ഇടുക്കിയിലെ കുട്ടിക്കർഷകരെ തേടി ലുലു ഗ്രൂപ്പ്, പത്ത് പശുക്കളെ വാങ്ങാനുള്ള പണം വീട്ടിലെത്തി നൽകും
ഇടുക്കിയിൽ പശുക്കള്‍ വിഷബാധയേറ്റ് കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുട്ടിക്കർഷകർക്ക് സഹായഹവുമായി ലുലു ഗ്രൂപ്പ്. പത്ത് പശുക്കളെ വാങ്ങുന്നതിന് ലുലു ഗ്രൂപ്പ് പണം നൽകും. തൊടുപുഴയിലെ വീട്ടിലെത്തി തുക കൈമാറും. നേരത്തെ നടന്‍ ജയറാമും കുട്ടികള്‍ക്ക് സഹായ ഹസ്തവുമായി എത്തിയിരുന്നു. അഞ്ച് ലക്ഷം രൂപ ജയറാം കുട്ടികളുടെ വീട്ടിലെത്തി കൈമാറി. പുതിയ സിനിമയുടെ പ്രമോഷനായുള്ള തുകയാണ് കുട്ടികൾക്ക് കൈമാറിയത്. കൂടാതെ മമ്മൂട്ടി ഒരു ലക്ഷവും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നല്‍കുമെന്ന് ജയറാം അറിയിച്ചു. ഇരുവരും ജയറാമിനെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.
മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും കുട്ടികളുടെ വീട്ടിലെത്തിയിരുന്നു. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും ഉണ്ടാകുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകി. കുടുംബത്തിന് അഞ്ച് പശുക്കളെ സർക്കാർ നൽകുമെന്ന് മന്ത്രി ചിഞ്ചുറാണി അറിയിച്ചു. ഒരാഴ്ച്ചക്കകം പശുക്കളെ കൈമാറും.മിൽമ 45,000 രൂപ അടിയന്തര സഹായമായി അനുവദിക്കും. കാലിത്തീറ്റയും സൗജന്യമായി നൽകും ചെക്ക് ഇന്ന് കൈമാറും. കുട്ടികർഷകർക്ക് നഷ്ടപെട്ട പശുക്കളേക്കാൾ മെച്ചമായ രീതിയിൽ പശുക്കളെ വളർത്തുവാൻ എല്ലാവിധ സഹായവും സർക്കാർ നൽകും.
കഴിഞ്ഞ ദിവസമാണ് തൊടുപുഴയില്‍ വെള്ളിയാമറ്റം കിഴക്കേ പറമ്പില്‍ കുട്ടിക്കർഷകരായ ജോർജു കുട്ടിയടെയും മാത്യുവിന്റെയും പശുക്കളാണ് കൂട്ടത്തോടെ ചത്തുവീണത്. പശുക്കൾക്ക് തീറ്റയായി നൽകിയ കപ്പത്തൊണ്ടിലെ സയനൈഡ് അകത്തുചെന്നതിനെ തുടർന്നാണ് പശുക്കൾ ചത്തത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 22 പശുക്കളാണ് ഇവർക്കുണ്ടായിരുന്നത്. ഇതിൽ 13 പശുക്കളാണ് ഞായറാഴ്ച രാത്രി ചത്തത്. അഞ്ച് പശുക്കൾ ഗുരുതരാവസ്ഥയിലായിരുന്നു. ഇതിൽ മൂന്നു പശുക്കളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. രണ്ട് പശുക്കൾ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.
മികച്ച കുട്ടിക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചയാളാണ് മാത്യു.തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊന്നാണിവരുടേത്. നിരവധി പുരസ്കാരങ്ങളാണ് ഈ ഫാം നേടിയിട്ടുള്ളത്. പിതാവിന്റ മരണത്തിന് ശേഷമാണ് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു മാത്യു 13-ാം വയസില്‍ ക്ഷീര മേഖലയിലേക്കു കടന്നത്. പഠനത്തോടൊപ്പമാണ് മാത്യു പശുക്കളെ വളര്‍ത്തി കുടുംബത്തിന് കൈത്താങ്ങായിരുന്നത്.സംഭവത്തെ തുടര്‍ന്ന ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാത്യുവിനെയും മാതാവിനെയും മൂലമറ്റത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നിട് വീട്ടിൽ തിരിച്ചെത്തി.
https://www.facebook.com/Malayalivartha