ഇന്ന് അടി തുടങ്ങും: ലീഗും മാണിയും ഒന്നുകൂടി ചോദിക്കും; ഒന്നും കിട്ടില്ല
യു.ഡി.എഫില്‍ സെപ്‌റ്റംബര്‍ 29 ന് അടികലാശം തുടങ്ങും. ഇന്ന് കേരളത്തിലെത്തുന്ന സോണിയ ഗാന്ധിയെ കാണാന്‍ കെ.എം.മാണിയും കുഞ്ഞാലിക്കുട്ടിയും തയ്യാറെടുത്തുകഴിഞ്ഞു. ഇരുവര്‍ക്കും ഓരോ സീറ്റ് കൂടി വേണമെന്നാണ് ആവശ്യം.
പാര്‍ലമെന്റ് മണ്‌ഡലം കണ്‍വെന്‍ഷനുകള്‍ ലീഗ് ആരംഭിച്ചുകഴിഞ്ഞു. കാന്തപുരവുമായി നിലവിലുളള പ്രശ്‌നങ്ങളും ലീഗ് പരിഹരിച്ചു കഴിഞ്ഞു. നിലവില്‍ രണ്ട് എം.പി.മാരുള്ള ലീഗിന് ഇതില്‍ ഒരു സീറ്റില്‍ മാത്രമാണ് പ്രതീക്ഷയുള്ളത്. അത് ഇ.അഹമ്മദിന്റെ സീറ്റാണ്. ഇ.ടി.മുഹമ്മദ് ബഷീറിന്റെ കാര്യം പരുങ്ങലിലാണെന്ന് കുഞ്ഞാലിക്കുട്ടി അടക്കം പറയുന്നുണ്ട്. രണ്ട് ധ്രുവങ്ങളിലായി നിന്ന് പോരടിക്കുന്ന കുഞ്ഞാലിക്കുട്ടിയും ബഷീറും രണ്ട് ഗ്രൂപ്പുകളുടെ പ്രയോക്താക്കളാണ്. ബഷീര്‍ തോല്‍ക്കാന്‍ കുഞ്ഞാലിക്കുട്ടി ആഗ്രഹിക്കുന്നു. എന്നാല്‍ ഇ. അഹമ്മദ് ജയിക്കുകയും വേണം. അഹമ്മദും ബഷീര്‍ വിരുദ്ധ ഗ്രൂപ്പിലാണ് നിലവിലുള്ളത്.
ലീഗും മാണിയും ഓരോ പാര്‍ലമെന്റ് സീറ്റ് കൂടുതല്‍ ചോദിക്കുമെങ്കിലും കോണ്‍ഗ്രസ് നല്‍കുകയില്ലെന്നാണ് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ലീഗിനെ കൊണ്ട് ഒരു സീറ്റു കൂടി ചോദിപ്പിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ തന്ത്രമാണ്. ലീഗിന് കൊടുക്കാത്ത സീറ്റ് എങ്ങനെ കേരള കോണ്‍ഗ്രസിന് കൊടുക്കും എന്ന് ചോദിച്ച് അവരെയും ഒഴിവാക്കുക എന്നതാണ് തന്ത്രം.
എന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിന് ഇടുക്കി സീറ്റ് നല്‍കണമെന്ന ആവശ്യത്തില്‍ കെ.എം. മാണി ഉറച്ചു നില്‍ക്കും. പി.ജെ. ജോസഫിന്റെ സമ്മര്‍ദ്ദമാണ് കാരണം. ഇടുക്കി സീറ്റ് കിട്ടാതാകുന്നതോടെ മാണി ഗ്രൂപ്പ് എന്തു ചെയ്യുമെന്ന് കണ്ടറിയണം. യുപിഎ സര്‍ക്കാര്‍ തുടര്‍ന്നും അധികാരത്തിലെത്തിയാല്‍ കേരള കോണ്‍ഗ്രസ് പ്രതിനിധിക്ക് കേന്ദ്രത്തില്‍ ബര്‍ത്ത് അനുവദിക്കാം എന്നായിരിക്കും വാഗ്‌ദാനം. സ്വാഭാവികമായും കെ.എം. മാണി അത് സ്വീകരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha