലോഗ്രാം സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ നാലു പേര്‍ പിടിയില്‍  (17 minutes ago)

ഉറങ്ങിക്കിടക്കുന്നതിനിടെ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ച മലയാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരുകോടിയോളം രൂപ  (33 minutes ago)

സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണോ എന്നതു സര്‍ക്കാരും മന്ത്രിയുമാണു തീരുമാനിക്കേണ്ടത്; പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  (40 minutes ago)

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രിക്കുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്  (42 minutes ago)

ബാഡ്മിന്റണ്‍ താരമായ ബാലികയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം  (49 minutes ago)

തോല്‍ക്കുന്നവരുടെ വിധി... കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ; ശുഭ പ്രതീക്ഷയില്‍ മുന്നണികളെങ്കിലും തോല്‍വിയും ഭയക്കുന്നുണ്ട്  (1 hour ago)

തിരിച്ചടിക്കാന്‍ യുക്രൈന്‍... ലോക ചരിത്രത്തിലാദ്യമായി യുക്രൈന് നേരെ ഭൂഖണ്ഡാന്തര മിസൈല്‍ പ്രയോഗിച്ച് റഷ്യ; മറുപടി നല്‍കാനരുങ്ങി യുക്രൈന്‍  (1 hour ago)

യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്  (1 hour ago)

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിലെ ജനവിധി നാളെ... രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍  (1 hour ago)

സംസ്ഥാനത്ത് ഇന്നു ചെറിയ തോതില്‍ മഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

വണ്ടിപ്പെരിയാറില്‍ മദ്യത്തില്‍ അബദ്ധത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കഴിച്ച യുവാവ് മരിച്ചു... സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍  (2 hours ago)

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെ പഠന കാര്യങ്ങള്‍ വാട്‌സാപ്പ് പോലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്...  (2 hours ago)

വനിതാ സിവില്‍ പൊലീസ് ഓഫിസറെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് പിടിയില്‍....  (2 hours ago)

നഴ്സിങ് വിദ്യാര്‍ഥിനി അമ്മുവിന്റെ മരണത്തില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ അറസ്റ്റില്‍....  (3 hours ago)

Malayali Vartha Recommends